Sports News

മൊറോക്കൊയെ പേടിക്കേണ്ടിവരും; ഇത്തവണയും വരുന്നത് 2022 ലോകകപ്പ് ടീമുമായി

ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, പോർച്ചു​ഗൽ എന്ന വമ്പൻമാരെ പരാജയപ്പെടുത്തിയാണ് മൊറോക്കൊ 2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനലിലെത്തിയത്.

Sports Desk

2022 ഖത്തർ ലോകകപ്പിലെ മൊറോക്കൻ ടീമിനെ അധികമാരും മറക്കാനിടയില്ല. ​ഗ്രൂപ്പ് സ്റ്റേജിനപ്പുറത്തേക്കുള്ള പ്രവചനങ്ങളിലൊന്നും ആരും ​ഗൗനിക്കാതിരുന്ന ആഫ്രിക്കൻ ടീം. എന്നാൽ വാലിദ് റെ​ഗ്റാ​ഗിയെന്ന പരിശീലകനുകൂടെ സ്വപ്നസമാനമായ യാത്രനടത്തുകയായിരുന്നു മൊറോക്കൊ. ലോക രാജ്യങ്ങളെ കീഴടക്കിയുള്ള കുതിപ്പിൽ ബെൽജിയത്തേയും ക്രൊയേഷ്യയേയും നിഷ്പ്രഭരാക്കി രാജകീയമായി ​16 ലെത്തി ലോകത്തെ ഞെട്ടിച്ചു. പോരാട്ടം അവിടെ തീർന്നില്ല, പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനിനേയും ക്വാർട്ടറിൽ സാക്ഷാൽ പോർച്ചു​ഗലിനേയും നിലം പരിശാക്കി സെമിലേക്കുള്ള കുതിപ്പിൽ. സെമിയിൽ പക്ഷെ, ഫ്രാൻസിനോട് അടിയറവ് പറയേണ്ടി വന്നെങ്കിലും ചരിത്രം കുറിച്ചായിരുന്നു മൊറോക്കൊയുടെ മടക്കം. മൊറോക്കയെന്ന പേര് ലോകകപ്പ് ചരിത്രത്തിൽ കൊത്തിവെച്ച് വേൾഡ്കപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ബാഡ്ജും പോക്കറ്റിലിട്ടാണ് ഖത്തർ വിട്ടത്.

ഖത്തറിലെ സ്ക്വാഡിലുണ്ടായിരുന്ന 9 പടയാളികളേയും കൂട്ടിയാണ് ഇത്തവണയും മൊറോക്കൊ അമേരിക്കയിലേക്ക് വരുന്നത്. 2026 കോപ്പ അമേരിക്ക നേടിയ പിൻബലത്തോടുകൂടെ കൂടുതൽ കരുത്താർജിച്ച് മൊറോക്കൊ ലോകകപ്പിലേക്ക് അടുക്കുമ്പാേൾ എതിരാളികൾ ഒന്നൂടി ഭയക്കേണ്ടിവരും. പിഎസ്ജിക്കായി 2024-25 ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയ കനകക്കിരീടവുമായി അഷ്റഫ് ഹക്കീമിതന്നെയാണ് ടീമിന്റെ നായകൻ. റയൽ മാഡ്രിഡ് അറ്റാക്കർ ബ്രാഹിം ഡയസ് ആണ് ടീമിന്റെ മറ്റൊരു മുഖം.

നാലുമാസം മുമ്പ് കോപ്പ അമേരിക്കയിൽ സെനഗലിനോട് ഫൈനലിൽ തോറ്റതിന് പിന്നാലെ പരിശീലകൻ വാലിദ് റെ​ഗ്റാ​ഗി സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന്, മൊറോക്കോയെ അണ്ടർ-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിചയത്തോടെ മുഹമ്മദ് ഔഹ്ബി പരിശീലക സ്ഥാനമേറ്റെടുക്കുകയായിരുന്നു. കോപ്പയിൽ കഴിഞ്ഞ വർഷം അർജന്റീനയെ തോൽപ്പിച്ച ആ ടീമിലെ താരമായ ജെസ്സിമെ യാസീനെയും ഇത്തവണ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022ൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ യാസിൻ ബൗനു തന്റെ മൂന്നാം ലോകകപ്പിനായാണ് 35ാം വയസ്സൽ എത്തുന്നത്.

