ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ അറ്റാക്കിങ് ബാറ്റര്‍മാരില്‍ ഒരാള്‍. അസാധാരണ ഷോട്ട് സെലക്ഷന്, 360 ഡിഗ്രി ബാറ്റിങ് ശൈലി, സമ്മര്‍ദഘട്ടങ്ങളില്‍ പതറാത്ത ശൈലി. ഈ വിശേഷങ്ങള്‍ ഒത്തിണങ്ങിയ ഒരേ ഒരു പേര് ഗ്ലെന്‍ മാക്സ്വെല്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ക്രീസില്‍ നഷ്ടമാകുക ഈ മാസ്മരിക പ്രകടമാണ്. 38 കാരനായ മാക്സ്വെല് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്. 2027-28 സീസണ് അവസാനം വരെ കരാറുള്ളതിനാല്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടി ബിഗ് ബാഷ് ലീഗില്‍ മാക്സ്വെല് ക്രീസില്‍ തുടരും.
130 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 2,897 റണ്‍സാണ് മാക്സ്വെല് നേടിയിട്ടുള്ളത്. ഈ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാക്സ്വെല്. 154-ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള മാക്സ്വെല് അഞ്ച് സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ ഇനത്തില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ലോക റെക്കോര്‍ഡും മാക്സ്വെല് പങ്കിടുന്നു.
'ദി ഫൈനല്‍ വേര്‍ഡ്' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മാക്സ്വെല് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങള്‍ക്ക് വഴിമാറുന്നു എന്നാണ് മാക്സ്വെല് നല്കുന്ന പ്രതികരണം. 'വരാനിരിക്കുന്ന പരമ്പരകളില്‍ ടീം മാനേജ്മെന്റ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അവരെ വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയിട്ടിരുന്നു. ബംഗ്ലാദേശിലെ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുകയും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തത് നമ്മള് കണ്ടതാണ്.' മാക്സ്വെല് പറയുന്നു.
തന്റെ ഹോം സ്റ്റേഡിയത്തില്‍ വെച്ച് ഒരു വിടവാങ്ങല്‍ മത്സരം കളിക്കുന്നതിനെക്കുറിച്ചാണ് താന്‍ ആലോചിച്ചിരുന്നുവെന്ന് മാക്സ്വെല് പറഞ്ഞു. മെല്‍ബണില്‍ വച്ച് വിടവാങ്ങല്‍ മത്സരം ലഭിച്ചേക്കാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റേതാണ്. എനിക്ക് മുന്‍പുള്ള ഇതിഹാസ താരങ്ങള്‍ക്ക് ലഭിച്ച 'സുന്ദരമായ വിടവാങ്ങല്‍' എന്ന സങ്കല്പ്പത്തിലേക്ക് എന്റെ മനസ്സും ഒന്നു സഞ്ചരിച്ചു പോയിട്ടുണ്ടാകാം. അത്തരമൊരു വിടവാങ്ങല്‍ ആഗ്രഹിക്കാന്‍ ഇതിലും ടി20യെ പോലെ അനുയോജ്യമായ മറ്റൊരു ഫോര്‍മാറ്റ് ഉണ്ടാകില്ല. കാരണം, കഴിഞ്ഞ 15 വര്‍ഷമായി ഈ ടി20 എനിക്ക് സ്വന്തം വീട് പോലെയാണ്.
ടി20 ലോകകപ്പില്‍ ആയിരുന്നു മാക്സ്വെല്ലിന്റെ അവസാന അന്താരാഷ്ട്ര മത്സരം. ഫെബ്രുവരിയില്‍ ഒമാനെതിരെയായിരുന്നു ഈ മത്സരം. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഓസ്ട്രേലിയ പുറത്താവുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ അറ്റാക്കിങ് ബാറ്റര്‍മാരില്‍ ഒരാള്‍. അസാധാരണ ഷോട്ട് സെലക്ഷന്, 360 ഡിഗ്രി ബാറ്റിങ് ശൈലി, സമ്മര്‍ദഘട്ടങ്ങളില്‍ പതറാത്ത ശൈലി. ഈ വിശേഷങ്ങള്‍ ഒത്തിണങ്ങിയ ഒരേ ഒരു പേര് ഗ്ലെന്‍ മാക്സ്വെല്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ക്രീസില്‍ നഷ്ടമാകുക ഈ മാസ്മരിക പ്രകടമായിരുന്നു. 38 കാരനായ മാക്സ്വെല് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്. 2027-28 സീസണ് അവസാനം വരെ കരാറുള്ളതിനാല്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടി ബിഗ് ബാഷ് ലീഗില്‍ മാക്സ്വെല് ക്രീസില്‍ തുടരും.
Glenn Maxwell, one of Australia's most explosive and unconventional attacking batters, is known for his innovative shot selection, 360-degree batting style and ability to perform under pressure. After announcing his retirement from ODI cricket in June last year, Maxwell has now stepped away from T20 internationals, List A and first-class cricket. However, he will continue playing in the Big Bash League for Melbourne Stars, with his contract running until the end of the 2027–28 season.