എംബാപെയെ ക്ലബിലേക്കെത്തിക്കാൻ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളാണ് റയൽ മാഡ്രിഡ് നടത്തിയിരുന്നത്. ബെൻസിമക്കുശേഷം വിനീഷ്യസ്-റോഡിഗ്രോ കൂട്ടുകെട്ടിലേക്ക് എംബാപെകൂടി എത്തുന്നതോടെ യൂറോപ്പ് തങ്ങൾക്ക് അടക്കി ഭരിക്കാമെന്ന പെരസിന്റെ കണക്കുകൂട്ടലുകൾക്ക് പക്ഷെ, താരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി തടസ്സമായിനിന്നു. ഒടുവിൽ പിഎസ്ജിമുയുള്ള കോൺട്രാക്റ്റ് കഴിഞ്ഞ് ഫ്രീ ട്രാൻഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരത്തെ ആരാധകർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
ഒരു കലണ്ടർ വർഷത്തിൽ ആദ്യ സീസണിൽതന്നെ ക്ലബിനുവേണ്ടി 59 ഗോളുകളെന്ന റെക്കോർഡ് നേടുകയും റയൽ മാഡ്രിഡിനായി 85 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്ത എംബാപെ പക്ഷെ, പിഎസ്ജിയിൽ ഉണ്ടായിരുന്ന അതേ ആരോപണങ്ങൾ നേരിട്ടുതുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലെ കമെന്റുകളിലൂടെ പരോക്ഷമായ പ്രതിഷേധങ്ങൾ നടത്തിയിരുന്ന ആരാധകർ ഒരു പടികൂടി കടന്ന് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
എംബാപെയെ പുറത്താക്കുകയെന്ന മാസ് പെറ്റിഷനുമായാണ് ഫാൻസ് രംഗത്തെത്തിയിരിക്കുന്നത്. പെറ്റിഷനിൽ ഇതുവരെ ഒന്നര ലക്ഷത്താേളം പേർ ഒപ്പുവെക്കുകയും 4 ലക്ഷത്തിലധികം ആളുകൾ പേര് ചേർക്കുകയും ചെയ്തിട്ടുണ്ട്.
എക്കാലത്തും ഫാൻസിനോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള റയൽ മാഡ്രിഡ്, എംബാപെ വിഷയത്തിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് കായിക ലോകം വീക്ഷിക്കുന്നത്. 2029 വരെ കോൺട്രാക്റ്റുള്ള എംപാപെയെ ക്ലബ് ഈ സീസണിലോ അടുത്ത സീസണിലോ വിൽക്കാൻ സാധ്യതയുണ്ടെന്ന് സ്പോർട്സ് ഇല്ലുസ്ട്രേറ്റർപോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം അംഗങ്ങൾക്കും സ്റ്റാഫിനും കോച്ചിനും നിലവിൽ താരത്തോടുള്ള അസ്വാരസ്യങ്ങളിൽ എങ്ങനെ തീരുമാനമെടക്കുമെന്നാണ് ക്ലബ് ആലോചിക്കുന്നത്. അടുത്ത സീസണിലേക്ക് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള തിരക്കുകൾക്കിടയിൽ പ്രസിഡന്റ് പെരസിന് എംബാപെ വിഷയം മറ്റൊരു തലവേദനയാണ്.
