

ഡച്ച് മിഡ്ഫീൽഡർ എഡ്ഗാർ ഡേവിഡ്സിനോട് തട്ടിക്കയറുന്ന ഹോളണ്ട് താരം തോമസ് റെപ്ക. ഈ റപ്കയെ നെഞ്ചിൽ കൈകുത്തി പുറകിലേക്കു തള്ളുന്ന ഒരു ചൂടൻ റഫറിയുടെ ചിത്രം നിങ്ങൾക്ക് ഓർമയുണ്ടോ? ജെൻസി കിഡ്സും ആൽഫാ തലമുറയും വീഡിയോകളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള പുരികംപോലും ഇല്ലാത്ത നീലക്കണ്ണുള്ള ആ മാെട്ടത്തലയൻ റഫറി. എന്നാൽ ണയന്റീസും അതിനു മുമ്പുള്ളവരും അയാളുടേ ഭീതിപ്പെടുത്തുന്ന കൂർത്തനോട്ടത്തിന്റെ മുഖം ലൈവായി കണ്ടിട്ടുണ്ടാകും.
യൂറോ 2000. ഹോളണ്ടും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഗ്രൂപ്പ് ഡിയിലെ ആദ്യ പോരാട്ടം. മത്സരം അവസാന നിമിഷത്തിലേക്ക് അടുക്കുകയാണ്. ഹോളണ്ട് അറ്റാക്കിങ് മിഡ്ഫീൽഡർ ഡേവിഡ്സും ചെക്ക് ഡിഫെൻഡർ ടോമാസ് റെപ്കയും കയർക്കുന്നതാണ് ബാക്ക് ഗ്രൗണ്ട്. സമാന സ്വഭാവക്കാരായ രണ്ടുപേരും വിട്ടുകൊടുക്കാൻ ഒരുക്കമല്ല. ക്രൗര്യതയുടെ അങ്ങേയറ്റം ഇരുമുഖത്തും വ്യക്തമായി കാണാം. അൽപ സമയം സീൻ കണ്ടുനിന്ന റഫറിയെപിന്നെ കാണുന്നത് കൈ ചുരുട്ടി, റെപ്കയുടെ നെഞ്ചിൽ കുത്തി പുറകിലേക്ക് തള്ളിവിടുന്നാതാണ്. കണ്ണ് തുറിപ്പിച്ച് കഴുത്തിലെ ഞരമ്പ് പോലും പുറത്തേക്ക് തള്ളി അയാൾ ആക്രോശിച്ചു. പൂച്ചകുട്ടികളെപോലെ റെപ്ക പിൻവാങ്ങി.
പിയർലൂജി കൊളീന. അതാണയാളുടെ പേര്. വിശ്വവിഖ്യാതമായ 2002 ലോകകപ്പ് ഫൈനൽ നിയന്തിതും അയാളായിരുന്നു. ഇതിന് കൊളീനയെ തിരഞ്ഞെടുക്കാനായി ഫിഫക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രതീക്ഷച്ചുപോലെ ഒരാക്ഷേപങ്ങൾക്കും വഴിവെക്കാതെ അയാളത് പൂർത്തിയാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റോയ് കീൻ, ഇറ്റലിയുടെ ജെന്നാരോ ഗട്ടൂസോ, ഫ്രാൻസ് താരം പാട്രിക് വിയേര, ഹോളണ്ടിന്റെ എഡ്ഗാർ ഡേവിഡ്സ്, ഒലിവർകാൻ, തുടങ്ങി ലോക ഫുട്ബോളിൽ അഗ്രസീവ്താരങ്ങളെ തന്റെ നീലക്കണ്ണുകൊണ്ട് പത്തിമടക്കിച്ച കൊളീന. അയാളുടെ വിരമിക്കലിന്റെ അവസാന നാളുകളിൽ കയ്യിൽ കിട്ടിയതുകൊണ്ട്മാത്രം ആ നീല ചൂടൻ നാേട്ടത്തിന്റെ രുചി അൽപം അറിയാനേ സെർജിയോ റാമോസ്, പെപെ, വെയ്ൻ റൂണി.
