ഈ പ്ലയേഴ്സിനെ മറക്കണ്ട, ലോകകപ്പിന് ശേഷം ഫുട്ബോൾ കീഴടക്കാൻ പോകുന്ന 10 യുവ താരങ്ങൾ ഇവരായിരിക്കും

സാൽവറ്റോർ ഷില്ലാച്ചി, ജെയിംസ് റോഡ്രിഗസ്, സോഫിയാൻ അംറബാത് എന്നിവർ അപ്രതീക്ഷിതമായി ഹീറോകളായ ചരിത്രമാണ് മുൻ ലോകകപ്പുകൾ സമ്മാനിച്ചിട്ടുള്ളത്
ഈ പ്ലയേഴ്സിനെ മറക്കണ്ട, ലോകകപ്പിന് ശേഷം ഫുട്ബോൾ കീഴടക്കാൻ പോകുന്ന 10 യുവ താരങ്ങൾ ഇവരായിരിക്കും
Published on

ലോക ഫുട്ബോൾ മാമാങ്കത്തിന് നാളെ തിരശ്ചീല ഉയരും. മെക്സികോയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഇന്ത്യൻസമയം 12.30 നാണ് സഹ ആതിഥേയരായ മെക്സികോയും സൗത്താഫ്രിക്കയുമാണ് ആദ്യ മത്സരം. ഒട്ടേറേ പ്രത്യേകതകളുള്ള നോർത്ത് അമേരിക്കൻ ലോകകപ്പിൽ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെയും അടക്കമുള്ള വൻ താരങ്ങൾ കിരീടത്തിനായി പോരാടുമ്പോൾ, ചരിത്രം തിരുത്തിയെഴുതാൻ പോകുന്ന പത്ത് യുവതാരങ്ങളെ ​'ഗോൾ' വിലയിരുത്തിയിട്ടുണ്ട്. സാൽവറ്റോർ ഷില്ലാച്ചി, ജെയിംസ് റോഡ്രിഗസ്, സോഫിയാൻ അംറബാത് എന്നിവർ അപ്രതീക്ഷിതമായി ഹീറോകളായ ചരിത്രമാണ് മുൻ ലോകകപ്പുകൾ സമ്മാനിച്ചിട്ടുള്ളത്.

ഇബ്രാഹിം മാസ്സ (അൾജീരിയ)

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അൾജീരിയ ലോകകപ്പിന് യോഗ്യത നേടുന്നത്. ഈ ടീമിലെ ഏറ്റവും ശ്രദ്ധേയനായ താരം 20 വയസ്സുകാരനായ ഇബ്രാഹിം മാസ്സയാണ്. ജർമ്മൻ ക്ലബ്ബായ ബയർ ലെവർകൂസനായി കഴിഞ്ഞ സീസണിൽ 5 ഗോളുകളും 6 അസിസ്റ്റുകളും ഈ ഫോർവേഡ് സ്വന്തമാക്കിയിരുന്നു. കളിക്കളത്തിലെ വേഗതയും ഡ്രിബ്ലിംഗും കാരണം കുട്ടിക്കാലത്ത് 'മസഡോണ' എന്ന വിളിപ്പേര് നേടിയ മാസ്സയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും രംഗത്തുണ്ട്.

നെസ്റ്റോറി ഇരങ്കുണ്ട (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയൻ ടീമിന്റെ പ്രധാന 'എക്സ്-ഫാക്ടർ' ആയി മാറാൻ സാധ്യതയുള്ളത് 20 വയസ്സുകാരനായ വിങ്ങർ നെസ്റ്റോറി ഇരങ്കുണ്ടയാണ്. നിലവിൽ പ്രമുഖ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ താരമായ ഇരങ്കുണ്ട, കഴിഞ്ഞ സീസണിൽ വാറ്റ്‌ഫോർഡ് ക്ലബ്ബിനായി മികച്ച പ്രകടനമാണ് നടത്തിയത്. ഇടതുകാലുകൊണ്ട് തൊടുക്കുന്ന വെടിയുണ്ടപോലെയുള്ള ഷോട്ടുകളും, സെറ്റ്-പീസുകളിലെ മികവും ഈ താരത്തെ ലോകകപ്പിൽ അപകടകാരിയാക്കുന്നു.

കെരിം അലാജ്‌ബെഗോവിച്ച് (ബോസ്‌നിയ)

2014-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ബോസ്‌നിയൻ ടീമിന്റെ പുതിയ പ്രതീക്ഷയാണ് 18 വയസ്സുകാരനായ കെരിം അലാജ്‌ബെഗോവിച്ച്. ടീമിനെ ലോകകപ്പിലേക്ക് നയിച്ച പ്ലേ-ഓഫ് മത്സരങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച ഈ വിങ്ങർ, റെഡ് ബുൾ സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 13 ഗോളുകൾ നേടിയിരുന്നു. ഇതിനെത്തുടർന്ന് ജർമ്മൻ ചാമ്പ്യന്മാരായ ബയർ ലെവർകൂസൻ താരത്തെ തിരികെ ടീമിലെത്തിച്ചിരിക്കുകയാണ്.

