സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും സർക്കാരിന്റെ പ്രവർത്തനങ്ങളിലും വിമർശനവുമായി യൂത്ത് ലീഗ്. വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ഭരണനിർവഹണത്തിലെ വീഴ്ചകൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ വിമർശനമുയർന്നത്.
പ്രിയദർശിനിയും പവർകട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വൈദ്യുതി പ്രതിസന്ധിയും സർക്കാരിന്റെ ക്ഷേമപദ്ധതികളും പ്രധാന ചർച്ചാവിഷയങ്ങളാകുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. അതേസമയം, പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
നിലവിലെ കണക്കുകൾ പ്രകാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണവും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. എൽഡിഎഫിന് 15 സീറ്റുകളുണ്ട്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20 അംഗത്തിന്റെ രാജിയെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാരുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന എട്ട് വാർഡുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഏഴ് സീറ്റുകളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വിവിധ മണ്ഡലങ്ങളിൽ ബിജെപിയും നിർണായക സാന്നിധ്യമാണ്.
ഷാജിയെ ഉന്നമിട്ടും വിമർശനം
സ്വന്തം മുന്നണിയിലെ ജനപ്രതിനിധികൾക്കും നേതാക്കൾക്കും യൂത്ത് ലീഗ് ജാഗ്രതാ നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയെ പരോക്ഷമായി ഉന്നമിട്ടായിരുന്നു യൂത്ത് ലീഗിന്റെ വിമർശനം. നേതാക്കളും ജനപ്രതിനിധികളും അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ടു സഞ്ചരിക്കുകയോ ചെയ്താൽ അതിനെ തുറന്നെതിർക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി
The Youth League has strongly criticised the state’s severe power crisis and the government’s administrative lapses, issuing a warning over the situation. The organisation said it would launch a strong street protest if the crisis is not resolved immediately. The criticism, targeting both the government and K. M. Shaji, was raised through a resolution presented at the Youth League’s Palakkad district conference.