Soccer

യൂറോപ്യൻ ഫുട്ബോൾ പൂരത്തിന് ഇന്ന് കൊടിയേറ്റം: ഹാട്രിക് ലക്ഷ്യമിട്ട് പിഎസ്ജി, തിരിച്ചുവരവറിയിച്ച് റയലും യുണൈറ്റഡും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീ​ഗിലേക്കുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗംഭീരമായ തിരിച്ചുവരവിനും ഈ സീസൺ സാക്ഷ്യം വഹിക്കും

Sports Desk

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബ്ബ് പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ 2026-27 സീസണിന് ആവേശകരമായ തുടക്കമാവുകയാണ്. ഇന്ന് ആരംഭിക്കുന്ന 36 ടീമുകൾ ഉൾപ്പെടുന്ന പുതിയ ലീ​ഗ് ഘട്ടത്തിൽ വമ്പൻ ക്ലബ്ബുകളുടെ കിരീട മോഹങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖ ടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ വാർത്തകളിലൊന്ന് ഹോസെ മൗറീഞ്ഞോയുടെ റയൽ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവാണ്.

16 വർഷങ്ങൾക്ക് ശേഷം വീണ്ടും സാന്റിയാ​ഗോ ബെർണാബ്യൂവിൽ എത്തുന്ന മൗറീഞ്ഞോ, കിലിയൻ എംബാപ്പയെ പോലുള്ള ലോകോത്തര താരങ്ങളുള്ള റയലിന് അവരുടെ യൂറോപ്യൻ കിരീടം നേടിക്കൊടുക്കുക എന്ന വലിയ ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. മൗറീഞ്ഞോയുടെ മുൻ ക്ലബ്ബും, അദ്ദേഹം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ഇന്റർ മിലാനോടാണ് റയലിന്റെ ആദ്യ മത്സരം എന്നത് ഈ പോരാട്ടത്തിന് വൈകാരികമായ ഒരു തലം കൂടി നൽകുന്നു.

തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീ​ഗ് കിരീടം എന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഇത്തവണ കളത്തിലിറങ്ങുന്നത്. ലൂയിസ് എന്റിക്കെയുടെ കീഴിൽ കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം ചൂടിയ പിഎസ്ജി ഈ സീസണിലും പ്രധാന ഫേവറിറ്റുകളാണ്. മികച്ച ഒരു ടീമായി മാറിയ പിഎസ്ജിയെ താഴെയിറക്കാൻ മറ്റ് ക്ലബ്ബുകൾക്ക് വലിയ പോരാട്ടം തന്നെ നടത്തേണ്ടി വരും.

കഴിഞ്ഞ വർഷം ഫൈനലിൽ പരാജയപ്പെട്ട ആഴ്സണൽ ഇത്തവണ തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീ​ഗ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഉറച്ചാണ് വരുന്നത്. ഫാൻസി ഫ്ലിക്കിന്റെ കീഴിൽ ഇറങ്ങുന്ന ബാഴ്സലോണയ്ക്കും അപാരമായ പ്രതിഭകളുണ്ടെങ്കിലും ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനാകുമോ എന്നതാണ് അവരുടെ പ്രധാന വെല്ലുവിളി. മികച്ച പ്രകടനം തുടർച്ചയായി പുറത്തെടുത്താൽ ബാഴ്സലോണയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ഇവരെക്കൂടാതെ ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ മുൻ നിര ക്ലബ്ബുകളും തങ്ങളുടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തി യൂറോപ്യൻ കിരീടം സ്വന്തമാക്കാനുള്ള കടുത്ത പരിശീലനത്തിലാണ്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീ​ഗിലേക്കുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗംഭീരമായ തിരിച്ചുവരവിനും ഈ സീസൺ സാക്ഷ്യം വഹിക്കും. തങ്ങളുടെ മുൻ താരം മൈക്കൽ കാരിക്കിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന യുണൈറ്റഡിന് മികച്ചൊരു തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വമ്പൻ ക്ലബ്ബുകൾക്ക് പുറമെ നാല് പുതിയ ടീമുകൾ കൂടി ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

വെറും ഒൻപത് വർഷം മുൻപ്, അതായത് 2017-ൽ മാത്രം രൂപീകരിക്കപ്പെട്ട അസർബെയ്ജാൻ ക്ലബ്ബായ സബാഹ് എഫ്സിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോർഡിലാണ് അവരുടെ കന്നി മത്സരം. മുൻ സ്പാനിഷ് ഇതിഹാസം സെസ്ക് ഫാബ്രിഗാസ് പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ക്ലബ് കോമോയാണ് മറ്റൊരു പുതുമുഖം. മനോഹരമായ ലേക്ക് കോമോയുടെ തീരത്തുള്ള സ്റ്റേഡിയത്തിൽ ആർബി ലെയ്പ്സിഗിനെതിരെയാണ് അവരുടെ ആദ്യ മത്സരം. ഇവരെക്കൂടാതെ ഓസ്ട്രിയൻ ക്ലബ്ബായ ലാസ്ക്, നോർവീജിയൻ ക്ലബ്ബായ വൈക്കിങ് എന്നീ ടീമുകളും ചരിത്രത്തിലാദ്യമായി യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് പോരാട്ടത്തിന്റെ ഭാഗമാകുന്നു.

The 2026-27 UEFA Champions League season kicks off with exciting storylines. Jose Mourinho returns to manage Real Madrid, starting his campaign against his former club Inter Milan, while PSG aims for a historic third consecutive title. European heavyweights like Arsenal, Barcelona, Bayern Munich, and Manchester City remain top contenders. The season also marks the much-anticipated return of Manchester United. Adding fresh flavor to the tournament are four debutant clubs—Sabah, Como, LASK, and Viking—ready to test their mettle on Europe's biggest stage.