തന്റെ രൂക്ഷ നോട്ടങ്ങളോടൊപ്പം വൈകാരിക സന്ദർഭങ്ങളിൽ താരങ്ങളെ ചേർത്ത് പിടിക്കാനും കൊളീന മറന്നില്ല. 1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ. മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺമ്യൂണികും ഏറ്റുമുട്ടുന്നു. മത്സരത്തിന്റെ ആറാം മിനിറ്റിൽ മരിയോ ബാസ്‌ലർ യുണൈറ്റിഡിന്റെ വല കുലുക്കുന്നു. 90 മിനുറ്റ് വരെ യുണൈറ്റഡാഗോൾ തിരിച്ചടിച്ചില്ല. ബയേൺ അതിന് സമ്മതിച്ചതുമില്ല. ഫുട്ബോൾ ലോകം ആ ചാമ്പ്യൻസ് ലീഗ് ബയേണിനോടൊപ്പം ഉറപ്പിക്കുന്നു. താരങ്ങളും. എന്നാൽ ഇത് ഫുട്ബോളാണ്. ഇഞ്ചുറി ടൈമിലാണ് ആ അട്ടിമറി നടന്നത്. 91 ാം മിനിറ്റിൽ ഷെറിങ് ഹാമിലൂടെ യുണൈറ്റഡ് സമനില പിടിക്കുന്നു. പോരാട്ടം വീര്യം കനക്കുന്നു. രണ്ട് മിനുറ്റുകൾക്ക് ശേഷം ഒലെ ഗുന്നർ ബയേണിനെ ഞെട്ടിച്ചുകൊണ്ട് അടുത്തഗോളും. ഗാലറിയിൽ മ്യൂണിക് ആരാധകർ നിശ്ചലമായി. ബയേൺ താരങ്ങൾക്ക് വിശ്വസിക്കാനായില്ല. സകല ആത്മവിശ്വസവും ചോർന്ന പ്രളേഴ്സ് ഗ്രൗണ്ടിൽ കലകുനിച്ച് കിടന്ന് കരയാൻ തുടങ്ങി. എന്നാൽ കൊളീനയിലെ മനുഷ്യത്വം ഉണർന്നു. അയാൾ നേരിട്ടുചെന്ന് താരങ്ങളെ കൈപിടിച്ചുയർത്തി കെട്ടിപ്പിടിച്ചു. താരങ്ങൾ തിരിച്ചും. കളി വീണ്ടും തുടരുന്നു.
2002 ലോകകപ്പ ഫൈനലിലേറ്റ തോൽവിയിൽ നിരാശനായി പോസ്റ്റിനരികിലിരുന്ന് വിങ്ങിയ ഒലിവർകാനെ അങ്ങോട്ട് ചെന്ന് ആശ്വസിപ്പിക്കുന്ന കൊളീനെയേ ലോകം കണ്ടതാണ്. തന്റെ രൗദ്ര ഭാവത്തിൽ ഒളിഞ്ഞുകിടക്കുന്ന മനുഷ്യപ്പറ്റുള്ള കൊളീന. 1960 ഫെബ്രുവരി 13-ന് ഇറ്റലിയിലെ ബോലോഗ്നയിലായിരുന്നു കൊളീനയുടെ ജനനം. ഇക്കണോമിക്സിൽ ബിരുദം നേടി തുടർന്ന് ഒരു ബാങ്കിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായി അദ്ദേഹം ജോലി നോക്കിയിരുന്നു. ചെറുപ്പത്തിൽ ഒരു പ്രാദേശിക ക്ലബ്ബിന് വേണ്ടി സെൻട്രൽ ഡിഫെൻഡറായി കൊളീന ഫുട്ബോൾ കളിച്ച കൊളീന 1977-ൽ തന്റെ 17-ാം വയസ്സിൽ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം അദ്ദേഹം റഫറി കോഴ്സിൽ ചേർന്നു.
1984-ൽ, തന്റെ 24-ാം വയസ്സിൽ കൊളീനയ്ക്ക് അപൂർവ രോഗം ബാധിച്ചു അയാളുടെ തലയിലെയും ശരീരത്തിലെയും രോമങ്ങൾ വെറും 15 ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായി കൊഴിഞ്ഞുപോയി. പുരികങ്ങൾ പോലും ഇല്ലാത്ത ആ മൊട്ടത്തലയും തിളങ്ങുന്ന നീലക്കണ്ണുകളും പിന്നീട് ഫുട്ബോൾ ലോകത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അടയാളമായി മാറി. ആ രൂപം താരങ്ങളിൽ ഭയവും അതോടൊപ്പം കളിയിൽ വലിയ അച്ചടക്കവും ഉണ്ടാക്കാൻ അദ്ദേഹത്തെ സഹായിച്ചു. 28 വർഷത്തെ അയാളുടെ റഫറിയിങ് കരിയർ താരങ്ങൾക്കും ആരാധകർക്കും വെറുമൊരു റഫറിയായിരുന്നില്ല. അയാളൊരു വികാരമായിരുന്നു.
English Summary: Pierluigi Collina, the iconic Italian referee known for his piercing blue eyes and commanding presence, earned global respect by controlling even football’s most aggressive stars. From the famous Euro 2000 clash involving Tomáš Řepka and Edgar Davids to officiating the 2002 FIFA World Cup final, he combined authority with excellence. Beyond his strict image, Collina also showed remarkable compassion, consoling devastated players after dramatic defeats such as Bayern Munich in the 1999 Champions League final and Oliver Kahn in 2002.