ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ടോപ് ഓർഡറിൽനിന്ന് മലയാളി താരം സഞ്ജു സാംസൺ പുറത്തായേക്കുമെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സഞ്ജു ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ ഓപ്ഷൻ ആണെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവൻ ആയിരിക്കില്ലെന്നും ഇതിൽനിന്ന് വ്യക്തമാണ്.
ഗൗതം ഗംഭീറിനു ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ് ഹർഷിത് റാണ. ബാറ്റിങ്ങിൽ കൂടി ഉപയോഗപ്പെടുത്താമെന്ന കാരണത്താലാണ് ഹർഷിതിനു ഗംഭീർ തുടർച്ചയായി അവസരം നൽകുന്നത്.
വൈഭവ് സൂര്യവൻശിക്കുവേണ്ടി സഞ്ജുവിനെ പുറത്തിരുത്തുമോ എന്നതായിരുന്നു ക്രിക്കറ്റ് ഗ്രൂപ്പുകളിൽ അടക്കം ചർച്ചാവിഷയം. എന്നാൽ അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജുവായിരിക്കും ഓപ്പണറാകുകയെന്നാണ് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ''പ്രധാന ഓപ്പണർമാർ സഞ്ജുവും അഭിഷേകുമാണ്. വൈഭവ് ബാക്കപ്പ് ഓപ്പണർ ആയിരിക്കും,'' -റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആദ്യ രണ്ടോ മൂന്നോ കളികളിൽ സഞ്ജുവോ അഭിഷേകോ റൺസ് കണ്ടെത്താൻ പാടുപെട്ടാൽ അത് വൈഭവിനുള്ള സാധ്യത തുറക്കും. വൺഡൗൺ ആയി ഇഷാൻ കിഷനും നാലാം നമ്പറിൽ നായകൻ ശ്രേയസ് അയ്യരും കളിക്കും. തിലക് വർമയായിരിക്കും അഞ്ചാമൻ.
ശിവം ദുബെ, അക്‌സർ പട്ടേൽ എന്നിവർ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രധാന സ്പിന്നറായി വരുൺ ചക്രവർത്തിയുണ്ടാകും. ജസ്പ്രിത് ബുംറയ്‌ക്കൊപ്പം ഹർഷിത് റാണയെ ഇറക്കുമോ എന്ന കാര്യത്തിലാണ് സംശയം. പരിശീലകൻ ഗൗതം ഗംഭീറിനു ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ് ഹർഷിത് റാണ. ബാറ്റിങ്ങിൽ കൂടി ഉപയോഗപ്പെടുത്താമെന്ന കാരണത്താലാണ് ഹർഷിതിനു ഗംഭീർ തുടർച്ചയായി അവസരം നൽകുന്നത്.
എന്നാൽ എട്ടാമതായി വാഷിങ്ടൺ സുന്ദറോ അക്‌സർ പട്ടേലോ വരുന്ന ബാറ്റിങ് ലൈനപ്പിൽ ഹർഷിത് റാണയുടെ ആവശ്യമുണ്ടോ എന്ന മറുചോദ്യവുമുണ്ട്. ഹർഷിത് റാണയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് പേസറെ ഉപയോഗിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം.
English Summary
Despite reports suggesting that Sanju Samson could lose his place in India's Asian Games squad, sources indicate that he remains the team's first-choice wicketkeeper. Discussions among cricket fans centered around whether Sanju would be sidelined to accommodate young talent Vaibhav Suryavanshi. Another key selection debate involves the pace attack alongside Jasprit Bumrah. There is uncertainty over whether Harshit Rana will be included in the playing XI.