World Cup 2026

ആ റെഡ് കാർഡിന്റെ ഭാരം ബെക്കാം ഇറക്കിവെച്ചത് നാല് വർഷത്തിനുശേഷം; എങ്ങനെ മറക്കും ഈ പോര്!

24 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ഓർമയിൽ നിറയെ വിവാദങ്ങൾ

Sports Desk

അർജന്റീന-ഇംഗ്ലണ്ട് സെമി ഫൈനലിനു കാത്തിരിക്കുകയാണ് ലോകഫുട്‌ബോൾ ആരാധകർ. ലോകകപ്പിൽ 24 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അർജന്റീന നായകൻ ലയണൽ മെസി ആദ്യമായി ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിവാദങ്ങളില്ലാതെ ഒരു അർജന്റീന- ഇംഗ്ലണ്ട് ലോകകപ്പ് മത്സരം പോലും പൂർത്തിയായിട്ടില്ല. ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' മുതൽ ഡേവിഡ് ബെക്കാമിന്റെ റെഡ് കാർഡ് വരെ അതിലുണ്ട്. വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടാനിറങ്ങുമ്പോൾ മുൻ വിവാദങ്ങൾ ചർച്ചയാകുക സ്വാഭാവികമാണ്.

1998 ലാണ് ഇംഗ്ലണ്ട് സൂപ്പർതാരം ഡേവിഡ് ബെക്കാമിന് റെഡ് കാർഡ് ലഭിക്കുന്നത്. അർജന്റീനയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരം. വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി. മത്സരം സമനിലയിലായതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. എന്നാൽ ഈ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ അന്നത്തെ സൂപ്പർതാരമായ ബെക്കാമിനു കിക്കെടുക്കാൻ സാധിച്ചില്ല. കാരണം കളിക്കിടെ അദ്ദേഹം റെഡ് കാർഡ് കണ്ട് മടങ്ങിയിരുന്നു.

കളിയുടെ രണ്ടാം പകുതിയിലാണു വിവാദ സംഭവം അരങ്ങേറിയത്. അർജന്റൈൻ താരം ഡീഗോ സിമിയോണിയും ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമും പരസ്പരം ഫൗൾ ചെയ്യപ്പെട്ടു. മത്സരത്തിലുടനീളം ബെക്കാം വളരെ ആക്രമിച്ചാണു കളിച്ചുകൊണ്ടിരുന്നത്. ഈ ഫൗളിനു പിന്നാലെ റഫറി സിമിയോണിക്കു യെല്ലോ കാർഡ് നീട്ടി. ബെക്കാമിനെയും വെറുതെ വിട്ടില്ല. നേരത്തെ ഒരു യെല്ലോ കാർഡ് കിട്ടിയതിനാൽ ബെക്കാമിന്റെ രണ്ടാം യെല്ലോ കാർഡ് റെഡ് കാർഡ് ആയി. ഉടൻ തന്നെ ബെക്കാമിന് കളം വിടേണ്ടിവന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ബെക്കാമില്ലാത്തത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. പെനാൽറ്റി കിക്കുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ ബെക്കാമിനു കഴിവുണ്ടായിരുന്നു. ബെക്കാമിന്റെ അഭാവത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് ഇംഗ്ലണ്ട് തോൽവി വഴങ്ങി.

ഒരുപക്ഷേ താൻ റെഡ് കാർഡ് കണ്ട് മടങ്ങിയില്ലായിരുന്നെങ്കിൽ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നെന്ന് ബെക്കാം വിശ്വസിക്കുന്നു. ആ റെഡ് കാർഡിന്റെ ഭാരം ചുമന്ന് ബെക്കാം നടന്നത് നാല് വർഷം. 2002 ലെ ലോകകപ്പിലാണ് ആ പാപഭാരം ബെക്കാം ഇറക്കിവയ്ക്കുന്നത്.

ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇംഗ്ലണ്ട് അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് ബെക്കാം തന്നെ. ഈ തോൽവിയോടെ അർജന്റീന ലോകകപ്പിൽനിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകേണ്ടിവന്നു.

David Beckham's controversial red card against Argentina in the 1998 FIFA World Cup remains one of the defining moments in the historic rivalry between the two nations. Sent off after receiving a second yellow card during the Round of 16, Beckham missed the penalty shootout, and England were eliminated 4–3. He later said he believed the result might have been different had he stayed on the pitch.

Beckham finally found redemption at the 2002 World Cup, scoring the winning penalty as England defeated Argentina 1–0 in the group stage. The loss contributed to Argentina's early exit from the tournament, allowing Beckham to put the disappointment of 1998 behind him.