2022 ഖത്തർ ലോകകപ്പിലേക്ക് യോഗ്യതപോലും നേടാനാകാതെ പുറംതിരിഞ്ഞുനിൽക്കേണ്ടിവന്ന കൊളംബിയ 2026 ലോകകപ്പിലേക്ക് വരുന്നത് അട്ടിമറി ടീമുമായി. 2024 കോപ്പ അമേരിക്കയിൽ റണ്ണറപ്പായ രാജ്യം ഇത്തവണ ഏത് മേജർ ടീമിനേയും അട്ടിമറിക്കാൻ കെൽപുള്ള ഡാർക്ക് ഹോഴ്സ് ടൂമുകളിലൊന്നായാണ് തിരുച്ചുവരുന്നത്. 2026 ലോകകപ്പ് ടീമിനുള്ള ഫൈനൽ സ്ക്വാഡിനെ കോച്ച് നെസ്റ്റർ ലോറെൻസോ ഇന്നലെ പുറത്തുവിട്ടിരുന്നു. ബയേൺ മ്യൂണികിന് ബുണ്ടസ് ലീഗ് കിരീടം നേടിക്കൊടുത്ത് മിന്നും ഫോമിലുള്ള ലൂയിസ് ഡയസും, ലൂയിസ് സുവാരസെന്ന സ്പോർട്ടിങ് സ്ട്രൈക്കറുടെ ഗോളടിമികവിന്റെ കരുത്തുമായാണ് കൊളംബിയയുടെ വരവ്.
1962ൽ ആദ്യ ലോകകപ്പ് കളിച്ച കൊളംബിയ 2014ൽ ബ്രസീലിൽനടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. ആ സീസണിലാണ് ടീമിന്റെ മുന്നേറ്റതാരം ജെയിംസ് റോഡ്രിഗസ് 6 ഗോളുമായി ഗോൾഡൻ ബൂട്ട് നേടിയത്. എന്നാൽ 2002, 2006, 2010, 2022 ലോകകപ്പുകളിൽ രാജ്യം യോഗ്യത നേടാനാകാതെ ലോകകപ്പിൽനിന്ന് പുറത്തിരിക്കേണ്ടിവന്നിട്ടുണ്ട്. 2001 ൽ കോപ്പ അമേരിക്ക ജേതാക്കളായിരുന്നു കൊളംബിയ.
1994 ലോകകപ്പിൽ വലിയ പ്രതീക്ഷയോടെ എത്തിയ കൊളംബിയ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ആ ടൂർണമെന്റിന് പിന്നാലെ ആൻഡ്രസെ എസ്കോബാറിന്റെ ദുരന്തകരമായ മരണവും ഫുട്ബോൾ ലോകത്തെ നടുക്കിയിരുന്നു.
ലിവർപൂളിൽ മിന്നൽഫോമിൽ കളിച്ച് ബയേൺമ്യൂണികിലേക്ക് ചേക്കേറിയ ലൂയിസ് ഡയാസ്തന്നെയാണ് ടീമിന്റെ നെടുംതൂണാകുക. യോഗ്യതാ മത്സരങ്ങളിൽ 7 ഗോളുകൾനേടി ടീമിനെ ലോകകപ്പിലെത്തിക്കാൻ നിർണായക പങ്കുവഹിച്ചത് ലൂയിതന്നെയായിരുന്നു. 2021 കോപ്പ അമേരിക്കിയിൽ ടോപ്പ് സ്കോററായ താരം ഈ സീസണിൽ ബയേൺമ്യൂണികിന് ബുണ്ടസ്ലീഗ് കിരീടമുയർത്താൻ 15 ഗോളുകളും 14 അസിസ്റ്റുകളുമാണ് നൽകിയത്.
