Cricket

പ്രായം 33, അപ്രതീക്ഷിത ക്ഷണം; സരൻഷ് ജെയ്‌ന് അരങ്ങേറ്റം

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വൈകിയാണെങ്കിലും ഇന്ത്യൻ ടീമിലേക്ക് സരൻഷ് ജെയ്ൻ തിരഞ്ഞെടുക്കപ്പെടുന്നത്

Sports Desk

ആഭ്യന്തര ക്രിക്കറ്റിൽ പലതവണ മികച്ച പ്രകടന നടത്തിയിട്ടും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വിളി മാത്രം എത്തിയില്ല. മധ്യപ്രദേശുകാരനയ സരൻഷ് ജെയ്ൻ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം ഏറെക്കുറെ പെട്ടിയിൽ വെച്ച് പൂട്ടിയതാണ്. ഒടുവിൽ 33-ാം വയസിൽ ആ ക്ഷണമെത്തുന്നു! കരിയർ അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം!

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചത് സരൻഷ് ജെയ്ൻ ആണ്. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ പരുക്കേറ്റ് വിശ്രമത്തിലായതിനാൽ മാത്രം ലഭിച്ച അവസരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വൈകിയാണെങ്കിലും ഇന്ത്യൻ ടീമിലേക്ക് സരൻഷ് ജെയ്ൻ തിരഞ്ഞെടുക്കപ്പെടുന്നത്.

ഇൻഡോറിലാണ് സരൻഷ് ഷായുടെ ജനനം. മധ്യപ്രദേശിനായി 2014-15 ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറി. ഇന്ത്യൻ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ സരൻഷ് ജെയ്ൻ ഭാഗമായിരുന്നു. ചതുർദിന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റ് നേടിയും 70 റൺസുമായി പുറത്താകാതെ നിന്നുമാണ് സരൻഷ് തന്റെ ഓൾറൗണ്ടർ മികവ് പുറത്തെടുത്തത്. ഈ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനത്തിൽ നിർണായകമായത്. 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 31.75 ശരാശരിയിൽ 2,000 റൺസും ബൗളിങ്ങിൽ 188 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനായി കളിച്ചിരുന്ന സുബോധ് ജെയ്ൻ ആണ് സരൻഷ് ജെയ്‌നിന്റെ പിതാവ്. ഇന്ത്യ എ ടീമിനുവേണ്ടി ഓസ്‌ട്രേലിയയിൽ കളിക്കുമ്പോൾ അച്ഛൻ സുബോധ് അർബുധ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നുണ്ട്. മറ്റു ചിന്തകളെല്ലാം ഒഴിവാക്കി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അന്ന് സുബോധ് ജെയ്ൻ മകൻ സരൻഷ് ജെയ്‌നിന് ഒരു കുറിപ്പ് എഴുതി നൽകിയത്. അതിൽനിന്ന് പ്രചോദിതനായാണ് പിന്നീട് സരൻഷ് കരിയർ മുന്നോട്ടുകൊണ്ടുപോകുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാൻ സാധിച്ചാൽ ഇന്ത്യക്കായി 2021 നു ശേഷം ടെസ്റ്റിൽ അരങ്ങേറുന്ന ആദ്യത്തെ സ്‌പെഷ്യലിസ്റ്റ് ഓഫ് സ്പിന്നർ എന്ന നേട്ടം സരൻഷ് കൈവരിക്കും. വാഷിങ്ടൺ സുന്ദറാണ് അവസാനമായി ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സ്‌പെഷ്യലിസ്റ്റ് ഓഫ് സ്പിന്നർ.

2021-22 രഞ്ജി സീസണിൽ മധ്യപ്രദേശ് കിരീടം ചൂടുമ്പോൾ സരൻഷ് ടീമിന്റെ ഭാഗമായിരുന്നു. ഫൈനലിൽ മുംബൈയ്‌ക്കെതിരെ അന്ന് സരൻഷ് നേടിയ 57 റൺസിന്റെ കരുത്തിൽ കൂടിയായിരുന്നു മധ്യപ്രദേശിന്റെ കന്നി കിരീടം. 2022-23 രഞ്ജി സീസണിൽ 360 റൺസും 35 വിക്കറ്റും സ്വന്തമാക്കി. ടൂർണമെന്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറിനുള്ള ലാലാ അമർനാഥ് അവാർഡ് കരസ്ഥമാക്കിയിരുന്നു. തൊട്ടടുത്ത സീസണിൽ 57.55 ശരാശരിയിൽ 518 റൺസും 30 വിക്കറ്റുകളും സരൻഷ് വീഴ്ത്തി.

Despite delivering consistent performances in domestic cricket over the years, an international call-up had always eluded him. Madhya Pradesh's Saransh Jain had almost given up hope of representing India. But at 33, that long-awaited opportunity has finally arrived. As his career enters its twilight, he is set to make his international debut.

When India's squad for the Test series against Sri Lanka was announced, the biggest surprise was the inclusion of Saransh Jain. The opportunity came after all-rounder Washington Sundar was ruled out with an injury. Though the call-up came late, Jain has earned his place in the Indian team on the back of his impressive and consistent performances in domestic cricket.