വിജയത്തിനായുള്ള പരക്കംപാച്ചിലിൽ താരങ്ങളുടെ ഫിറ്റ്‌നസ് പണയപ്പെടുത്തുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾ; ആശങ്കയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

പരിക്കേറ്റ താരങ്ങളെപ്പോലും കോർട്ടിലിറക്കുന്ന ഫ്രാഞ്ചൈസികളുടെ മാനേജ്മെന്റ് രീതിയാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നത്
വിജയത്തിനായുള്ള പരക്കംപാച്ചിലിൽ താരങ്ങളുടെ ഫിറ്റ്‌നസ് പണയപ്പെടുത്തുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾ; ആശങ്കയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം
Published on

ഐപിഎൽ 2026 ലീഗ് ഘട്ടം പൂർത്തിയാകുമ്പോൾ പ്ലേഓഫ് ചിത്രത്തിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വലിയൊരു ആശങ്കയ്ക്ക് കൂടി വഴിയൊരുങ്ങിയിരിക്കുകയാണ്. ഫ്രാഞ്ചൈസികളുടെ അശാസ്ത്രീയമായ വർക്ക് ലോഡ് മാനേജ്‌മെന്റും വിജയത്തിനായി പരിക്കേറ്റ താരങ്ങളെപ്പോലും കോർട്ടിലിറക്കുന്ന അത്യാഗ്രഹവുമാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നത്. വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് മുന്നോടിയായി ഇന്ത്യൻ താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്തേണ്ട ബിസിസിഐയ്ക്ക് വലിയ തലവേദനയാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഈ നിലപാട് ഉണ്ടാക്കുന്നത്.

വിജയത്തിനായുള്ള പരക്കംപാച്ചിലിൽ താരങ്ങളുടെ ഫിറ്റ്‌നസ് പണയപ്പെടുത്തുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾ; ആശങ്കയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം
2022ലെ പോരാളികൾതന്നെ ഇത്തവണയും; ലോകകപ്പിൽ കുറഞ്ഞതൊന്നും വേണ്ടാത്ത അർ‍ജന്റീന സ്ക്വാഡ്

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറയുടെ പരിക്ക്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ നേരിയ പരിക്കുണ്ടായിരുന്ന ബുംറയെ, ആദ്യ മത്സരം മുതൽ തന്നെ മുംബൈ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു. ഒടുവിൽ ടീം പുറത്താകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മാത്രമാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. ഇതിനിടയിൽ ബുംറ ബംഗളൂരുവിലെ എൻസിഎയിൽ പരിശോധനയ്ക്ക് വിധേയനായ വിവരവും പുറത്തുവന്നിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ ഹാംസ്ട്രിങ് പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി കളിച്ച സാഹചര്യത്തിലും, പരിക്കുള്ള ബുംറയെ എന്തിനാണ് തുടർച്ചയായി കളിപ്പിച്ചത് എന്ന ചോദ്യം മാനേജ്‌മെന്റിന് നേരെ ഉയരുന്നുണ്ട്.

സമാനമായ അവസ്ഥ തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ദൃശ്യമായത്. കെകെആറിന്റെ മിന്നും സ്പിന്നർ വരുൺ ചക്രവർത്തി വിരലിന് ചെറിയ ഒടിവുണ്ടായിട്ടും ടീമിനായി പന്തെറിയുകയായിരുന്നു. ടീമിന്റെ മെഡിക്കൽ സംഘത്തിന്റെ അനുമതിയോടെയാണ് വരുൺ കളിച്ചതെന്ന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ന്യായീകരിക്കുമ്പോൾ, താരങ്ങളുടെ മാനസികാവസ്ഥ മാത്രമാണ് താൻ നോക്കാറുള്ളതെന്നാണ് പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കിയത്. രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് താൻ പൂർണ്ണ ഫിറ്റല്ലെന്ന് തുറന്നുപറഞ്ഞിട്ടും എലിമിനേറ്റർ മത്സരത്തിൽ കളിക്കേണ്ടി വന്നതും ഈ സീസണിലെ ദയനീയ കാഴ്ച്ചയായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ അർഷ്ദീപ് സിംഗും സമാനമായ രീതിയിൽ പരിക്കിന്റെ പിടിയിലാണ്.

വിജയത്തിനായുള്ള പരക്കംപാച്ചിലിൽ താരങ്ങളുടെ ഫിറ്റ്‌നസ് പണയപ്പെടുത്തുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾ; ആശങ്കയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം
അസാധ്യ കുതിപ്പിന് ഒടുവിൽ അപ്രതീക്ഷിത വീഴ്ച; സൺറൈസേഴ്‌സ് ഹൈദരാബാദിനെ ചതിച്ചത് ആ ഒരു പിഴവോ?

ഇതിനെല്ലാം പുറമെ, ഫ്രാഞ്ചൈസികളുടെ ഈ മുൻഗണനാ മാറ്റം യുവതാരങ്ങളുടെ കരിയറിനെത്തന്നെ കരിനിഴലിലാക്കുന്നു എന്ന ഗൗരവമേറിയ വശം കൂടിയുണ്ട്. സിലക്ഷൻ കമ്മിറ്റിയുടെ റഡാറിലുള്ള പല യുവ പ്രതിഭകളും തങ്ങളുടെ കരിയറിലെ വലിയൊരു വഴിത്തിരിവായാണ് ഐപിഎല്ലിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഫ്രാഞ്ചൈസി മാനേജ്‌മെന്റിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയും, ടീമിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയം മൂലവും പല യുവതാരങ്ങളും തങ്ങളുടെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ പുറത്തുപറയാൻ മടിക്കുകയാണ്. ഇത് പിന്നീട് കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത പരിക്കുകളിലേക്ക് ഇവരെ തള്ളിവിടുന്നു. എൻസിഎ നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പലപ്പോഴും ഫ്രാഞ്ചൈസികളുടെ ലാഭക്കണ്ണിൽ വിസ്മരിക്കപ്പെടുകയാണ്.

എന്നാൽ ഈ വിഷയത്തിൽ ഫ്രാഞ്ചൈസികളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ ബിസിസിഐയ്ക്ക് പരിമിതികളുണ്ട്. ഐപിഎൽ സമയത്ത് കളിക്കാരുടെ ഫിറ്റ്‌നസ് കാര്യങ്ങളിൽ അമിതമായി ഇടപെടാൻ ബിസിസിഐയ്ക്ക് കഴിയില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു. ഫ്രാഞ്ചൈസികൾ കോടിക്കണക്കിന് രൂപ മുടക്കിയാണ് താരങ്ങളെ സ്വന്തമാക്കുന്നത് എന്നതിനാൽ വിജയത്തിനാണ് അവർ പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞയുടൻ തന്നെ ഇന്ത്യൻ ടീമിന് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലായ താരങ്ങളുമായി ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഫ്രാഞ്ചൈസികൾ തങ്ങളുടെ താൽക്കാലിക ലാഭത്തിനപ്പുറം ഇന്ത്യൻ ക്രിക്കറ്റിന്റെ ദീർഘകാല താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മുൻ താരങ്ങളും വിദഗ്ധരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.

English Summary:As the league stage of IPL 2026 comes to an end, another major concern has emerged in Indian cricket alongside the playoff race. Franchises are facing heavy criticism for their unscientific workload management and their desperation to field even injured players in the pursuit of victories. This attitude has become a major headache for the BCCI, which is trying to ensure the fitness and long-term availability of Indian players ahead of upcoming international tournaments

Madism Digital
madismdigital.com