പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ മൂന്നാം ഗോളിന് തൊട്ടുമുൻപ് പെനാൽറ്റി ബോക്‌സിൽ വെച്ചുണ്ടായ സംഭവവും വിവാദമായിരിക്കുകയാണ്. അർജന്റീന താരം ജൂലിയൻ അൽവാരസ് ഈജിപ്തിന്റെ മുഹമ്മദ് സലയെ ഫൗൾ ചെയ്‌തെന്നും അതിനാൽ ഈജിപ്തിന് പെനാൽറ്റിക്ക് അർഹതയുണ്ടെന്നുമാണ് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ വലിയൊരു വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ അത് ഫൗൾ അല്ലെന്നും പെനാൽറ്റി നൽകേണ്ടതില്ലെന്നുമാണ് മറുവിഭാഗത്തിന്. യഥാർഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത്?
അൽവാരസ് നടത്തിയത് അപകടകരമല്ലാത്ത ഇന്റർസെപ്ഷൻ ആണെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ടാക്കിൾ ചെയ്യുന്നതിനിടെ അൽവാരസ് ആദ്യം തൊടുന്നത് പന്തിലാണ്. പിന്നീട് ബോൾ പൊസഷൻ സ്വന്തമാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് സെക്കന്റ് ലെഗ് സലയുടെ കാലിൽ കൊള്ളുന്നത്. നിയമപ്രകാരം ഇത് ഫൗൾ അല്ലെന്ന് വ്യക്തമാണ്.
ബോൾ പൊസഷൻ സലയ്‌ക്കൊപ്പം ആയിരുന്നെങ്കിൽ അത് ഫൗൾ വിളിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഇന്റർസെപ്ഷനിലൂടെ അൽവാരസ് ആദ്യമേ പന്ത് സ്വന്തമാക്കുന്നുണ്ട്. പിന്നീട് സലയ്ക്കു ബോൾ പൊസഷനും നഷ്ടമായി. ബോൾ കാലിൽ ഇല്ലാത്തതിനാൽ കുറ്റകരമല്ലാത്ത ടാക്കിൾ എന്ന നിലയിലാണ് അൽവാരസിന്റെ പ്രവൃത്തിയെ പരിഗണിക്കുക.
VAR പരിശോധനയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ 'കളി മുന്നോട്ടു പോകുക' എന്നതായിരിക്കും റഫറിയുടെ തീരുമാനം. ലോകകപ്പിൽ കളികൾ നടക്കുമ്പോൾ VAR റൂമിൽ മോണിറ്ററിങ് തത്സമയം നടക്കും.
എന്തെങ്കിലും സംശയം അവർക്കുണ്ടായാൽ ഫോർത്ത് ഒഫിഷ്യൽസ് ഉടനെ മാച്ച് റഫറിയെ (via ear phone) അറിയിക്കും. റഫറി ഉടനെ VAR ന് അപ്പീൽ ചെയ്യുകയാണ് പതിവ്. ഇവിടെ അങ്ങനെയൊരു സംശയത്തിന്റെ ആനുകൂല്യം പോലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
ബോൾ ദ് മാൻ നിയമം: ഡിഫൻഡർ നിയമപരമായ ഇടപെടലിലൂടെ ആദ്യം ബോൾ സ്വന്തമാക്കുകയാണെങ്കിൽ അതിനുശേഷം ഉണ്ടാകുന്ന ഏതെങ്കിലും ശാരീരികമായ കോൺടാക്ട് സ്വാഭാവികമായി വരുന്നതാണ്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ കളി തുടരാം.
അതായത് അൽവാരസ് ആദ്യം പന്തിൽ തട്ടിയാണ് ബോൾ സ്വന്തമാക്കുന്നത്. അവിടെ സലയ്ക്കു പൂർണമായി പൊസിഷൻ നഷ്ടമാകുന്നു. അതിനുശേഷമാണ് അൽവാരസ് - സല ടച്ച് നടക്കുന്നത്. ഇത് നിയമപരമായി ഫൗളിനുള്ള സാധ്യത ഇല്ലാത്തതാണ്.
Another controversial moment came just before Argentina's third goal against Egypt in the pre-quarterfinal. A section of football fans argues that Argentina's Julián Álvarez fouled Egypt's Mohamed Salah inside the penalty area and that Egypt should have been awarded a penalty. However, the opposing view is that there was no foul and that the referee was right not to award a spot-kick.