12 കളികൾ പൂർത്തിയായപ്പോൾ നാല് ജയത്തോടെ എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് മുംബൈ. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് അടുത്ത താരലേലത്തിനു മുൻപ് ഹാർദിക് പാണ്ഡ്യയെ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മേയ് രണ്ടിനു നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ഹാർദിക് മുംബൈയ്ക്കായി അവസാനമായി കളിച്ചത്. അതിനുശേഷമുള്ള രണ്ട് കളികളിൽ സൂര്യകുമാർ യാദവ് ആയിരുന്നു ക്യാപ്റ്റൻ. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൂര്യ കളിക്കാത്തതിനാൽ ജസ്പ്രിത് ബുംറയാണ് നയിച്ചത്.
ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൽ സന്തോഷമെന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ. പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടിലും മുംബൈയ്ക്കു ജയിക്കാൻ സാധിച്ചു. തങ്ങൾക്കു ക്യാപ്റ്റനായി ഇനി ഹാർദിക്കിനെ വേണ്ടയെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.
ഹാർദിക് പാണ്ഡ്യ നയിച്ച ആദ്യത്തെ ഒൻപത് മത്സരങ്ങളിൽ രണ്ട് കളികൾ മാത്രമാണ് മുംബൈ ജയിച്ചത്. ഏഴ് കളികളിലും തോറ്റു. ഹാർദിക് കളിക്കാത്ത മൂന്ന് കളികളിൽ രണ്ടെണ്ണം ജയിച്ചു. ആർസിബിക്കെതിരായ മത്സരം ജയത്തോളം അരികിലെത്തിയാണ് കൈവിട്ടത്.
സൂര്യയും ബുംറയും നയിക്കുമ്പോൾ ടീമിനു ഒത്തൊരുമയുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതേസമയം ഹാർദിക്കിന്റെ മോശം ക്യാപ്റ്റൻസിയാണ് ഈ സീസണിലെ മോശം പ്രകടനത്തിനു കാരണമെന്നും വിമർശനമുണ്ട്. ജസ്പ്രിത് ബുംറയെ മുഴുവൻ സമയ നായകനായി പ്രഖ്യാപിച്ച് പാണ്ഡ്യയെ മുംബൈ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.
12 കളികൾ പൂർത്തിയായപ്പോൾ നാല് ജയത്തോടെ എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് മുംബൈ. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് അടുത്ത താരലേലത്തിനു മുൻപ് ഹാർദിക് പാണ്ഡ്യയെ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Mumbai Indians fans say they are happy in Hardik Pandya’s absence. Even though the team was knocked out without reaching the playoffs, Mumbai managed to win two of their last three matches. Fans are now expressing on social media that they no longer want Hardik as their captain.