ഈ പ്ലയേഴ്സിനെ മറക്കണ്ട, ലോകകപ്പിന് ശേഷം ഫുട്ബോൾ കീഴടക്കാൻ പോകുന്ന 10 യുവ താരങ്ങൾ ഇവരായിരിക്കും
52 റഫറിമാർ, 88 അസിസ്റ്റന്റ്സ്, 30 വാർ ഒഫീഷ്യലുകൾ; കളി നിയന്ത്രണത്തിലും റെക്കോർഡ് കണക്കുമായി 2026 ലോകകപ്പ്

പാവൽ സുൽക്ക് (ചെക് റിപ്പബ്ലിക്)

ഫ്രഞ്ച് ഫുട്ബോൾ ആരാധകർക്ക് പരിചിതനായ പാവൽ സുൽക്ക് ലോകവേദിയിൽ ശ്രദ്ധിക്കപ്പെടാൻ ഒരുങ്ങുകയാണ്. ഒളിമ്പിക് ലിയോൺ ക്ലബ്ബിന്റെ മിഡ്ഫീൽഡറായ ഈ 25-കാരൻ കഴിഞ്ഞ സീസണിൽ 14 ഗോളുകളും 7 അസിസ്റ്റുകളും നേടി തിളങ്ങിയിരുന്നു. വിക്ടോറിയ പ്ലസൻ ക്ലബ്ബിലും മികച്ച റെക്കോർഡുള്ള സുൽക്കിനെ പ്രീമിയർ ലീഗ് ക്ലബ്ബുകൾ നിലവിൽ നോട്ടമിട്ടിട്ടുണ്ട്.

നോഹ സാദികി (കോംഗോ)

ഇംഗ്ലീഷ് ക്ലബ്ബായ സണ്ടർലാൻഡിനെ യൂറോപ്പ ലീഗിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് 21 വയസ്സുകാരനായ നോഹ സാദികി. പ്രശസ്ത താരം എൻഗോളോ കാന്റെയോടാണ് ആരാധകർ സാദികിയെ ഉപമിക്കുന്നത്. 1974-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന കോംഗോയുടെ മധ്യനിരയിൽ കളി നിയന്ത്രിക്കുക ഈ യുവതാരമായിരിക്കും.

യാൻ ഡിയോമാണ്ടെ (ഐവറി കോസ്റ്റ്)

ലോകകപ്പിന് ശേഷം ഏകദേശം 900 കോടി രൂപ ട്രാൻസ്ഫർ മൂല്യം പ്രതീക്ഷിക്കുന്ന 19 വയസ്സുകാരനായ വിങ്ങറാണ് യാൻ ഡിയോമാണ്ടെ. ജർമ്മനിയിലെ ആർ.ബി ലെയ്പ്സിഗ് ക്ലബ്ബിനായി 12 ഗോളുകളും 8 അസിസ്റ്റുകളും നേടി ഈ സീസണിലെ 'ബൂണ്ടസ്ലിഗ റൂക്കി' പുരസ്കാരം സ്വന്തമാക്കിയ താരമാണ്. ലിവർപൂളും പി.എസ്.ജിയും ഈ ഐവറി കോസ്റ്റ് താരത്തെ സ്വന്തമാക്കാൻ വലിയ തുകയുമായി കാത്തിരിക്കുകയാണ്.

ഈ പ്ലയേഴ്സിനെ മറക്കണ്ട, ലോകകപ്പിന് ശേഷം ഫുട്ബോൾ കീഴടക്കാൻ പോകുന്ന 10 യുവ താരങ്ങൾ ഇവരായിരിക്കും
ഒരൊറ്റ നോട്ടംകൊണ്ട് വമ്പൻമാരെ കീഴടക്കിയ റഫറി, വീണ് കിടന്ന താരങ്ങളെ ചേർത്തു പിടിക്കുകയും ചെയ്ത പിയർലൂജി കൊളീന

ഗിൽബെർട്ടോ മോറ (മെക്സിക്കോ)

