സംസ്ഥാന സർക്കാരിനെതിരെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സെമിനാറിൽ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തു.
വഖഫ് വിഷയത്തിൽ ഹൈക്കോടതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. താനും ഹംസയും അടങ്ങുന്ന ബോർഡ് ഒഴിവാക്കാൻ വേണ്ടി മാത്രം സർക്കാർ ആർഎസ്എസുമായി കൂട്ടുകൂടാനും തരംതാഴാനും തയ്യാറാവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മതമൂല്യങ്ങൾ തകർന്നാലും രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മുസ്ലീം ലീഗ് മന്ത്രി ഭരിക്കുന്ന വകുപ്പിലാണ് ഈ കീഴടങ്ങൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "മതപരമായ നിലപാട് തകർന്നാലും കുഴപ്പമില്ല, ഉമർ ഫൈസിയും ഹംസയും മാറിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ആർഎസ്എസിന്റെയൊപ്പം നിന്ന് തരം താഴേണ്ട അവസ്ഥയുണ്ടായി. ഹംസയെയും തന്നെയും പുറത്താക്കാനാണ് സർക്കാർ ശ്രമിക്കുന്നത്," ഉമർ ഫൈസി മുക്കം തുറന്നടിച്ചു.
സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുണ്ടെന്നും പരിഹസിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉമർ ഫൈസി വേദിയിൽ വെച്ച് പ്രശംസിച്ചു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന നിയമമുണ്ടെങ്കിലും താനത് ചെയ്യില്ലെന്ന് പിണറായി വിജയൻ ശക്തമായ നിലപാടെടുത്തിരുന്നതായി ഉമർ ഫൈസി പറഞ്ഞു.
സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിജയനും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പുതിയ സർക്കാർ അധികാരമേറ്റത് തന്നെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചുകൊണ്ടാണെന്നും, ഇതിലൂടെ ആർഎസ്എസ് അജണ്ടകൾക്ക് സർക്കാർ കീഴടങ്ങുകയാണെന്നും പിണറായി ആരോപിച്ചു. കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊണ്ടിരുന്ന കേരളം ഇന്ന് പല നിലപാടുകൾക്കും മുന്നിൽ കീഴടങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തിനാണ് മത സ്ഥാപനങ്ങളിൽ സർക്കാർ കൈകടത്തുന്നതെന്നും ഇത്തരം കാര്യങ്ങളിൽ എടുക്കുന്നത് പച്ചയായ വർഗീയതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
Samastha Secretary Ummer Faizi Mukkam attended a CPM-organized Waqf seminar in Malappuram, where he heavily criticized the UDF government's stance on Waqf Board appointments. He accused the government of yielding to RSS agendas by supporting a High Court plea to include non-Muslims in the board, allegedly as a ploy to oust him and Hamsa. Interestingly, while slamming the government and the Muslim League, he openly praised Chief Minister Pinarayi Vijayan for his firm stand against appointing non-Muslims to the Waqf Board.