Cricket

'വല്ല പശയും ഒട്ടിച്ച് ഇറക്കിവിടേണ്ടി വരും'; സായ് സുദർശൻ തുടർച്ചയായി രണ്ടാം തവണ ഹിറ്റ് വിക്കറ്റ്, തലയിൽ കൈവെച്ച് ഗിൽ

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് രാജസ്ഥാനെതിരായ കളിയിൽ സായ് സുദർശൻ പുറത്തായ രീതി

Sports Desk

രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്നാണ് രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം മറികടക്കാൻ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത്. എന്നാൽ കളിയിൽ സായ് സുദർശൻ പുറത്തായ രീതി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

32 പന്തിൽനിന്ന് എട്ട് ഫോറും ഒരു സിക്‌സും സഹിതം 58 റൺസെടുത്താണ് രാജസ്ഥാനെതിരായ മത്സരത്തിൽ സായ് പുറത്തായത്. ബ്രിജേഷ് ശർമയുടെ പന്തിൽ ഹിറ്റ് വിക്കറ്റ് ആകുകയായിരുന്നു. ബാറ്റ് കൈയിൽ നിന്ന് തെറിച്ച് നേരെ സ്റ്റംപ്‌സിൽ പതിച്ചു.

തുടർച്ചയായി രണ്ടാം തവണയാണ് സായ് ഹിറ്റ് വിക്കറ്റാകുന്നത്. ലോക ക്രിക്കറ്റിൽ ഈ നാണക്കേട് ആദ്യമായി സ്വന്തമാക്കുന്ന താരം കൂടിയാണ് സായ്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഒന്നാം ക്വാളിഫയർ മത്സരത്തിലും സായ് ഹിറ്റ് വിക്കറ്റായി.

ഷോട്ടുകൾക്കു ശ്രമിക്കുന്നതിനിടെ കൈകളിൽനിന്ന് ബാറ്റിന്റെ നിയന്ത്രണം നഷ്ടമാകുന്നത് സായ് സുദർശൻ ആവർത്തിക്കുകയാണ്. രാജസ്ഥാനെതിരായ മത്സരത്തിൽ സായ് പുറത്താകുമ്പോൾ നായകൻ കൂടിയായ ശുഭ്മാൻ ഗിൽ നോൺ സ്‌ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു. സായ് പുറത്തായതുകൊണ്ട് ഗിൽ ഗ്രൗണ്ടിൽ ഇരുന്നു.

തുടർച്ചയായി രണ്ടാം മത്സരവും സായ് ഹിറ്റ് വിക്കറ്റാകുമ്പോൾ ഗില്ലിന് അത് അവിശ്വസനീയമായിരുന്നു. നേരത്തെ ഹിറ്റ് വിക്കറ്റായപ്പോൾ ബാറ്റ് കൈയിൽനിന്ന് പോകാതിരിക്കാൻ പശ ഒട്ടിച്ച് സായ് സുദർശനെ വിടേണ്ടിവരുമെന്നാണ് ഗിൽ ട്രോളിയത്. ഫൈനലിൽ ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നാണ് നായകൻ സഹതാരത്തിനു നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, കളിയിൽ ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി എട്ട് പന്തുകൾ ശേഷിക്കെ ഗുജറാത്ത് ലക്ഷ്യംകണ്ടു. സെഞ്ചുറി നേടിയ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ആണ് കളിയിലെ താരം.

English summary:

Sai Sudharsan played a crucial role in Gujarat Titans’ successful chase against Rajasthan Royals in the IPL second qualifier, scoring 58 runs off 32 balls. However, his innings ended in dramatic fashion when he was dismissed hit wicket after his bat slipped from his hands and struck the stumps while attempting a shot. It was the second consecutive match in which Sudharsan was dismissed in the same manner, having also been hit wicket in the previous qualifier against Royal Challengers Bengaluru.

The unusual dismissal left Gujarat captain Shubman Gill stunned at the non-striker’s end. Gill had earlier joked that Sudharsan might need glue on his bat to stop it from flying out of his hands. Despite the setback, Gujarat comfortably chased down Rajasthan’s 214-run total, winning by seven wickets with eight balls to spare. Gill led from the front with a century and was named Player of the Match.