2026 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മെക്സിക്കോയുടെ ഈ 17 വയസ്സുകാരൻ മിഡ്ഫീൽഡർ. തിജുവാന ക്ലബ്ബിന്റെ താരമായ മോറ, കഴിഞ്ഞ നാല് മാസമായി പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സ്ട്രൈക്കർ റൗൾ ജിമെനെസിന് പിന്നിൽ കളി മെനയുന്ന പ്രധാന ക്രിയേറ്റീവ് താരം മോറയായിരിക്കും. വൻകിട യൂറോപ്യൻ ക്ലബ്ബുകൾ ഈ കുട്ടിത്താരത്തെ സ്വന്തമാക്കാൻ വലിയ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

അന്റോണിയോ നൂസ (നോർവെ)

28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നോർവെ ലോകകപ്പിനെത്തുന്നത്. എർലിംഗ് ഹാലൻഡ്, മാർട്ടിൻ ഒഡെഗാർഡ് തുടങ്ങിയ വൻ താരങ്ങൾ നോർവെ നിരയിലുണ്ടെങ്കിലും വിങ്ങർ അന്റോണിയോ നൂസയെ ആരും നിസ്സാരക്കാരനായി കാണുന്നില്ല. 'നോർവീജിയൻ നെയ്മർ' എന്ന് വിളിക്കപ്പെടുന്ന ഈ 21 വയസ്സുകാരൻ ആർ.ബി ലെയ്പ്സിഗ് ക്ലബ്ബിന്റെ താരമാണ്. പ്രതിരോധ നിരക്കാരെ വെട്ടിച്ച് മുന്നേറാനുള്ള മികച്ച കഴിവുള്ള നൂസ, ഹാലൻഡിന് ഗോളടിക്കാൻ പന്തുകൾ എത്തിക്കുന്നതിനൊപ്പം സ്വയം ഗോളടിക്കാനും മിടുക്കനാണ്.

ബെൻ ഗാനൻ-ഡോക് (സ്കോട്ട്‌ലൻഡ്)

ലിവർപൂളിന്റെ മുൻ യുവതാരമായിരുന്ന ബെൻ ഗാനൻ-ഡോക് തന്റെ കരിയറിലെ പരിക്കുകളെ മറികടന്ന് ബോൺമൗത്ത് ക്ലബ്ബിലൂടെയാണ് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത്. വെയ്ൻ റൂണിയുടെ കളിശൈലിയോട് ഉപമിക്കപ്പെടുന്ന ഈ 20 വയസ്സുകാരൻ വിങ്ങർ, പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ബോക്സിലേക്ക് ക്രോസുകൾ നൽകുന്നതിൽ മിടുക്കനാണ്. സ്കോട്ട്‌ലൻഡിനെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്തിക്കാൻ ഗാനൻ-ഡോക്കിന്റെ മാന്ത്രിക പ്രകടനത്തിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ പ്ലയേഴ്സിനെ മറക്കണ്ട, ലോകകപ്പിന് ശേഷം ഫുട്ബോൾ കീഴടക്കാൻ പോകുന്ന 10 യുവ താരങ്ങൾ ഇവരായിരിക്കും
2002 ലോകകപ്പ് അടക്കിഭരിച്ച RRR. 'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio

ജോഹാൻ മാൻസാംബി (സ്വിറ്റ്സർലൻഡ്)

ജർമ്മൻ ക്ലബ്ബായ ഫ്രെയ്ബർഗിനെ യൂറോപ്പ ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മധ്യനിര താരമാണ് 20 വയസ്സുകാരനായ ജോഹാൻ മാൻസാംബി. കളിക്കളത്തിലെ മികച്ച സ്റ്റാമിനയും കൃത്യതയാർന്ന പാസുകളുമാണ് ഈ ഓൾറൗണ്ടറുടെ പ്രധാന കരുത്ത്. പ്രമുഖ താരം ഗ്രാനിറ്റ് ഷാക്കയ്ക്കൊപ്പം സ്വിസ് മധ്യനിരയിൽ മാൻസാംബി കൂടി ചേരുമ്പോൾ ടീമിന്റെ കരുത്ത് ഇരട്ടിയാകും. കഴിഞ്ഞ സീസണിൽ ഫ്രെയ്ബർഗിനായി 7 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിരുന്നു.

English Summary: The 2026 FIFA World Cup is set to showcase not only superstars like Lionel Messi, Cristiano Ronaldo, Neymar and Kylian Mbappé, but also a new generation of talents ready to make their mark on football’s biggest stage. History has often produced unexpected World Cup heroes, and this tournament could be no different. Among the young players tipped for breakout campaigns are Algeria’s Ibrahim Maza, Australia’s Nestory Irankunda, Bosnia’s Kerim Alajbegovic, Czech midfielder Pavel Sulc, Congo’s Noah Sadiki, Ivory Coast winger Yan Diomande, Mexico prodigy Gilberto Mora, Norway’s Antonio Nusa, Scotland’s Ben Doak and Switzerland’s Johan Manzambi.

Madism Digital
madismdigital.com