റെ​ഗ്റാ​ഗിയുടെ പ്രതിരോധ ശൈലിയിൽനിന്ന് വ്യത്യസ്തമായി കൂടുതൽ സാങ്കേതിക മികവും പന്തടക്കവും അറ്റാക്കിങ് ഫുട്ബോളുമാണ് ഔഹ്ബിയുടെ ശൈലി. ഹക്കിമിക്കൊപ്പം 2022 ഖത്തർ ലോകകപ്പിൽ മൊറോക്കൊയെ സെമിയിലെത്തിച്ച യാസിൻ ബൊഹൂനൂ, സോഫ്യാൻ അംറബത്, നുസൈർ മസ്റൗയി, നായിഫ് അഗ്വേർദ്, അസ്സെദിൻ ഔനാഹി, അബ്ദെസമദ് എസല്സൗലി, അയൂബ് എൽ കഅബി, മുനിർ എൽ കജൂയി എന്നവരും സ്ക്വാഡിലുണ്ടെന്നതാണ് ഇക്കുറി മൊറോക്കൊയെ ഡാർക്ക് ഹോഴ്സ് ടീമല്ല, കിരീടമുറപ്പുള്ള ടീമാണെന്ന് വിലയിരുത്താൻ കാരണം.

ബ്രസീൽ, സ്കോട്ട്ലാൻ, ഹെയ്തി എന്നിവരാണ് ​മൊറോക്കൊയുടെ ​ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. ജൂൺ 13ന് ബ്രസീലിനെതിരെയാണ് ആദ്യ മത്സരം. ന്യൂജഴ്‌സിയിലാണ് മൊറോക്കോയുടെ ലോകകപ്പ് ക്യാമ്പ്. ജൂൺ 13ന് ഈസ്റ്റ് റതർഫോർഡിൽ ബ്രസീലിനെതിരെയാണ് ആദ്യ മത്സരം. തുടർന്ന് മസാച്യുസെറ്റ്സിൽ സ്കോട്ട്ലൻഡിനെയും ജൂൺ 24ന് അറ്റ്ലാന്റയിൽ ഹൈറ്റിയെയും നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിലെത്തും. മികച്ച മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാനാകും.

മൊറോക്കൊ ഫൈനൽ സ്ക്വാഡ്:

ഗോൾകീപ്പർമാർ:

യാസിൻ ബൗനു (അൽ ഹിലാൽ)

മുനിർ എൽ കജൂയി (ആർ.എസ് ബെർക്കാനെ)

അഹമ്മദ് റെഡ ടാഗ്നൗട്ടി (എ.എസ് ഫാർ)

പ്രതിരോധനിര:

നുസൈർ മസ്റൗയി (മാഞ്ചസ്റ്റർ യുണൈറ്റഡ്)

അനസ് സലാഹ്-എദ്ദീൻ (പി.എസ്.വി ഐന്തോവൻ)

യൂസഫ് ബെല്ലമ്മാരി (അൽ അഹ്ലി)

അക്രഫ് ഹക്കിമി (പാരിസ് സെന്റ്-ജെർമെയ്ൻ)

സക്കറിയ എൽ ഔഹ്ദി (ജെങ്ക്)

നായിഫ് അഗ്വേർദ് (മാർസെയ്‌)

ഷാദി റിയാദ് (ക്രിസ്റ്റൽ പാലസ്)

റെഡ്വാൻ ഹൽഹാൽ (മെഷലൻ)

ഇസ്സ ഡിയോപ്പ് (ഫുൾഹാം)

മിഡ്ഫീൽഡർമാർ:

സമീർ എൽ മുറാബത്ത് (സ്ട്രാസ്ബർഗ്)

അയ്യൂബ് ബൊവാദ്ദി (ലിൽ)

നീൽ എൽ അയ്നൗയി (റോമ)

സോഫ്യാൻ അംറബത് (റിയൽ ബെറ്റിസ്)

അസ്സെദിൻ ഔനാഹി (ജിറോണ)

ബിലാൽ എൽ ഖന്നൂസ് (സ്റ്റുട്ട്ഗാർട്ട്)

ഇസ്മായേൽ സൈബാരി (പി.എസ്.വി ഐന്തോവൻ)

മുന്നേറ്റനിര:

അബ്ദെസമദ് എസല്സൗലി (റിയൽ ബെറ്റിസ്)

ഷെംസ്‌ദീൻ താൽബി (സണ്ടർലാൻഡ്)

സൂഫിയാൻ റഹീമി (അൽ ഐൻ)

അയൂബ് എൽ കഅബി (ഒളിമ്പിയാക്കോസ്)

ബ്രാഹിം ഡിയാസ് (റയൽ മാഡ്രിഡ്)

ജെസ്സിം യാസിൻ (സ്ട്രാസ്ബർഗ്)

അയൂബ് അമൈമൗനി-എഷ്‌ഗൗയാബെ (ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ട്)

English Summary: Morocco national football team return to the 2026 World Cup with greater expectations after becoming the first African team to reach the semifinals in 2022. Led by Achraf Hakimi and featuring nine players from the historic Qatar squad, Morocco are now considered serious contenders. New coach Mohamed Ouahbi has introduced a more attacking style, while stars like Brahim Díaz and Yassine Bounou remain key players.