Cricket

ഉച്ച ഭക്ഷണ സമയത്ത് ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; ലോഡ്‌സ് ടെസ്റ്റിനിടെ ബഹിഷ്‌കരണ ഭീഷണിയുമായി പാകിസ്ഥാന്‍, വഴങ്ങാതെ ബ്രോഡ്കാസ്റ്റര്‍

മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ അതേര്‍ട്ട് ഇമ്രാന്‍ ഖാന്റെ മക്കളുമായി നടത്തുന്ന സംഭാഷണമായിരുന്നു സ്‌കൈ സ്‌പോര്‍ട്‌സ് തയ്യാറാക്കിയിരുന്നത്.

Sports Desk

പാകിസ്ഥാന്‍ അധികാര രാഷ്ട്രീയത്തിന്റെ അലയൊളികള്‍ അടങ്ങാതെ പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖമാണ് പുതുയ വിവാദ കേന്ദ്രം. പാകിസ്ഥാന്‍ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ പരമ്പരയുടെ ബ്രോഡ്കാസ്റ്ററായ സ്‌കൈ സ്പോര്‍ട്സ് ഇമ്രാന്‍ ഖാന്റെ അഭിമുഖം പുറത്തിറക്കിയതാണ് പാക് ബോര്‍ഡിനെ ചൊടിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലോര്‍ഡ്സ് കേന്ദ്രീകരിച്ച് അരങ്ങേറിയത് നാടകീയ രംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

അഭിമുഖം പുറത്തിറക്കിയാല്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് ഏടുത്തു എന്നാണ് വിവരങ്ങള്‍. പിസിബിയുടെ ഭീഷണിയെ മുഖവിലക്ക് എടുക്കാന്‍ സ്‌കൈ സ്പോര്‍ട്സ് തയ്യാറായില്ല. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ അതേര്‍ട്ട് ഇമ്രാന്‍ ഖാന്റെ മക്കളുമായി നടത്തുന്ന സംഭാഷണമായിരുന്നു സ്‌കൈ സ്‌പോര്‍ട്‌സ് തയ്യാറാക്കിയിരുന്നത്. ലോര്‍ഡ്സ് ടെസ്റ്റില്‍ ടീമുകളുടെ ഉച്ചഭക്ഷണ സമയത്ത് അഭിമുഖം പുറത്തിറക്കുന്നതാണ് പാക് ബോര്‍ഡ് എതിര്‍ത്തത്. അഭിമുഖം പുറത്തിറക്കിയാല്‍ മത്സരം ബഹിഷ്‌കരിക്കുമെന്നും പിസിബി അറിയിച്ചു. അഭിമുഖം പുറത്തിറക്കിയാല്‍ പാക് ടീം ഉച്ചഭക്ഷണത്തിന് ശേഷം മൈതാനത്തിറങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു പിസിബി. ഇക്കാര്യം താരങ്ങളോട് മൈതാനത്ത് ഇറങ്ങേണ്ടതില്ലെന്ന നിലപാട് ബോര്‍ഡ് അറിയിച്ചെന്നുമാണ് വിവരം.

എന്നാല്‍ സ്‌കൈ സ്പോര്‍ട്സ് പിസിബിയുടെ ഭീഷണിക്ക് വഴങ്ങിയില്ല. ഷെഡ്യൂള്‍ പ്രകാരം തന്നെ സ്‌കൈ സ്പോര്‍ട്സ് അഭിമുഖം പുറത്തുവിട്ടു. വിഷയത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എതായാലും പിസിബി മത്സരം ബഹിഷ്‌കരിച്ചില്ല. ഉച്ചഭക്ഷണത്തിന് ശേഷം മത്സരം പുനരാരംഭിക്കുകയും ചെയ്തു.

പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യ നില സംബന്ധിച്ച് നേരത്തെ തന്നെ ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇമ്രാന്‍ ഖാന് മതിയായ ചികിത്സ ഉള്‍പ്പെടെ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകരായ കപില്‍ ദേവും സുനില്‍ ഗാവസ്‌ക്കറും അടക്കം ഇരുപത്തിയൊന്ന് ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് നിവേദനം നല്‍കിയിരുന്നു. ഇമ്രാന്‍ ഖാന്റെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് സമഗ്രമായ പരിശോധന നടത്തണം. സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ച് ഇടപെടല്‍ ആവശ്യമാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്തുതന്നെയായാലും വൈകാതെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം, ആഴ്ചയില്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ നല്‍കിയ അനുമതി പുന:സ്ഥാപിക്കണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.

Political tensions surrounding Pakistan cricket continue to reverberate within the Pakistan Cricket Board. The latest controversy centres on an interview with the sons of former Pakistan Prime Minister and former national cricket captain Imran Khan. The issue reportedly intensified after Sky Sports, the broadcaster of the Pakistan-England Test series, aired the interview during the series. The development has triggered a fresh dispute involving the PCB, with reports suggesting dramatic scenes unfolded around Lord’s during the Test series.