Portrait

നിത്യ രാമന്‍, 'മേയര്‍ ഓഫ് ഏഞ്ചല്‍സ്'

നിലവിലെ മേയര്‍ കാരന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്

Madism Desk

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഏറെ ആവേശത്തിലാണ് തിരുവനന്തരപുരം. 'സിറ്റി ഓഫ് ഏഞ്ചല്‍സ്' എന്നറിയപ്പെടുന്ന ലോസ് ഏഞ്ചല്‍സ് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമനാണ് ആ സന്തോഷത്തിന്റെ കേന്ദ്ര ബിന്ദു. തിരുവനന്തപുരത്തെ രാമസ്വാമി കോവില്‍ റോഡിലുള്ള തറവാട്ടു വീട്ടിലും തൃശൂരിലെ അമ്മവീട്ടിലും ബാല്യകാലം ചെലവിട്ട പെണ്‍കുട്ടി ഇന്ന് ലോകമറിയുന്ന വലിയ നഗരത്തിന്റെ നായികയാണ്.

നിലവിലെ മേയര്‍ കാരന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് അവര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. കൗണ്‍സിലിലെ ആദ്യ ദക്ഷിണേഷ്യന്‍ വനിതയും ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതയും കൂടിയാണ് അവര്‍. തിരുവനന്തപുരത്ത് ജനിച്ച നിത്യ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള നിത്യ നഗരാസൂത്രണ മേഖല കേന്ദ്രീകകരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, നഗരവികസനം, സാമൂഹിക ക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു നിത്യയുടെ പൊതു പ്രവര്‍ത്തനം. ഹൗസിങ് ആന്‍ഡ് ഹോംലെസ്നെസ് കമ്മിറ്റിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. ഡെമോക്രാറ്റുകള്‍ക്കിടയിലെ സോഷ്യലിസ്റ്റ് എന്ന നിലയിലാണ് നിത്യ രാമന്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തന്റെ സ്വന്തം ഇടം അടയാളപ്പെട്ടുത്തിയിട്ടുള്ളത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ജീവനക്കാരനായിരുന്നു നിത്യ രാമന്റെ പിതാവായ വെങ്കിട്ടരാമന്‍. തിരുവനന്തപുരം സ്വദേശിയായ വെങ്കിട്ടരാമന്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയപ്പോള്‍, കുടുംബം അമ്മ സുധയുടെ നാടായ തൃശൂരിലേക്ക് മാറി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജീവനക്കാരിയായിരുന്നു അമ്മ സുധ.

അവിടെ വെച്ചാണ് നിത്യയുടെ ജനനം. ഭാരതീയ വിദ്യാഭവനില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിത്യയ്ക്ക് ആറ് വയസ്സുള്ളപ്പോഴാണ് കുടുംബം വെങ്കിട്ടരാമന്റെ അടുത്തേക്ക് അമേരിക്കയിലേക്ക് കുടിയേറുകയും ബോസ്റ്റണില്‍ സ്ഥിരതാമസമാക്കുകയും ചെയ്തത്.

ഭര്‍ത്താവ് വാലി ചന്ദ്രശേഖരനും ഇരട്ടക്കുട്ടികളായ കര്‍ണ, കാവേരി എന്നിവര്‍ക്കുമൊപ്പം നിലവില്‍ ലോസ് ഏഞ്ചലസിലെ സില്‍വര്‍ ലേക്കിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.

52.70 ശതമാനം വോട്ടുകള്‍ നേടിയാണ് നിത്യ ലോസ് ഏഞ്ചല്‍സിന്റെ മേയര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 460,772 വോട്ടുകള്‍ ആണ് നിത്യ രാമന്‍ സ്വന്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി കാരന്‍ ബാസ് 413,519 വോട്ടുകള്‍ നേടി. 47,253 വോട്ടിന്റെ ഭുരിപക്ഷത്തിലാണ് നിത്യയുടെ വിജയം.

As the US midterm elections draw global attention, Thiruvananthapuram has a special reason to celebrate. Nithya Raman, who has been elected Mayor of Los Angeles, is at the centre of the excitement. Having spent part of her childhood at her ancestral home on Ramaswamy Koil Road in Thiruvananthapuram and at her maternal home in Thrissur, Raman has now become the elected leader of one of the world's best-known cities.