Kerala

'ആ 'ഫേമസ്' റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ല'; പ്രതികരിച്ച് കെ എം ഷാജി

വാഹനം താൻ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഉപയോഗിച്ചിരുന്നതാണെന്നും ഏത് വണ്ടിയാണെങ്കിലും നിയമപരമാണെങ്കിൽ നിരത്തിലോടുക തന്നെ ചെയ്യുമെന്നും മന്ത്രി

Madism Desk

മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവർ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പ്രധാന വാർത്ത. സ്റ്റേറ്റ് നമ്പർ പ്ലേറ്റ് വെച്ച റേഞ്ച് റോവറിന് മുന്നിൽ നിന്ന് മന്ത്രിയെടുത്ത ഫോട്ടോയിൽ തുടങ്ങിയ വിവാദം, വണ്ടി തിരിച്ചേല്‌പിച്ചിട്ടും അടങ്ങിയില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ കെ എം ഷാജി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വാഹനം താൻ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഉപയോഗിച്ചിരുന്നതാണെന്നും ഏത് വണ്ടിയാണെങ്കിലും നിയമപരമാണെങ്കിൽ നിരത്തിലോടുക തന്നെ ചെയ്യുമെന്നും മന്ത്രി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റ് ഇങ്ങനെ:

ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത.

നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!

സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം.

ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?!

ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല.

എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്.

ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.

മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം.

എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്.

അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല.

നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്,

യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം.

മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ,

നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല.

പകരം,

എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.

ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം.

പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യൂദയ കാംക്ഷി" കളോടും,

നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!!

തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്.

ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും.

തടയാൻ എന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ.

മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഷാജി റേഞ്ച് റോവർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനമായ ഇന്നവോ ക്രിസ്റ്റയ്ക്കു പകരം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വകാര്യ ആഡംബരക്കാറിൽ സംസ്ഥാന സർക്കാരിന്റെ ബോർഡും 13 നമ്പറും പതിപ്പിച്ച് യാത്രചെയ്തതിനെ ഡി.വൈ.എഫ്.ഐ. ഉൾപ്പെടെയുള്ള സംഘടനകൾ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാൽ തനിക്ക് ലഭിച്ച ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര സഞ്ചാരത്തിന് യോഗ്യമല്ലെന്നും പറഞ്ഞാണ് ഷാജി ആരോപണത്തെ നേരിട്ടത്. ഇതിനായി സർക്കാരിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എങ്കിലും വിവാദം കടുത്തതോടെ മന്ത്രി കാർ ഉടമയ്ക്കുതന്നെ തിരിച്ചു നൽകി.

കാറുടമയായ കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെ.എം.സി.സി. നേതാവുമായ യാക്കൂബിന്റെ പേരിലുള്ള കാറാണ് തിരിച്ചുനൽകിയത്.

Minister K M Shaji’s Range Rover has been a major news topic over the past few days. The controversy began with a photo of the minister standing in front of the Range Rover bearing a state registration number plate and continued even after the vehicle was returned. Now, K M Shaji himself has responded to the issue. The minister said that he had been using the vehicle even before becoming a minister and that any vehicle can be driven on the roads as long as it is legally compliant. He shared his response in a Face