

ഐപിഎൽ പോയിന്റ് ടേബിളിൽ ആദ്യ നാലിൽ ആര് എത്തും? ഏതൊക്കെ വമ്പൻമാർ പ്ലേ ഓഫ് കാണാതെ പുറത്താകും? ഇനി നടക്കുന്ന ഓരോ കളികളും നിർണായകമാണ്.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ ജയത്തോടെ സൺറൈസേഴ്‌സ് ഹൈദരബാദ് 11 കളികളിൽനിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 10 കളികളിൽനിന്ന് 13 പോയിന്റോടെ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഒൻപത് കളികൾ പൂർത്തിയാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു 12 പോയിന്റുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ജയിച്ചാൽ പത്ത് കളികളിൽ നിന്ന് 14 പോയിന്റോടെ ആർസിബി ഒന്നാം സ്ഥാനത്തേക്ക് കുതിക്കും.
ഹൈദരാബാദ്, പഞ്ചാബ്, ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിനോടു ഏറ്റവും അടുത്തുനിൽക്കുന്നത്. അതിൽ തന്നെ തുടർച്ചയായ രണ്ടു ജയം ലഭിച്ചാൽ 11 കളികളിൽനിന്ന് 16 പോയിന്റുമായി ആർസിബി പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാകും. അഞ്ച് കളികൾ ആർസിബിക്കു ശേഷിക്കുന്നതിനാൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.
അതേസമയം പത്ത് കളികളിൽ നിന്ന് 12 പോയിന്റ് വീതമുള്ള രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ഇരു ടീമുകൾക്കും നാല് കളികൾ ശേഷിക്കുന്നു. ഇതിൽ ഉറപ്പായും രണ്ട് കളികൾ വീതം ജയിക്കുന്നവർ സേഫ് സോണിലെത്തും.
ആർസിബിക്കെതിരായ മത്സരത്തിൽ തോൽക്കുന്നതോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എലിമിനേറ്റഡ് ആകും. ശേഷിക്കുന്ന അഞ്ചും ജയിച്ചാലും ലഖ്‌നൗവിനു 14 പോയിന്റേ ആകൂ. അതിനാൽ പ്ലേ ഓഫിലെത്തിലെന്ന് ഏറെക്കുറെ ഉറപ്പായ ടീം ലഖ്‌നൗ ആണ്.
കരുത്തൻമാരായ മുംബൈ ഇന്ത്യൻസിനും കാര്യങ്ങൾ പന്തിയല്ല. ശേഷിക്കുന്ന നാലിലും ജയിച്ചാലും 14 പോയിന്റിലേക്കേ എത്തൂ. നാലാം സ്ഥാനത്തുള്ള രാജസ്ഥാനു ഇപ്പോൾ തന്നെ 12 പോയിന്റായി കഴിഞ്ഞു. മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി.
എട്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഒൻപത് കളികളിൽ ഏഴ് പോയിന്റ് ഉണ്ട്. ശേഷിക്കുന്ന അഞ്ചിലും ജയിച്ചാൽ 17 പോയിന്റിലേക്ക് എത്താം. അതായത് കൊൽക്കത്തയ്ക്കു ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിൽക്കുന്നു. ചെന്നൈ സൂപ്പർ കിങ്‌സിന് പത്ത് കളികളിൽ എട്ട് പോയിന്റാണ് ഉള്ളത്. ശേഷിക്കുന്ന നാലിലും ജയിച്ചാൽ 18 പോയിന്റാകും. ചെന്നൈയുടെ തിരിച്ചുവരവും വിദൂരമല്ല.
English Summary: The IPL 2026 playoff race is heating up with every match proving crucial. Sunrisers Hyderabad lead the table with 14 points, followed by Punjab Kings. Royal Challengers Bengaluru can move to the top with a win over Lucknow Super Giants and could become the first team to qualify for the playoffs. Meanwhile, Mumbai Indians and Lucknow face elimination pressure, while KKR and CSK still hold slim playoff hopes.