Soccer

ഹാലൻഡും റോഡ്രിയും റയലിൽ? പെരസിന്റെ ഫി​ഗോ വാ​ഗ്ദാനത്തെ കോപ്പിയടിക്കുന്ന എൻറികെ റിക്വെൽമെ

റയലിന് നിലവിൽ ഹാലൻഡിനേയും റോഡ്രിയേയും ആവശ്യമുണ്ടോ എന്നാണ് മുഖ്യ ചോദ്യചിഹ്നം

Sports Desk

ഞാൻ ജയിച്ചാൽ ലൂയിസ് ഫി​ഗോയെ റയൽ മാഡ്രിഡിലെത്തിക്കുമെന്ന് ക്ലബിന്റെ തിരഞ്ഞെടുപ്പ് സമയത്ത് ഫ്ലോറന്റീനോ പെരസ് 2000ൽ വാ​ഗ്ദാനം ചെയ്തിരുന്നു. ബദ്ധവൈരികളായ ബാഴ്സലോണയുടെ നായകനായ ഫി​ഗോ റയലിലെത്തുന്നത് സ്വപ്നത്തിൽപോലും കാണാൻ കഴിയാതിരുന്ന കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് പിന്നീട് ഫി​ഗോ റയൽ മാഡ്രി‍‍ഡ് ജെഴ്സി അണിഞ്ഞു. 1998ലും 2000ത്തിലും ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങൾനേടി യൂറോപിലെ രാജാക്കൻമാരായി റയൽ വിലസിയിരുന്നെങ്കിലും അന്നത്തെ പ്രസിഡണ്ട് ലോറെൻസോ സാൻസിനുകീഴിൽ ക്ലബിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായിരുന്നു.

ആ സമയം ഏകദേശം 250-270 മില്യൺ യൂറോ കടത്തിലായിരുന്ന ക്ലബിനെ ലോകത്തിലേറ്റവും സാമ്പത്തിക മൂല്യമുള്ള ടീമാക്കിമാറ്റിയ പെരസ് തന്റെ ആദ്യപടിയായി ചെയ്തത് തിരഞ്ഞെടുപ്പ് വാ​ഗ്ദാനമായ ഫി​ഗോ കൂട്ടുകെട്ടായിരുന്നു. റയൽ മാഡ്രിഡിന്റെ ഗലാക്ടിക്കോസ് യുഗം അവിടെ തുടങ്ങുകയായിരുന്നു. ടീമിലെത്തിയ അതേ വർഷം ലാലി​ഗ കിരീടം നേടുകയും അടുത്ത വർഷം ചാമ്പ്യൻസ് ലീ​ഗ് നേടുകയും ചെയ്തു ഫി​ഗോ. പെരസിന്റെ യാത്ര അവിടെ തുടങ്ങി. 2001ൽ സിനദിൻ സിദാനെയും 2002ൽ റൊണാൾ‌‍‍ഡോ നസാരിയോയേയും 2003ൽ ഡേവിഡ് ബെക്കാമിനേയും ടീമിലെത്തിച്ചു. വമ്പൻ താരനിരയോടൊപ്പം ടീമിന്റെ ആരാധക പിന്തുണയും സാമ്പത്തിക നിലയും ഉയർന്നു ഇന്നത്തെ 13,000 കോടി രൂപയുടെ ആസ്തിയിലെത്തിച്ചു പെരസ്.

എന്നാൽ രണ്ടു വർഷമായി റയൽ മാ‍‍‍ഡ്രിഡിന് കഷ്ട കാലമാണ്. കിരീട വരൾച്ചയും ‍ഡ്രസ്സിങ് റൂം പ്രശ്നങ്ങളുമായി ക്ലബ് മുമ്പെങ്ങുമില്ലാതിരുന്ന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ അവസ്ഥിയിൽ പല കോണിൽനിന്നായി വരുന്ന വിമർശനങ്ങളെ പെരസ് നേരിട്ടത്, ബോർഡ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു. ഉടനെതന്നെ എതിർസ്ഥാനാർത്ഥിയായി സ്പെയിൻ വ്യവസായിയായ എൻറികെ റിക്വെൽമെയുടെ പേര് ഉയരാൻ തുടങ്ങി. തിരഞ്ഞെുപ്പ് നടത്തിയാൽ‍ പെരസിനെ തൊടാൻപോലും കഴിയില്ലെന്ന കായിക വിശകലനങ്ങൾ യൂറോപ്യൻ മാധ്യമങ്ങളിൽ കറങ്ങിനടക്കുന്നതിനിടയിൽ റിക്വെൽമെ കഴിഞ്ഞ ദിവസമൊരു പ്രസ്താവന നടത്തി. 2000ലെ പെരസിന്റെ വാ​ഗ്ദാനത്തിനോട് സമാനമായ വാക്കുകൾ.

