Sports

സിക്‌സുകൾ എന്റെ വീക്ക്‌നെസ്; എലൈറ്റ് ക്ലബിൽ അഭിഷേക് ശർമ

ടി20 ക്രിക്കറ്റിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഏഴാമത്തെ താരമായിരിക്കുകയാണ് അഭിഷേക്.

Madism Desk

ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഇന്ത്യൻ ബാറ്ററാണ് യുവതാരം അഭിഷേക് ശർമ. ഐപിഎൽ 2026 സീസൺ പുരോഗമിക്കുമ്പോൾ മികച്ച ഫോമിലാണ് താരം ബാറ്റ് ചെയ്യുന്നത്. ടി20 ക്രിക്കറ്റിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഏഴാമത്തെ താരമായിരിക്കുകയാണ് അഭിഷേക്.

ഇന്ത്യയിൽ വെച്ച് 153 ട്വന്റി 20 കളികളിൽ നിന്ന് 302 സിക്‌സുകളാണ് അഭിഷേക് നേടിയിരിക്കുന്നത്. ഇന്ത്യയിൽ വെച്ച് 320 കളികളിൽ നിന്ന് 388 സിക്‌സുകൾ നേടിയ രോഹിത് ശർമയാണ് ഒന്നാമത്. 136 കളികളിൽ നിന്ന് 357 സിക്‌സുകൾ പറത്തിയ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ വെച്ച് തന്നെയാണ് ഗെയ്‌ലിന്റെ നേട്ടം.

വിരാട് കോലി 293 കളികലിൽ നിന്ന് ഇന്ത്യയിൽ വെച്ച് 348 സിക്‌സുകൾ നേടി. മലയാളി താരം സഞ്ജു സാംസൺ 275 കളികളിൽ നിന്ന് ഇന്ത്യയിൽ 337 സിക്‌സുകൾ. സൂര്യകുമാർ യാദവ് 278 കളികളിൽ നിന്ന് 317 സിക്‌സുകളും കിറോൺ പൊള്ളാർഡ് (വെസ്റ്റ് ഇൻഡീസ്) 208 കളികളിൽ നിന്ന് 312 സിക്‌സുകളും പറത്തി. വെസ്റ്റ് ഇൻഡീസിൽ വെച്ച് തന്നെയാണ് പൊള്ളാർഡിന്റെ നേട്ടം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി20 സിക്‌സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഭിഷേക് ശർമയുടെ സ്ഥാനം ആറാമതാണ്. രോഹിത് ശർമ, ക്രിസ് ഗെയ്ൽ, വിരാട് കോലി, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവരാണ് അഭിഷേകിനു മുന്നിൽ.

ഈ സീസണിൽ 11 കളികളിൽ നിന്ന് 210.18 സ്‌ട്രൈക് റേറ്റിൽ 475 റൺസുമായി അഭിഷേക് രണ്ടാമതാണ്. ഈ സീസണിൽ 36 സിക്‌സുകളാണ് അഭിഷേക് ഹൈദരബാദിനായി പറത്തിയിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീം, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകൾക്കു വേണ്ടിയാണ് അഭിഷേക് ടി20 കളിച്ചിട്ടുള്ളത്.

English Summery: Abhishek Sharma delivered a blazing start for Sunrisers Hyderabad in their IPL 2026 clash against Punjab Kings at the Rajiv Gandhi International Stadium. The left-handed opener played an aggressive cameo at the top of the order, attacking the bowlers from the outset and giving Hyderabad early momentum in what turned into a high-scoring contest. His quickfire innings laid the foundation for SRH’s attacking approach and energized the home crowd.