Kerala

ആദ്യ പരീക്ഷണത്തിൽ തന്നെ തിരിച്ചടി, ജനവിധി അവഗണിക്കരുത്; യുഡിഎഫ് സർക്കാരിന് സമസ്തയുടെ മുന്നറിയിപ്പ്

സ്വകാര്യസൗകര്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽ സുതാര്യത വേണം

Madism Desk

സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വി ഡി സതീശൻ സർക്കാരിന് ലഭിച്ച ആദ്യ മുന്നറിയിപ്പാണെന്ന് സമസ്ത മുഖപത്രം. ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ജനങ്ങളുടെ മനസിൽ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് സുപ്രഭാതം എഡിറ്റോറിയൽ വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ക്ഷീണവും എൽഡിഎഫിന് നേട്ടവുമാണ് കാണിക്കുന്നത്.

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ, 22 സിറ്റിങ് സീറ്റുമായാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ, അന്തിമഫലം വന്നപ്പോൾ യുഡിഎഫിന് മുന്ന് സീറ്റുകൾ നഷ്ടത്തിൽ 19 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേയമയം, 15 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നില 15 ആയി മെച്ചപ്പെടുത്തി. സംസ്ഥാനത്തിന്റെ ഭരണം കയ്യാളുന്ന യുഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡും യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തത് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ പോരിന്റെ ബാക്കിപത്രമാണെന്നാണ് വിമർശനമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

102 സീറ്റുമായി അധികാരത്തിൽ വന്ന യുഡിഎഫിന് നാല് മാസം തികയും മുൻപേ എന്തുകൊണ്ട് ഇങ്ങനെ തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങൾ, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ് സംബന്ധിച്ച സംശയങ്ങൾ, ഔദ്യോഗിക ബോർഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം എന്നിവ സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ടെന്ന് മുഖപ്രസംഗം വിലയിരുത്തുന്നു.

സർക്കാരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഈ ചെറിയ കാലത്തിനിടയ്ക്ക് വല്ലാതെ ഉണ്ടായെന്നും കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നുവന്ന ഈ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഉണർത്തുന്നതാണ് ഈ ഫലമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

ജനങ്ങൾ ഒരു സർക്കാരിന് നൽകുന്ന പിന്തുണ, അധികാരത്തിന്റെ സ്ഥിരം അവകാശമല്ലെന്നും അത് ഓരോ ദിവസവും പ്രവർത്തനത്തിന്റെ സുതാര്യതയിലൂടെയും ജനവിശ്വാസം നിലനിർത്തുന്നതിലൂടെയും പുതുക്കിയെടുക്കേണ്ടതാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു.

ചെറിയ വിവാദങ്ങളെ രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയുന്നതിന് പകരം, അവയിൽ നിന്ന് പാഠം ഉൾക്കൊള്ളണം. സ്വകാര്യസൗകര്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽ സുതാര്യത വേണമെന്നും നയപരമായ മാറ്റങ്ങളിൽ വ്യക്തത വേണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു. മാധ്യമങ്ങളോടും വിമർശകരോടും കൂടുതൽ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിരുകൾ കൂടുതൽ കർശനമായി പാലിക്കണമെന്നും മുപ്രസം​ഗം നിർദേശിക്കുന്നു. ജനവിധിയെ നിസാരവത്കരിക്കാതെ, ആദ്യ മാസങ്ങളിൽ ലഭിച്ച ഈ സൂചനയെ ഗൗരവത്തിൽ വായിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാരിന് കഴിയണമെന്നാണ് മുഖപ്രസംഗം ആവശ്യപ്പെടുന്നത്.

The Suprabhaatham editorial has issued a strong warning to the ruling UDF government in Kerala following its setback in the recent local body by-elections. Highlighting the loss of sitting seats and a decline in vote share within just four months of coming to power, the editorial attributes this performance to recent controversies surrounding the government's transparency. Issues such as the Chief Minister's chartered flight and ministers' foreign travel sponsorships have negatively impacted the government's public image. The publication urges the UDF to view this mandate as a democratic warning, introspect on its actions, and implement necessary corrective measures rather than dismissing the public sentiment.