ക്രിക്കറ്റിന്റെ ആവേശവും ചരിത്രപുസ്തകങ്ങളിലെ നവോത്ഥാന കഥകളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്. എന്നാല്‍ യുകെയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ഈ രണ്ട് ലോകങ്ങളെയും അവിശ്വസനീയമായ ഒരു നൂലില്‍ കോര്‍ത്തു കെട്ടിയിരിക്കുകയാണ്. ആ നൂലിന്റെ പേരാണ് പ്രിയാനാസ് ചാറ്റര്‍ജി.
സ്‌കോട്ട്ലന്‍ഡിന്റെ നീലക്കുപ്പായമണിഞ്ഞ് അയര്‍ലന്‍ഡിനെതിരെ കളത്തിലിറങ്ങിയ ഈ ഇരുപത്തൊമ്പതുകാരിയായ ഓള്‍റൗണ്ടര്‍ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് പേജുകളില്‍ മാത്രമല്ല, ചരിത്ര ഗവേഷകരുടെ ഇടയിലും ചര്‍ച്ചാവിഷയമാണ്. കാരണം, ഇന്ത്യയില്‍ സതി നിരോധനത്തിനടക്കം വഴിമരുന്നിട്ട 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' രാജാ റാം മോഹന്‍ റോയിയുടെയും വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെയും കുടുംബങ്ങളിലേക്കു നീളുന്നതാണ് പ്രിയാനാസിന്റെ രക്തബന്ധം!
1995-ല്‍ സ്‌കോട്ട്ലന്‍ഡിലെ ഡണ്ടിയില്‍ ജനിച്ച പ്രിയാനാസ് ചാറ്റര്‍ജി തന്റെ പന്ത്രണ്ടാം വയസ്സിലാണ് ക്രിക്കറ്റ് സ്‌കോട്ട്‌ലന്‍ഡിന്റെ പാതയിലേക്കു വരുന്നത്. ഫോര്‍ഫര്‍ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെ വളര്‍ന്ന്, കൗമാരപ്രായത്തില്‍ തന്നെ സ്‌കോട്ട്ലന്‍ഡിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച പ്രിയാനാസ്, വലംകൈ ബാറ്റിങ്ങും മീഡിയം പേസ് ബൗളിങ്ങുമായി ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ഇംഗ്ലണ്ടിലെ പ്രശസ്തമായ സറേ ക്ലബ്ബിനും ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണ്‍ ബ്ലേസിനും വേണ്ടി കളിച്ച പരിചയസമ്പന്നയായ താരം. എന്നാല്‍ ഈ സ്‌കോട്ടിഷ് താരത്തിന്റെ കായികജീവിതത്തിനപ്പുറം, അവരുടെ കുടുംബത്തിന്റെ ബംഗാള്‍ കണക്ഷനാണ് ചര്‍ച്ചയാവുന്നത്.
'എന്റെ വേരുകള്‍ കിടക്കുന്നത് കൊല്‍ക്കത്തയിലാണ്. പിതൃപരമ്പര പ്രകാരം രാജാ റാം മോഹന്‍ റോയിയും ദ്വാരകാനാഥ് ടാഗോറും (രവീന്ദ്രനാഥ ടാഗോറിന്റെ മുത്തശ്ശന്‍) ഞങ്ങളുടെ പൂര്‍വ്വികരാണ്,''മനോജിത് ചാറ്റര്‍ജി
പ്രിയാനാസിന്റെ അച്ഛന്‍ മനോജിത് ചാറ്റര്‍ജി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രശസ്തനായ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്. സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്നിന്റെ ക്ലാസുകളില്‍ ഇരുന്നിട്ടുള്ള, ഇന്ദിരാഗാന്ധിയും അടല്‍ ബിഹാരി വാജ്പേയിയുമായി വരെ വ്യക്തിപരമായ സമ്പര്‍ക്കമുണ്ടായിരുന്ന മനോജിത് ചാറ്റര്‍ജിയാണ് ബംഗാള്‍ ബന്ധം മാധ്യമങ്ങളുമായി പങ്കുവച്ചതും.
''എന്റെ വേരുകള്‍ കിടക്കുന്നത് കൊല്‍ക്കത്തയിലാണ്. പിതൃപരമ്പര പ്രകാരം രാജാ റാം മോഹന്‍ റോയിയും ദ്വാരകാനാഥ് ടാഗോറും (രവീന്ദ്രനാഥ ടാഗോറിന്റെ മുത്തശ്ശന്‍) ഞങ്ങളുടെ പൂര്‍വ്വികരാണ്,'' മനോജിത് ചാറ്റര്‍ജി പറഞ്ഞു.
