Cricket

കിവികളെ എറിഞ്ഞിട്ട് പേസര്‍മാര്‍, ക്രീസില്‍ കോഹ്‌ലി മാജിക് ; ഏകദിനത്തിലും ഇന്ത്യക്ക് വിജയത്തുടക്കം

Sports Desk

ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിലും പേസര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യന്‍ വിജയത്തിന് അടിസ്ഥാനം. 40.2 ഓവറില്‍ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് 185 റണ്‍സ് നേടിയിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ പ്രതിരോധം ഇന്ത്യ 22.4 ഓവറില്‍ മറികടന്നു. മഴ മൂലം 32 ഓവറാക്കി ചുരുക്കിയ കളിയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആണ് അന്ത്യയുടെ വിജയം. 51 ബോളില്‍ 74 റണ്‍സെടുത്ത വിരാട് കോഹ്‌ലി രണ്ട് റെക്കോര്‍ഡുകളും മത്സരത്തില്‍ സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന അപൂര്‍വ നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. റെക്കോര്‍ഡിലേക്ക് 12 റണ്‍സ് അകലെ നില്‍ക്കെയായിരുന്നു കോഹ്‌ലി ഇന്ന് ക്രീസിലിറങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ ഏഴാം ഓവറില്‍, താന്‍ നേരിട്ട 13-ാം പന്തില്‍ റണ്‍സ് കുറിച്ചുകൊണ്ട് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 251 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‌ലി 13,000 റണ്‍സ് തികച്ചത്. ഈ പൊസിഷനില്‍ നിന്നുമാത്രം 48 സെഞ്ചുറികളും എഴുപതോളം അര്‍ധസെഞ്ചുറികളും മുന്‍ ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഒരു പ്രത്യേക ബാറ്റിങ് പൊസിഷനില്‍ 13000 റണ്‍സ് എന്ന നേട്ടം കുറിച്ചിട്ടുള്ളത്. രണ്ടാം നമ്പറില്‍ ബാറ്റ് ചെയ്ത് സച്ചിന്‍ 13,685 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഏതെങ്കിലും ഒരു നിര്‍ദിഷ്ട ബാറ്റിങ് പൊസിഷനില്‍ 13,000-ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും കോഹ്‌ലിക്കാണ്.

കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ആറ് ബോളില്‍ റണ്‍സ് ഒന്നും എടുക്കാതെയായാണ് രോഹിത്ത് കൂടാരം കയറിയത്. ശുഭ്മാന്‍ ഗില്‍ 37, ശ്രേയസ് അയ്യര്‍ 15 എന്നിങ്ങനെയും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

നാലു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അന്‍ഷുല്‍ കാംബോജുമാണ് കിവീസിനെ തകര്‍ത്തത്. 38 റണ്‍സെടുത്ത ടിം സെയ്‌ഫെര്‍ട്ടാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ 41 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു. വില്‍ യങ് (9), ഹെന്റി നിക്കോള്‍സ് (9), ടോം ലാഥം (3), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4) എന്നിവര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. ടീമിലെ 11-ാമനായ ബ്ലെയര്‍ ടിക്നര്‍ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസ് സ്‌കോര്‍ 185-ല്‍ എത്തിച്ചത്. 23 പന്തില്‍ നിന്ന് ടിക്നര്‍ 34 റണ്‍സെടുത്തു. ജേക്കബ് ഡഫി 15 റണ്‍സോടെ പുറത്താകാതെ നിന്നു.

India registered a convincing victory over New Zealand in the first ODI, powered by Virat Kohli’s impressive batting and a strong performance from the Indian pace attack. New Zealand were bowled out for 185 in 40.2 overs. In a rain-shortened match reduced to 32 overs, India chased down the revised target in 22.4 overs, winning by five wickets. Kohli scored 74 runs off 51 balls and achieved two significant records during the match.