ടി20 ഫോർമാറ്റിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് കൊഹ്ലി. ടി20 ഫോർമാറ്റിൽ 10 സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവും കൊഹ്ലി സ്വന്തമാക്കി. ഐപിഎലിൽ ഒൻപത് സെഞ്ച്വറിയും രാജ്യാന്തര ടി20യിൽ ഒരു സെഞ്ച്വറിയും കൊഹ്ലിയുടെ പേരിലുണ്ട്. ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് കൊഹ്ലിക്കൊപ്പമാണ്. തുടർച്ചയായി രണ്ട് ഡക്കുകൾ, ഐപിഎൽ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ വിരാട് കൊഹ്ലി നിരാശപ്പെടുത്തുകയാണല്ലോ എന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകർ ഭയന്നു. എന്നാൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കലക്കനൊരു സെഞ്ചുറി നേടി ആ ഭയത്തെ മുഴുവൻ താരം ബൗണ്ടറി കടത്തി. ടീമിനെ ജയിപ്പിച്ചതിനൊപ്പം ഒരുപിടി റെക്കോർഡുകളും..!
60 പന്തിൽ 11 ഫോറും മൂന്ന് സിക്‌സും സഹിതം 105 റൺസുമായി കൊഹ്ലി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ആറ് വിക്കറ്റും അഞ്ച് പന്തുകളും ശേഷിക്കെ ആർസിബി ലക്ഷ്യംകണ്ടു. കൊഹ്ലിയാണ് കളിയിലെ താരം.
കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ കൊഹ്ലി ഒരുപിടി അപൂർവ നേട്ടങ്ങളും കൈവരിച്ചു. ടി20 ഫോർമാറ്റിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് കോലി. 409 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടം. 456 ഇന്നിങ്‌സുകളിൽ നിന്ന് 12,491 റൺസ് നേടിയ രോഹിത് ശർമയാണ് കൊഹ്ലിക്കു പിന്നിൽ. നിലവിൽ ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കുന്ന ആർക്കും 14,000 ടി20 റൺസിലെത്താൻ ഈ അടുത്തൊന്നും സാധിക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല അതിവേഗം 14,000 റൺസിലെത്തുന്ന താരവുമായി കൊഹ്ലി. കരീബിയൻ താരം ക്രിസ് ഗെയ്ലിനെ മറികടന്നാണ് ഈ നേട്ടം. കൊഹ്ലി 409 ഇന്നിങ്സുകളിൽ നിന്നാണ് 14,000 ത്തിൽ എത്തിയത്. ക്രിസ് ഗെയ്ൽ ഈ നേട്ടത്തിലെത്തിയത് 423 ഇന്നിങ്സുകളിൽ നിന്ന്. 431 ഇന്നിങ്സുകളിൽ നിന്ന് 14,000 റൺസിലെത്തിയ ഡേവിഡ് വാർണർ ആണ് മൂന്നാം സ്ഥാനത്ത്.
ടി20 ഫോർമാറ്റിൽ 10 സെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. ഐപിഎലിൽ ഒൻപത് സെഞ്ചുറിയും രാജ്യാന്തര ടി20യിൽ ഒരു സെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് കൊഹ്ലിക്കൊപ്പമാണ്. ഈ സീസണിൽ 12 കളികളിൽ നിന്ന് 165.75 സ്‌ട്രൈക് റേറ്റിൽ 484 റൺസുമായി കൊഹ്ലി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
English Summary: After two straight ducks, Virat Kohli silenced critics with an unbeaten 105 off 60 balls against Kolkata Knight Riders, guiding RCB to a six-wicket win. He also became the first Indian and fastest player to score 14,000 T20 runs, surpassing Chris Gayle’s record. Kohli now has 10 T20 centuries and has scored 484 runs this IPL season.