Kerala

സൈലന്റ് സിന്‍ഡിക്കേറ്റ്! എംആര്‍ഐക്കും, സിടി സ്‌കാനിനും ഡോക്ടര്‍മാര്‍ക്ക് ടാര്‍ഗറ്റ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവില്‍ മുഖ്യമന്ത്രി

പതോളജി, റേഡിയോളജി ഫാര്‍സ്യൂട്ടിക്കള്‍ മേഖലകളില്‍ കുത്തകള്‍ ഇടപെടുന്നു. വിദേശ രാജ്യങ്ങളില്‍ ഇരുന്ന് സംസ്ഥാനത്തെ ചികിത്സാ ചെലവ് നിശ്ചയിക്കുന്ന നിലയാണുള്ളത് എന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

Madism Desk

കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ വിദേശ കുത്തകളുടെ ഇടപെടല്‍ ചികിത്സാ ചെലവ് കുത്തനെ ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്‍കിട കുത്തകകള്‍ കടന്നുവരുമ്പാള്‍ കേരളത്തിലെ ആരോഗ്യ മേഖല അപകടകരമായ നിലയിലേക്ക് പോകുകയാണെന്ന് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ആരോഗ്യ വിദഗ്ധനായ അമീര്‍ ഷാഹുലിന്റെ ദി സൈലന്റ് സിന്‍ഡിക്കേറ്റ്: ഹൗ ബിഗ് ഫിനാന്‍സ് ഈസ് ഡിസ്‌ട്രോയിങ് ഇന്ത്യാസ് ഹെല്‍ത്ത്‌കെയര്‍ എന്ന പുസ്തകം ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആശുപത്രികള്‍ മാറ്റമല്ല, രോഗ നിര്‍ണവും മള്‍ട്ടിനാഷ്ണല്‍ കുത്തക കമ്പനികളിലേക്ക് എത്തുന്നു. പതോളജി, റേഡിയോളജി ഫാര്‍സ്യൂട്ടിക്കല്‍ മേഖലകളില്‍ കുത്തകള്‍ ഇടപെടുന്നു. വിദേശ രാജ്യങ്ങളില്‍ ഇരുന്ന് സംസ്ഥാനത്തെ ചികിത്സാ ചെലവ് നിശ്ചയിക്കുന്ന നിലയാണുള്ളത് എന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രി കുത്തക ഏറ്റെടുക്കും മുന്‍പ് ചികില്‍സയ്ക്കായി പ്രവേശിക്കപ്പെട്ടപ്പോള്‍ 9 ദിവസത്തെ ചെലവ് 1.25 ലക്ഷമായിരുന്നു. കുത്തക കമ്പനി ആശുപത്രി ഏറ്റെടുത്തതിന് ശേഷം ഇതേ വ്യക്തി ഇതേ ചികിത്സയ്ക്ക് അതേമുറിയില്‍ 7 ദിവസം ചികിത്സ നേടിയപ്പോള്‍ ചെലവ് 3.5 ലക്ഷം രൂപയായിരുന്നു. കേരളത്തിലെ ചികിത്സാ ചെലവ് സ്വകാര്യ മേഖലയില്‍ കുതിച്ചുയരുന്നു. സര്‍ക്കാര്‍ മേഖലയെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ സാധാരണക്കാരന് പാവപ്പെട്ടവരും വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടും.

സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോക്ടര്‍ നിയമിക്കപ്പെടുമ്പോള്‍ ടാര്‍ഗറ്റുകള്‍ നല്‍കുന്നു. 100 എംആര്‍ഐ വരെ ഇത്തരത്തില്‍ ടാര്‍ഗറ്റ് നല്‍കപ്പെടുന്നു. എംആര്‍ഐ വേണ്ടാത്തവനും എംആര്‍ഐക്ക് വിധേയമാകുന്നു. സിടി സ്‌കാന്‍ പോലുള്ളവയും ഇത്തരതത്തില്‍ ശുപാര്‍ശ ചെയ്യുന്നു. ഇവിടെ പാവപ്പെട്ടവര്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇത് ക്രൂരതയാണ്. അതിനെതിരെ ശക്തമായ പോരാട്ടം നടത്തും.

ലോകത്തിലെ ഏറ്റവും വലിയ മെഡിസിന്‍ മാര്‍ക്കറ്റാണ് ഇന്ത്യ. വലിയ കമ്പനികള്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന് പേറ്റന്റ് ഉണ്ടെന്ന് അവകാശപ്പെട്ട് ആവ ഇവിടെ വില്‍ക്കുന്നു. തോന്നിയ വിലയ്ക്കാണ് വില്‍പന. കാന്‍സറിന് നല്‍കിയിരുന്ന എക്‌സാവര്‍ എന്ന മരുന്ന് ലക്ഷങ്ങള്‍ക്കാണ് ഇന്ത്യയില്‍ വിറ്റിരുന്നത്. ഇതേ മരുന്നിന്റെ ജനറിക് വിഭാഗം ഇന്ത്യയില്‍ നിര്‍മ്മിച്ചപ്പോള്‍ വില 5000 ആയി കുറഞ്ഞു. ഒരു കമ്പനി 2500 കോടി രൂപയ്ക്ക് ഒരു ആശുപത്രി ഏറ്റെടുക്കുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അത് 3500 കോടി രൂപയ്ക്ക് വില്‍ക്കുന്നു. അടുത്ത വര്‍ഷം 5000 കോടിയാണ് അതിന്റെ വില. ഈ തുകയുടെ ഭാരം ഇവിടെ ചികില്‍സ തേടുന്നവരില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറയുന്നു.

സൈലന്റ് സിന്‍ഡിക്കേറ്റ്

ആരോഗ്യ വിദഗ്ധനായ അമീര്‍ ഷാഹുലിന്റെ പുസ്തകം സൈലന്റ് സിന്‍ഡിക്കേറ്റ് പരാമര്‍ശിച്ച് മുഖ്യമന്ത്രി. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന കൊള്ളയാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ ഇത്തരം സൈലന്റ് സിന്‍ഡിക്കേറ്റിനെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള പഠനത്തിനപ്പുറം, ആരോഗ്യ സംരക്ഷണത്തിന്റെ സാമ്പത്തികവല്‍ക്കരണമാണ് ദി സൈലന്റ് സിന്‍ഡിക്കേറ്റ്: ഹൗ ബിഗ് ഫിനാന്‍സ് ഈസ് ഡിസ്‌ട്രോയിംഗ് ഇന്ത്യാസ് ഹെല്‍ത്ത്‌കെയര്‍ എന്ന പുസ്തകം പരിശോധിക്കുന്നത്. ആശുപത്രികളിലെ വിദേശ നിക്ഷേപം ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തെ ഏങ്ങനെ ബാധിക്കുന്നു എന്നും പുസ്തകം വിശകലനം ചെയ്യുന്നു.

Kerala Chief Minister V. D. Satheesan has warned that the growing influence of foreign corporations in the state’s private healthcare sector is driving up treatment costs and posing risks to the healthcare system. Speaking in the Assembly, he cited health expert Ameer Shahul’s book, The Silent Syndicate: How Big Finance Is Destroying India’s Healthcare. He alleged that multinational corporations are expanding their influence beyond hospitals into diagnostics, pathology, radiology and pharmaceuticals, with decisions affecting treatment costs in Kerala increasingly being made by entities based abroad.