'ആരും അങ്ങനെ ഈസിയായി പ്ലേ ഓഫിൽ എത്തരുത്'; ചൂടുപിടിച്ച് പോയിന്റ് ടേബിൾ

ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നോ രണ്ടോ എന്ന നിലയിലാണ്. ആറാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സിനു പോലും പത്ത് പോയിന്റ് നിലവിലുണ്ട്.
'ആരും അങ്ങനെ ഈസിയായി പ്ലേ ഓഫിൽ എത്തരുത്'; ചൂടുപിടിച്ച് പോയിന്റ് ടേബിൾ
Published on

ക്ലൈമാക്‌സിനോടു അടുക്കുമ്പോൾ ഐപിഎൽ പോയിന്റ് ടേബിൾ ചൂടുപിടിക്കുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തോറ്റതോടെ ആദ്യ നാല് സ്ഥാനങ്ങളിൽ മത്സരം കടക്കുന്നു.

നിലവിൽ സൺറൈസേഴ്‌സ് ഹൈദരബാദ് 11 കളികളിൽ നിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പത്ത് കളികളിൽ നിന്ന് 13 പോയിന്റോടെ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പത്ത് കളികളിൽ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനു പത്ത് കളികളിൽ നിന്ന് 12 പോയിന്റുണ്ട്.

ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നോ രണ്ടോ എന്ന നിലയിലാണ്. ആറാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സിനു പോലും പത്ത് പോയിന്റ് നിലവിലുണ്ട്. അതായത് ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളവർ തമ്മിൽ പ്ലേ ഓഫിനായി കടുത്ത പോരാട്ടമായിരിക്കും വരും ദിവസങ്ങളിൽ നടക്കുക.

'ആരും അങ്ങനെ ഈസിയായി പ്ലേ ഓഫിൽ എത്തരുത്'; ചൂടുപിടിച്ച് പോയിന്റ് ടേബിൾ
പോയിന്റ് ടേബിളിൽ 'ക്ലൈമാക്‌സ്' അടുത്തു; പുറത്താകും വമ്പൻമാർ, ഒന്നാമതെത്താൻ ആർസിബി

നെറ്റ് റൺറേറ്റിലേക്ക് വന്നാൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് ഏറ്റവും മുന്നിൽ. + 1.234 ആണ് ബെംഗളൂരുവിന്റെ നെറ്റ് റൺറേറ്റ്. ഇത് പ്ലേ ഓഫിലേക്ക് കടക്കുന്നതിൽ ആർസിബിയെ തുണയ്ക്കും. മറ്റെല്ലാ ടീമിനും നെറ്റ് റൺറേറ്റ് +1 ൽ താഴെയാണ്.

ഒൻപത് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന അഞ്ച് കളികൾ ജയിച്ചാൽ 17 പോയിന്റിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതായത് എട്ടാം സ്ഥാനക്കാർക്കു പോലും പ്ലേ ഓഫ് പ്രതീക്ഷകൾ ഉണ്ടെന്ന് അർത്ഥം.

പത്ത് കളികളിൽ നിന്ന് ആറ് പോയിന്റ് വീതമുള്ള മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് ഒൻപത്, പത്ത് സ്ഥാനങ്ങളിൽ. ഈ രണ്ട് ടീമുകൾക്കും പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.

English Summary: The IPL points table has become highly competitive as the tournament nears its climax. Following Royal Challengers Bengaluru’s recent loss to Lucknow Super Giants, the battle for the top four spots has wide opened.

Madism Digital
madismdigital.com