റയൽ മാഡ്രിഡിലും ബയേൺമ്യൂണികിലും പയറ്റിയ അറ്റാക്കിങ് മിഡിഫീൽഡിന്റെ ബലത്തിൽ ലൂയിസ് സുവാറസ് കൊളംബിയയുടെ അമേരിക്കൻ പര്യടനത്തിലുണ്ട്. ക്രിസ്റ്റൽ പാലസിലെ സ്ഥിരതയാർന്ന പെർഫോമൻസുമായി റൈറ്റ് വിംഗർ ഡാനിയേൽ മുനോസിന്റെ വരവ് അളന്നുമുറിച്ച ക്രോസുകൾക്കൊപ്പം ലക്ഷ്യം കാണാനുള്ള മികവും ടീമിനെ അപകടകാരിയാക്കുന്നു. അസുഖബാധിതനായിരുന്ന ജെയിംസ് റോഡ്രിഗസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. തന്റെ അവസാനലോകകപ്പിൽ ബൂട്ടുകൾ ചതിക്കില്ലെന്ന് വെറ്ററൻ പ്ലേ മേക്കറും ടീമും ഉറച്ചു വിശ്വസിക്കുന്നുണ്ട്. മൂർച്ചയേറിയ അറ്റാക്കിങ് കഴിവുള്ള ടീം ഉസ്ബെക്കിസ്ഥാൻ, കോംഗോ, പോർച്ചുകൽ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തെുമെന്ന് ഉറപ്പാണ്. പ്രതിരോധത്തിൽ സ്ഥിരതയില്ല എന്നതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.
ഫൈനൽ സ്ക്വാഡ്:
ഗോൾകീപ്പേഴ്സ്:
കാമിലോ വർഗാസ് (അറ്റ്‌ലാസ്)
ഡേവിഡ് ഒസ്പിന (അത്‌ലറ്റിക്കോ നാസിയോണൽ)
ആൽവാരോ മോണ്ടെറോ (വേലസ് സാർസ്ഫീൽഡ്)
ഡിഫന്റേഴ്സ്:
ഡാനിയൽ മുനോസ് (ക്രിസ്റ്റൽ പാലസ്)
സാന്റിയാഗോ അരിയാസ് (ഇൻഡിപെൻഡന്റ് / ബഹിയ)
ഡാവിൻസൺ സാഞ്ചസ് (ഗലാറ്റസറേ)
ജോൺ ലുകൂമി (ബൊലോഗ്ന)
യെറിമിന (കാഗ്ലിയാരി)
വില്ലർ ഡിറ്റ (ക്രൂസ് അസുൽ)
ജോഹാൻ മോജിക്ക (മല്ലോർക്ക)
ഡീവർ മച്ചാഡോ (നാന്റസ്)
മിഡ്ഫീൽഡേഴ്സ്:
ജെയിംസ് റോഡ്രിഗസ് (മിനസോട്ട യുണൈറ്റഡ്)
ജെഫേഴ്സൺ ലെർമ (ക്രിസ്റ്റൽ പാലസ്)
റിച്ചാർഡ് റിയോസ് (ബെൻഫിക്ക)
ജോൺ അരിയാസ് (പാൽമീറസ്)
ജുവാൻ ഫെർണാണ്ടോ ക്വിന്റേറോ (റിവർ പ്ലേറ്റ്)
ജോർജ്ജ് കാരസ്കൽ (ഫ്ലെമെംഗോ)
കെവിൻ കാസ്റ്റാനോ (റിവർ പ്ലേറ്റ്)
ഗുസ്താവോ പ്യൂർട്ട (റേസിംഗ് ഡി സാന്റാൻഡർ)
ജുവാൻ കാമിലോ പോർട്ടില (അത്‌ലറ്റിക്കോ പരനാൻസ്)
ജാമിന്റൺ കാമ്പാസ് (റൊസാരിയോ സെൻട്രൽ)
ഫോർവേഡ്സ്:
ലൂയിസ് ഡയസ് (ബയേൺ മ്യൂണിക്ക്)
ജോൺ കോർഡോബ (ക്രാസ്നോദർ)
ലൂയിസ് സുവാരസ് (സ്പോർട്ടിംഗ് സിപി)
ജുവാൻ കാമിലോ ഹെർണാണ്ടസ് (റയൽ ബെറ്റിസ്)
കാർലോസ് ആൻഡ്രേസ് ഗോമസ് (വാസ്കോ ഡ ഗാമ)
English Summary: After missing out on the 2022 Qatar World Cup, Colombia national football team return to the 2026 tournament as one of the most dangerous dark horse teams following their runner-up finish at the 2024 Copa América. Led by Bayern Munich star Luis Díaz and veteran playmaker James Rodríguez, Colombia possess one of the sharpest attacking units in the competition. Díaz played a key role in qualification with seven goals and arrives in top form after helping Bayern win the Bundesliga title with 15 goals and 14 assists this season.