ക്രിക്കറ്റ് ആരാധകർക്കു ഏറെ ഇഷ്ടമുള്ള കൂട്ടുകെട്ടാണ് വിരാട് കോഹ്ലി - ശിഖർ ധവാൻ. കരുത്തരായ ടീമുകൾക്കെതിരെ വരെ ഇരുവരും ഒന്നിച്ച് ഇന്ത്യയെ എത്രയോ ജയത്തിലെത്തിച്ചിരിക്കുന്നു. ക്രിക്കറ്റിനു പുറത്തും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.
എന്നാൽ താൻ ആദ്യമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ മോശം വാക്കുകൾ ഉപയോഗിച്ചത് കോഹ്ലിക്കെതിരെയാണെന്ന് ധവാൻ പറയുന്നു. 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് സംഭവം. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന തന്നെ കോഹ്ലി റൺഔട്ട് ആക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നിയെന്നും ഗ്രൗണ്ടിൽനിന്ന് കോഹ്ലിയെ കുറേ ചീത്തവിളിക്കേണ്ടി വന്നെന്നും ധവാൻ പറയുന്നു.
''ആ സമയങ്ങളിൽ എനിക്ക് റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മോശം പ്രകടനങ്ങൾക്കുശേഷം എനിക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിച്ച കളിയായിരുന്നു അത്. ആ സമയത്താണ് കോഹ്ലി എന്നെ റൺഔട്ട് ആക്കിയത്. എനിക്ക് നിയന്ത്രണം നഷ്ടമായി. അന്നാണ് ആദ്യമായി ക്രിക്കറ്റ് ഫീൽഡിൽ ഞാൻ മോശം വാക്കുകൾ ഉപയോഗിച്ചത്. പിന്നീട് കോഹ്ലി വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു സെഞ്ചുറി നേടി. കളി ജയിച്ച് ഡ്രസിങ് റൂമിലേക്ക് വരുമ്പോൾ ഞാൻ ചീത്ത വാക്കുകൾ പ്രയോഗിച്ചതിൽ കോഹ്ലിക്ക് ദേഷ്യമുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവൻ വളരെ നിഷ്‌കളങ്കമായാണ് എന്നോടു പ്രതികരിച്ചത്,'
''എന്നെ കണ്ടതും അവൻ വളരെ നിഷ്‌കളങ്കമായ ചിരിയോടെ എന്നോടു ക്ഷമിക്കൂ പാജി എന്നുപറഞ്ഞു. എന്റെ എല്ലാ ദേഷ്യവും വിഷമവും അതോടെ പോയി. എന്നെ അവൻ കെട്ടിപ്പിടിച്ചു. 'ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് ആണ് നീ ഇന്ന് കളിച്ചത്,'' എന്ന് കോഹ്ലിയോടു ഞാൻ പറഞ്ഞു. അവന്റെ സെഞ്ചുറിക്കായി ഇനിയും ഇതുപോലെ റൺഔട്ട് ആകാൻ ഞാൻ തയ്യാറാണെന്ന് മനസിൽ പറഞ്ഞു. എനിക്ക് അത് സന്തോഷമേ നൽകൂ,'' ഒരു അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി.
' എന്നെ കണ്ടതും അവൻ വളരെ നിഷ്‌കളങ്കമായ ചിരിയോടെ 'എന്നോടു ക്ഷമിക്കൂ പാജീ' എന്നുപറഞ്ഞു. എന്റെ എല്ലാ ദേഷ്യവും വിഷമവും അതോടെ പോയി. എന്നെ അവൻ കെട്ടിപ്പിടിച്ചു. 'ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് ആണ് നീ ഇന്ന് കളിച്ചത്' എന്ന് കോഹ്ലിയോടു ഞാൻ പറഞ്ഞു. അവന്റെ സെഞ്ചുറിക്കായി ഇനിയും ഇതുപോലെ റൺഔട്ട് ആകാൻ ഞാൻ തയ്യാറാണെന്ന് മനസിൽ പറഞ്ഞു. എനിക്ക് അത് സന്തോഷമേ നൽകൂ,'' ഒരു അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി.
29 പന്തിൽനിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെ 35 റൺസുമായി നിൽക്കുമ്പോഴാണ് ധവാൻ ഈ മത്സരത്തിൽ റൺഔട്ട് ആയത്. ഏദൻ മാർക്രത്തിന്റെ ഡയറക്ട് ത്രോയാണ് ധവാൻ പുറത്താകാൻ കാരണം. വിരാട് കോഹ്ലി 119 പന്തുകളിൽ നിന്ന് 112 റൺസുമായി കളിയിലെ താരവുമായി.