ജഡേജ തിരിച്ചെത്തി, ബുംറ ഫിഫ്റ്റി ഫിഫ്റ്റി; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീം

ഓഗസ്റ്റ് 15 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.
ജഡേജ തിരിച്ചെത്തി, ബുംറ ഫിഫ്റ്റി ഫിഫ്റ്റി; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീം
Published on

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുതിർന്ന താരം രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ യുവതാരം സരാൻഷ് ജെയ്നാണ് അപ്രതീക്ഷിത എൻട്രി. കെ എൽ രാഹുലാണ് ഉപനായകൻ.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്, സായ് സുദർശൻ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുത്താർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, ശരൺഷ് ജെയിൻ.

ജഡേജ തിരിച്ചെത്തി, ബുംറ ഫിഫ്റ്റി ഫിഫ്റ്റി; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീം
ഉപനായകൻ ശ്രേയസ് അയ്യർ, പേസ് ബൗളർ ജസ്പ്രിത് ബുംറ അടക്കം പുറത്ത്; ഏഴ് താരങ്ങളെ തേടി ഇന്ത്യ

ബുംറയ്ക്കും സായ് സുദർശനും ഫിറ്റ്‌നെസ് കടമ്പ

സ്‌ക്വാഡിലുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുംറയും ടോപ് ഓർഡർ ബാറ്റർ സായ് സുദർശനും ഫിറ്റ്‌നെസ് തെളിയിക്കണം. ഇരുവരും പരുക്കിൽനിന്ന് മുക്തരായെങ്കിലും കളിക്കാൻ പൂർണ സജ്ജരായിട്ടില്ലെന്നാണു വിവരം. അതിനാൽ സ്‌ക്വാഡിൽ 'സബ്ജക്ട് ടു ഫിറ്റ്‌നസ്' എന്ന നിലയിലാണ് ഇരുവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 15 നു പരമ്പര ആരംഭിക്കും

ഓഗസ്റ്റ് 15 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക. ഓഗസ്റ്റ് 23 നാണ് രണ്ടാം ടെസ്റ്റ് മത്സരം. ആദ്യ ടെസ്റ്റിന് ജിഐസിഎസ്, ഗല്ലെ സ്റ്റേഡിയവും രണ്ടാം ടെസ്റ്റിന് എസ് എസ് സി കൊളംബോയും ആതിഥേയത്വം വഹിക്കും.

ജഡേജയ്ക്ക് നിർണായകം

സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കു ശ്രീലങ്കൻ പര്യടനം അതീവ നിർണായകമാണ്. ശ്രീലങ്കൻ പര്യടനത്തിനു ശേഷമുള്ള ടെസ്റ്റ് പരമ്പരകളിലേക്ക് ജഡേജയെ പരിഗണിക്കണമെങ്കിൽ ശ്രീലങ്കയിൽ താരം തിളങ്ങണം.

ജഡേജ തിരിച്ചെത്തി, ബുംറ ഫിഫ്റ്റി ഫിഫ്റ്റി; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീം
വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ

ഇന്ത്യക്ക് ഞാണിന്മേൽ കളി

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കണമെങ്കിൽ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര അതീവ നിർണായകം. ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. ന്യൂസിലൻഡ് പര്യടനത്തിലെ രണ്ട് മത്സരം, ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ അഞ്ച് മത്സരം എന്നിവയാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന ഒൻപതു മത്സരങ്ങളിൽ ഇന്ത്യ നിർബന്ധമായും ജയിക്കേണ്ട രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയ്‌ക്കെതിരെ നടക്കാൻ പോകുന്നത്.

Summary

The BCCI has announced the Indian Test squad for the upcoming tour of Sri Lanka, starting August 15. The second Test is scheduled to begin on August 23. The matches will be hosted at the GICS in Galle and the SSC in Colombo, respectively. Shubman Gill will lead the side, with KL Rahul appointed as his deputy. Veteran all-rounder Ravindra Jadeja makes his return to the squad. Meanwhile, young spinner Saransh Jain has received a surprise call-up. This tour is highly critical for Ravindra Jadeja, as his performance will heavily influence his selection for subsequent Test series.

Madism Digital
madismdigital.com