കുടുംബചരിത്രമനുസരിച്ച്, പത്തൊന്‍പതാം നൂറ്റാണ്ടിലെ കടുത്ത യാഥാസ്ഥിതിക ബംഗാളി സമൂഹത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പൂര്‍വികനായ ലളിത് മോഹന്‍ ചാറ്റര്‍ജി റാം മോഹന്‍ റോയിയുടെ കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചത്. ഈ ബന്ധമാണ് ചാറ്റര്‍ജി കുടുംബത്തെ പില്‍ക്കാലത്ത് 'ബ്രഹ്‌മസമാജ'ത്തിന്റെ പരിഷ്‌കരണ ആശയങ്ങളിലേക്കു നയിച്ചത്.
ചരിത്രം ഇവിടെയും അവസാനിക്കുന്നില്ല. പ്രിയാനാസിന്റെ പൂര്‍വ്വികനായ മോഹിനി ചാറ്റര്‍ജി പത്തൊന്‍പതാം നൂറ്റാണ്ടിലെ ബംഗാളി ബുദ്ധിജീവികള്‍ക്കിടയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു. സംസ്‌കൃതത്തില്‍നിന്ന് ഭഗവദ്ഗീത നേരിട്ട് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത പ്രശസ്തനായ പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹം വിവാഹം കഴിച്ചത് രവീന്ദ്രനാഥ ടാഗോറിന്റെ മൂത്ത സഹോദരനായ ദ്വിജേന്ദ്രനാഥ് ടാഗോറിന്റെ മകള്‍ സരോജ ദേവിയെയായിരുന്നു! അതായത്, ഒരേസമയം ടാഗോര്‍ കുടുംബത്തിന്റെയും റാം മോഹന്‍ റോയിയുടെ കുടുംബത്തിന്റെയും രക്തം പ്രിയാനാസിന്റെ ധമനികളിലുണ്ട്.
പ്രിയാനാസിന്റെ മുത്തശ്ശന്‍ മാനുജ് മോഹന്‍ ചാറ്റര്‍ജിയും ഇന്ത്യയിലെ പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഏറെ ശ്രദ്ധേയമായിരുന്ന അലഹബാദിലെ 'ദി ലീഡര്‍' പത്രത്തിന്റെ അവസാനത്തെ ചീഫ് എഡിറ്ററായിരുന്നു അദ്ദേഹം. ബിബിസിയിലും റേഡിയോയിലും സ്ഥിരമായി സംസാരിച്ചിരുന്ന അദ്ദേഹം രാജാ റാം മോഹന്‍ റോയിയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുമുണ്ട്.
രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രത്തെ മാറ്റിമറിച്ച രണ്ട് വലിയ കുടുംബങ്ങളുടെ ആഴമേറിയ പാരമ്പര്യം പേറുന്ന ഒരു പെണ്‍കുട്ടിയാണ് ഇന്ന് സ്‌കോട്ട്ലന്‍ഡിന്റെ ജേഴ്‌സിയണിഞ്ഞ് ലോകകപ്പ് ക്രിക്കറ്റ് മൈതാനത്ത് പന്തെറിയുന്നതും റണ്‍സ് അടിച്ചുകൂട്ടുന്നതും. വേരുകള്‍ ഇന്ത്യയിലാണെങ്കിലും പ്രിയാനാസ് ചാറ്റര്‍ജി ഇന്ന് സ്‌കോട്ട്ലന്‍ഡിനായി ലോക വേദിയില്‍ സ്വന്തം പേരില്‍ പുതിയൊരു ചരിത്രം എഴുതുകയാണ്!
The excitement of international cricket and the profound narratives of history books usually exist in two entirely different realms, yet Scottish cricketer Priyanaz Chatterjee has beautifully intertwined them at the ICC Women's T20 World Cup in the UK. The 29-year-old all-rounder, who recently took the field for Scotland against Ireland, has captured the attention of sports media and historical researchers alike due to her remarkable ancestry. Priyanaz shares a direct bloodline with two of the most monumental figures of the Indian Renaissance: Raja Ram Mohan Roy, the visionary known as the "Father of the Indian Renaissance" who championed the abolition of Sati, and the legendary world poet, Rabindranath Tagore. Her presence on the world stage serves as a unique bridge between modern sports and a rich, transformative cultural heritage.