Soccer

പ്രശ്‌നം റൊണാൾഡോ; കളിക്കാൻ ഉണ്ടായിരുന്നില്ലേ എന്ന് പരിഹാസം, ടീമിലും അതൃപ്തി

എതിർ ടീമിൽ നിന്ന് പന്ത് സ്വന്തമാക്കാനോ മധ്യവാരയിൽ നിന്ന് ബോക്‌സിലേക്ക് മുന്നേറ്റം നടത്താനോ റൊണാൾഡോയ്ക്കു സാധിച്ചില്ല

Sports Desk

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോംഔട്ട് പോർച്ചുഗലിനു തലവേദനയാകുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ കോംഗോയോടു പോർച്ചുഗൽ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോളുകൾ സ്‌കോർ ചെയ്തു. പോർച്ചുഗലിനു വേണ്ടി മുഴുവൻ സമയവും റൊണാൾഡോ കളത്തിലുണ്ടായിരുന്നു. എന്നാൽ വെറും മൂന്ന് ഷോട്ട് ശ്രമങ്ങൾ മാത്രമാണ് താരത്തിന്റെ ബൂട്ടിൽ നിന്നുണ്ടായത്. പോർച്ചുഗലിനായി കളത്തിലിറങ്ങിയ താരങ്ങളിൽ ഏറ്റവും ദയനീയ പ്രകടനവും റൊണാൾഡോയുടേത് തന്നെ.

രണ്ട് മുന്നേറ്റങ്ങൾ മാത്രമാണ് റൊണാൾഡോയ്ക്കു നടത്താൻ സാധിച്ചത്. വിജയകരമായി പൂർത്തിയാക്കിയ പാസുകളുടെ എണ്ണത്തിലും ഏറ്റവും പിന്നിൽ. ഒരു പ്രതിരോധ ഇടപെടൽ പോലും റൊണാൾഡോയുടെ ബൂട്ടിൽ നിന്നില്ല, ബോൾ റിക്കവറി ഒരു തവണ മാത്രം! ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത റൊണാൾഡോയുടെ തുടർച്ചയായ ഒൻപതാമത്തെ മേജർ ടൂർണമെന്റ് മത്സരം കൂടിയാണിത്.

ദ് ഗോൾ ഡോട്ട് കോമിന്റെ പ്ലെയർ റേറ്റിങ്ങിൽ കോംഗോയ്‌ക്കെതിരായ റൊണാൾഡോയുടെ പ്രകടനത്തിനു നൽകിയിരിക്കുന്ന റേറ്റിങ് പത്തിൽ മൂന്ന് മാത്രമാണ്. മുന്നേറ്റനിരയിലെ റൊണാൾഡോയുടെ സഹതാരം ബെർനാർദോ സിൽവയും സമാന റേറ്റിങ്ങിൽ ഒതുങ്ങി. ഇവർ രണ്ട് പേരുമാണ് പ്ലെയർ റേറ്റിങ്ങിൽ ഏറ്റവും ഒടുവിൽ നിൽക്കുന്ന പോർച്ചുഗൽ താരങ്ങൾ.

പലപ്പോഴും എതിർ ടീമിന്റെ ബോക്‌സിനുള്ളിൽ മാത്രമായിരുന്നു റൊണാൾഡോയെ കണ്ടത്. എതിർ ടീമിൽ നിന്ന് പന്ത് സ്വന്തമാക്കാനോ മധ്യവാരയിൽ നിന്ന് ബോക്‌സിലേക്ക് മുന്നേറ്റം നടത്താനോ റൊണാൾഡോയ്ക്കു സാധിച്ചില്ല. സഹതാരം ഫ്രാൻസിസ്‌കോ കോൺസെസിയോ ഉഗ്രൻ ഒരു അവസരം ഉണ്ടാക്കി കൊടുത്തെങ്കിലും അത് ഫലത്തിലെത്തിക്കാൻ റൊണാൾഡോയ്ക്കു കഴിഞ്ഞില്ല.

അനായാസം ഗോൾ നേടാവുന്ന അവസരം റൊണാൾഡോ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞ് നഷ്ടമാക്കി. ഇതോടെ പാസ് നൽകിയ കോൺസെസിയോ കടുത്ത അമർഷം പ്രകടിപ്പിച്ചു. റൊണാൾഡോയുടെ കളിയിൽ ടീമിലെ സഹതാരങ്ങൾക്കു അതൃപ്തിയുണ്ടെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

Cristiano Ronaldo's prolonged goal drought has become a growing concern for Portugal after the team was held to a 1-1 draw by Congo in their opening group-stage match. The veteran forward played the full 90 minutes but managed only three shots and struggled to make a meaningful impact on the game