ടീം ഒഫീഷ്യൽസിനോട് കഴിഞ്ഞ ദിവസം തട്ടിക്കയറി സംസാരിച്ചെന്നാണ് എംബാക്കെതിരെയുള്ള പുതിയ പരാതി. ചാമ്പ്യൻസ് ലീഗും ലാലിഗയും ഉൾപ്പെടെ ഒരു കിരീടവും നേടാൻ കഴിയാത്ത ഈ സീസണിൽ പരിക്കിനിടയിലുള്ള വിശ്രമ സമയം താരം കാമുകിയുമോടൊത്ത് വിനോദയാത്രയിലാണെന്നതും ഫാൻസിനെ ചൊടിപ്പിച്ചു. ടീമിനോടുകൂടെയില്ലാത്ത സമയങ്ങളിൽ താരങ്ങൾ എന്തു ചെയ്യണമെന്ന് തനിക്ക് നിർദേശിക്കാൻ കഴിയില്ലെന്നാണ് കോച്ച് ആൽവാരോ അർബലോവ ഇതിനോട് പ്രതികരിച്ചത്. സ്വന്തം ഇമേജ് മാത്രമെ എംബാപ്പെ ഫോക്കസ് ചെയ്യുന്നൊള്ളു എന്നാണ് ചില ടീം അംഗങ്ങളുടെ പരാതി. മത്സരം പരാജപ്പെട്ടതിനുശേഷം മുൻ കോച്ച് സാബി അലോൺസോയോട് മൈതാനം വിട്ടുപോരാനായി ദേഷ്യപ്പെടുന്ന എംബാപ്പെക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉണ്ടായിരുന്നു.
പിഎസ്ജിയിലായിരുന്നപ്പോഴും ഒട്ടേറെ വിവാദങ്ങൾ താരത്തിനാേടൊപ്പമുണ്ടായിരുന്നു. ഡ്രസിങ് റൂമിലെ പ്രശ്നങ്ങളും മറ്റു താരങ്ങളോടുള്ള സ്വഭാവ ദൂഷ്യങ്ങളുമായിരുന്നു പ്രധാനമായും ഉയർന്നിരുന്നത്. മെസ്സി-നെയ്മർ-എംബാപെ എന്ന ആരാധകർ കൊതിച്ച എക്കാലത്തെയും മികച്ച ത്രിത്വമാകാമായിരുന്ന കൂട്ടുകെട്ടിനെ നശിപ്പിച്ചത് എംബാപ്പെയുടെ ഈഗോ പ്രശ്നങ്ങളായിരുന്നെന്ന് അന്ന് റൂമറുകളുണ്ടിയിരുന്നു. നെയ്മറുമായി താരം പ്രശ്നങ്ങളുണ്ടാകുമായിരുന്നത് ഇടക്കിടക്ക് വാർത്തകളുണ്ടായിരുന്നു. കോച്ചായിരുന്ന പോച്ചട്ടിനോക്ക് മുകളിൽ തീരുമാനമെടുക്കാനും താരത്തിന് സാധിച്ചിരുന്നതും ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു.
എംബാപെ ടീമിൽ ഇല്ലാതിരുന്നപ്പോൾ അർബെലോവയ്ക്ക് കീഴിൽ റയൽ മാഡ്രിഡ് തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ചിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചെത്തിയപ്പോൾ കളിച്ച ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. എംബാപ്പേ ഇല്ലാതെ എസ്പാന്യോളിനെതിരെ കളിച്ച മത്സരത്തിലും റയൽ മാഡ്രിഡ് വിജയിച്ചു. ചാമ്പ്യൻസ് ലീഗ് നേടാനാണ് താൻ പിഎസ്ജി വിട്ടതെന്നാണ് എംബാപെ പറഞ്ഞിരുന്നത്. എന്നാൽ അതിന്ശേഷം നടന്ന രണ്ട് സീസണിലും റിയൽമാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെടുകയും പിഎസ്ജി കിരീടം നേടുകയും ചെയ്തു. ഈ സീസണിൽ ഇന്നു ബയേൺമ്യൂണികിനെതിരെ നടക്കുന്ന സെമി ഫൈനൽ രണ്ടാം പാദത്തിൽ വിജയിക്കുകയാണെങ്കിൽ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെ നേരിടും.
English Summary: An online petition demanding Kylian Mbappé's removal from Real Madrid has surpassed 140,000 signatures following reports of locker room tension and perceived special treatment. Fans are reportedly angered by a dip in team form, alleged lack of commitment, and reports of preferential privileges afforded to the player.