ഞാൻ പ്രസി‍‍ഡണ്ടായി വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലൻഡും റോഡ്രിയും റയൽ മാഡ്രിഡിൽ കളിക്കുമെന്നായിരുന്നു റിക്വെൽമെ പറഞ്ഞത്. പെരസിന്റെ ഫി​ഗോ വാ​ഗ്ദാനത്തിനു കിട്ടിയ ജനപിന്തുണയും ഭാവിയും കണ്ടായിരിക്കണം അദ്ദേഹം അങ്ങനൊരു വാ​ഗ്ദാനം നൽകാൻ സാധ്യത. എന്നാൽ റയൽ മാഡ്രിഡിൽ നിലവിൽ ഹാലൻഡിനേയും റോഡ്രിയേയും ആവശ്യമുണ്ടോ എന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ.

ഹാലൻഡിന്റെ പൊസിഷനിൽ കളിക്കാനുള്ള കളിക്കാരെ തട്ടി റയലിൽ നടക്കാൻ കഴിയാത്ത അവസ്ഥ ക്ലബിൽ ഉണ്ടായിരിക്കെ താരത്തിന്റെ പേര് അദ്ദേഹം എടുത്തിട്ടതിന്റെ പിന്നലെ രഹസ്യം മനസിലാകുന്നില്ല. താരത്തെ റയൽ മാഡ്രിഡ് ജെഴിസിയിൽ പ്രദർശിപ്പിച്ച് റിക്വൽമെ ഒരു പടികൂടി കയറി. ഇതിനെതിരെ സിറ്റി നിയമനടപടിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാരക പരിക്കിൽനിന്ന് മോചിതനായി, സിറ്റിക്ക് ചാമ്പ്യൻസ് ലീ​ഗ് നേടിക്കൊടുത്തയത്ര ഫോമിലല്ലാത്ത റോഡ്രിയും അദ്ദേഹത്തിന്റെ ലിസ്റ്റിൽ എങ്ങനെ വന്നുവെന്നാണ് ആശ്ചര്യം.

ഇന്റർമിലാൻ താരം ഡെൻസൽ ഡംഫ്രീസ്, ലിവർ പൂൾ താരം ഇബ്രാഹിം കൊനാറ്റെ തുടങ്ങി ലോകോത്തര താര നിരകൾ റയിലിലേക്കെത്തുന്ന നിലവിലെ അവസ്ഥയിൽ ഹാലൻഡ്, റോഡ്രി എന്നിവരെ റിക്വൽമെ റയലിനോട് കൂട്ടിക്കെട്ടിയതിന്റെ അന്ധാളിപ്പിലാണ് ലോകം. സ്പെയിനിലെ അലികാന്റെയിൽ ജനിച്ച 37-കാരനായ റിക്വൽമെ ഊർജ-ജലമേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ്. 21-ാം വയസിൽ പനാമയിലേക്ക് പോയി ചെറിയ ബിസിനസ് ആരംഭിച്ച അദ്ദേഹം പിന്നീട് ലാറ്റിനമേരിക്കയിലുടനീളം വ്യാപിച്ച ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. കമ്പനിയുടെ മൂല്യം ബില്യൺ യൂറോകളിലാണ് കണക്കാക്കപ്പെടുന്നത്.

English Summary: Florentino Pérez stunned football in 2000 by signing Luís Figo from Barcelona, launching Real Madrid's famous Galácticos era.
The move helped transform a debt-ridden club into one of the world's richest sports institutions. Now, presidential challenger Enrique Riquelme has promised to bring Erling Haaland and Rodri to Madrid if elected.
However, many analysts question whether Real Madrid actually need either player, making the pledge highly controversial.