Cricket

ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെ തകർത്തു; അണ്ടർ-19 ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്.

Sports Desk

അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ, ചിരവൈരികളായ പാകിസ്താനെതിരെ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിക്കൊണ്ട് ഇന്ത്യ കിരീടം ചൂടി. ഒമാനിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ, പാകിസ്താൻ ഉയർത്തിയ 338 റൺസ് എന്ന വലിയ വിജയലക്ഷ്യം, അവസാന പന്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി ഇന്ത്യ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. 111 പന്തിൽ 11 ഫോറും 3 സിക്സും സഹിതം 107 റൺസ് നേടിയ ഓപ്പണർ ഉസ്മാൻ ഖാനാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ഖാദിർ 54 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 80 റൺസും, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് 60 പന്തിൽ 63 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ 4 വിക്കറ്റും ചിഗുരുപ്പതി വെങ്കട്ട 3 വിക്കറ്റും വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി (101 പന്തിൽ 80), ആര്യവീർ സേവാഗ് (61 പന്തിൽ 58) എന്നിവർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. എന്നാൽ പിന്നീട് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 42-ാം ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലേക്ക് തകർന്നു.

ഒൻപതാം വിക്കറ്റിൽ ഒന്നിച്ച മനാൽ ചൗഹാനും മോഹിത് ഉൽവയുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 32 പന്തിൽ 47 റൺസെടുത്ത് മനാൽ ചൗഹാൻ സ്കോറിംഗ് വേഗത്തിലാക്കി. അവസാന ഓവറുകളിൽ ഒറ്റയ്ക്ക് പൊരുതിയ മോഹിത് ഉൽവയാണ് ഇന്ത്യയുടെ ഹീറോ.

ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന പന്തിൽ 3 റൺസ് വേണമെന്നിരിക്കെ, മോഹിത് ഉൽവ ബൗണ്ടറി പായിച്ച് വിജയം ഉറപ്പാക്കുകയായിരുന്നു. വെറും 26 പന്തിൽ 5 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 49 റൺസാണ് മോഹിത് അടിച്ചെടുത്തത്. ചിഗുരുപ്പതി വെങ്കട്ട 11 റൺസുമായി പിന്തുണ നൽകി. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനോട് തോറ്റ ഇന്ത്യയ്ക്ക് ഈ ഫൈനൽ വിജയം മധുരപ്രതികാരമായി.

India U-19 clinched the ACC U-19 Asia Cup title with a thrilling one-wicket victory over arch-rivals Pakistan in the final at Al Amerat, Oman. Chasing a massive target of 338, India secured the win on the absolute final ball of the match.

Pakistan posted 337/9 in their 50 overs, powered by a century from Usman Khan (107) and Abdul Qadir's aggressive 80. In response, Indian captain Lakshya Rayachandani (80) and Aryaveer Sehwag (58) provided a strong foundation, but a middle-order collapse left India struggling at 252/8. A crucial 57-run partnership for the ninth wicket brought India back into the game, with Manal Chauhan smashing 47 off 32 balls. Needing 3 runs off the final delivery, Mohit Ulva hit a match-winning boundary, remaining unbeaten on a heroic 49 off 26 balls to seal the historic chase and avenge their group-stage defeat.