'ദൈവത്തിന്റെ കൈ' വീണ്ടും ചർച്ചയാകുമ്പോൾ; അന്ന് സംഭവിച്ചത്

അർജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ', 'നൂറ്റാണ്ടിന്റെ ഗോൾ' എന്നിവ പിറക്കുന്നത് ഇംഗ്ലണ്ടിനെതിരെയാണ്
'ദൈവത്തിന്റെ കൈ' വീണ്ടും ചർച്ചയാകുമ്പോൾ; അന്ന് സംഭവിച്ചത്
Published on

ലോകകപ്പ് ചരിത്രത്തിൽ വീണ്ടുമൊരു ഇംഗ്ലണ്ട് - അർജന്റീന പോരാട്ടം. 2002 ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും എപ്പോഴൊക്കെ നേർക്കുനേർ വന്നിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും ഒരു വിവാദം ഉറപ്പാണ്. അതിൽ തന്നെ 1986 ലോകകപ്പ് ക്വാർട്ടർ മത്സരം ആരും മറന്നുകാണില്ല. ഇന്നും വലിയ ചർച്ചയാണത്.

അർജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ', 'നൂറ്റാണ്ടിന്റെ ഗോൾ' എന്നിവ പിറക്കുന്നത് ഇംഗ്ലണ്ടിനെതിരെയാണ്. 1982 ൽ ആരംഭിച്ച ഫോക് ലാൻഡ് യുദ്ധത്തിന്റെ മുറിവുകളോടെയാണ് അർജന്റീന 1986 ലോകകപ്പിനെത്തുന്നത്. യുദ്ധത്തിൽ അർജന്റീനയ്ക്കു മേൽ ബ്രിട്ടൻ വിജയം വരിച്ചിരുന്നു. ഫോക് ലാൻഡ് യുദ്ധത്തിനു കളിക്കളത്തിൽ അർജന്റീന മറുപടി നൽകി.

മത്സരത്തിൽ 2-1 നാണ് അർജന്റീനയുടെ ജയം. ആ ലോകകപ്പ് അർജന്റീന നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 51-ാം മിനിറ്റിലാണ് 'ഹാൻഡ് ഓഫ് ഗോഡ്' എന്ന മറഡോണയുടെ വിഖ്യാതമായ ഗോൾ പിറക്കുന്നത്. ഹെഡറിനായുള്ള ചാട്ടത്തിനിടെ മറഡോണ കൈ കൊണ്ട് പഞ്ച് ചെയ്ത് പന്ത് ഇംഗ്ലണ്ടിന്റെ വലയ്ക്കുള്ളിലാക്കുന്നു. ഇംഗ്ലണ്ട് ഗോൾ കീപ്പർ പീറ്റർ ഷെൽട്ടൺ അന്ന് ഹാൻഡ് ബോളിനായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. മറഡോണയുടെ കൈ പന്തിൽ തട്ടിയത് താൻ കണ്ടിട്ടില്ലെന്ന് റഫറി പറഞ്ഞു.

'ദൈവത്തിന്റെ കൈ' വീണ്ടും ചർച്ചയാകുമ്പോൾ; അന്ന് സംഭവിച്ചത്
മെറിനോയുടെ 'സൂപ്പര്‍-സബ്' മാജിക്; സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് സെമിയില്‍

തൊട്ടുപിന്നാലെയാണ് 'നൂറ്റാണ്ടിന്റെ ഗോൾ' പിറക്കുന്നത്. 60 യാർഡിൽനിന്നുള്ള സോളോ റൺ, പന്തുമായി കുതിക്കുന്നതിനിടെ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ നിഷ്പ്രഭരാക്കി, മറഡോണയുടെ വേഗത്തിനും സൂക്ഷ്മതയ്ക്കും മുന്നിൽ ഗോളി പീറ്റർ ഷെൽട്ടണും ഉത്തരമില്ലാതെയായി. നൂറ്റാണ്ടിന്റെ ഗോൾ ഇന്നും ഫുട്‌ബോൾ പ്രേമികളെ ഹരംകൊള്ളിക്കുന്നതാണ്.

''മറഡോണയുടെ തലയിൽ പന്തിന്റെ ചെറിയൊരു ഭാഗവും മറ്റൊരു ചെറിയ ഭാഗം ദൈവത്തിന്റെ കൈയിലും തട്ടിയിരിക്കുന്നു,'' അന്നത്തെ വിവാദ ഗോളിനെ കുറിച്ച് മറഡോണ മത്സരശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്. തന്റെ ആത്മകഥയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ജയം അർജന്റീനയുടെ പ്രതികാരമാണെന്നും മറഡോണ പറഞ്ഞു.

''ഫോക് ലാൻഡ് യുദ്ധത്തിനുള്ള മറുപടി കൂടിയായിരുന്നു അത്. കേവലം ഫുട്‌ബോൾ ടീമിനെതിരെ അല്ല ഒരു രാജ്യത്തെ തന്നെയാണ് ഞങ്ങൾ അന്ന് തോൽപ്പിച്ചത്,'' മറഡോണ എഴുതി. വീണ്ടുമൊരു അർജന്റീന - ഇംഗ്ലണ്ട് പോരിനു കളമൊരുങ്ങുമ്പോൾ ഈ ചരിത്രം എങ്ങനെ മറക്കാനാണ്?

'ദൈവത്തിന്റെ കൈ' വീണ്ടും ചർച്ചയാകുമ്പോൾ; അന്ന് സംഭവിച്ചത്
​ഗോൾ അവസരം പാഴാക്കി, വധഭീഷണിയുമായി കൊളംബിയൻ ആരാധകർ; സെൽഫ് ഗോളിന് പിന്നാലെ എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടതും ഇവിടെതന്നെ
Summary

Another England–Argentina showdown is set to unfold in World Cup history. The two sides last met at the FIFA World Cup in 2002, when England emerged victorious. Whenever England and Argentina have faced each other at the World Cup, controversy has never been far behind. Most unforgettable of all is their 1986 World Cup quarter-final clash—a match that continues to spark debate even today.

Madism Digital
madismdigital.com