Ayyoub Bouaddi 
World Cup 2026

പതിനെട്ടുകാരനു മുന്നിൽ 'ക്ഷ' വരച്ച് ബ്രസീൽ; പണം എത്ര വേണമെങ്കിലും എറിയാമെന്ന് വമ്പൻ ക്ലബുകൾ

പാസിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിനെ മികവുമാണ് അയ്യൂബിനെ വ്യത്യസ്തനാക്കിയത്

Sports Desk

ബ്രസീലിനെതിരായ ലോകകപ്പ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മൊറോക്കോ താരം അയ്യൂബ് ബുവാദിയെ വാഴ്ത്തി ഫുട്‌ബോൾ ആരാധകർ. ബ്രസീലിനെ 1-1 നു സമനിലയിൽ തളയ്ക്കുന്നതിൽ പതിനെട്ട് വയസ് മാത്രം പ്രായമുള്ള അയ്യൂബ് മൊറോക്കോയുടെ വജ്രായുധമായി.

സ്റ്റാർട്ടിങ് ഇലവനിൽ തന്നെ 18 കാരനെ ഉൾപ്പെടുത്തിയ മൊറോക്കോ പരിശീലകന്റെ തീരുമാനം നൂറ് ശതമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പ്രകടനം. മൊറോക്കോയുടെ മധ്യനിരയിലെ ശക്തിയായിരുന്നു അയ്യൂബ്. പേരുകേട്ട ബ്രസീൽ മുന്നേറ്റ നിരയ്ക്കു പലവട്ടം തലവേദന സൃഷ്ടിക്കാനും ഈ പയ്യനു സാധിച്ചു.

പാസിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിനെ മികവുമാണ് അയ്യൂബിനെ വ്യത്യസ്തനാക്കിയത്. പാസിങ് കൃത്യത - 91 ശതമാനം, ഇന്റർസെപ്ഷൻസ് - 5, റിക്കവറീസ് - 6 എന്നിങ്ങനെ തുടക്കക്കാരന്റെ പതറിച്ച ഒരുഘട്ടത്തിലും പ്രകടമാക്കാത്ത കളിയഴക്. 'ബ്രസീൽ സൂപ്പർതാരം കാസെമിറോയെ അയ്യൂബ് പോക്കറ്റലിട്ടു' എന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. മുന്നേറ്റനിരയിലേക്ക് പന്ത് എത്തിക്കാൻ കാസെമിറോ പാടുപെട്ടു. ബ്രസീൽ ഒരു ഗോളിൽ ഒതുങ്ങിയതിന്റെ പ്രധാന കാരണവും അതുതന്നെ.

പന്തിനു വേണ്ടി ഏതറ്റം വരെയും പോകുക എന്ന ആക്രമണശൈലിയാണ് അയ്യൂബ് ഗ്രൗണ്ടിൽ പുറത്തെടുത്തത്. വിനീഷ്യസ് ജൂനിയറും പലവട്ടം അയ്യൂബിനു മുന്നിൽ ഉത്തരമില്ലാതെ നിന്നു. വരും മത്സരങ്ങളിലും ഈ പതിനെട്ടുകാരൻ മൊറോക്കോയ്ക്കു വേണ്ടി കളത്തിലിറങ്ങുമെന്ന് ഉറപ്പായി.

പതിനെട്ടുകാരനെ കളത്തിലിറക്കുന്നതിൽ യാതൊരു വെല്ലുവിളിയുമുണ്ടായിരുന്നില്ലെന്നും താരങ്ങളുടെ പ്രായമല്ല പ്രകടനമാണ് പരിഗണിക്കുന്നതെന്നുമാണ് കോച്ച് മത്സരശേഷം പറഞ്ഞത്. 18 കാരൻ ആയാലും 35 കാരൻ ആയാലും മൈതാനത്തെ പ്രകടനമാണ് നോക്കുന്നതെന്നും അയ്യൂബിന്റെ കഴിവിനെ കുറിച്ച് മുൻപേ ബോധ്യമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിൽ ജനിച്ചുവളർന്ന അയ്യൂബ് ഫ്രഞ്ച് ലീഗിൽ ലില്ലെയുടെ താരമാണ്. 2023-24 സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. മൊറോക്കോയ്ക്കു വേണ്ടി കളിക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ മാസം. മഡഗാസ്‌കറിനെകിരായ സൗഹൃദമത്സരത്തിലാണ് ദേശീയ ടീമിലെ അരങ്ങേറ്റം.

ബ്രസീലിനെതിരായ കളിക്കു പിന്നാലെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ അയ്യൂബിനു വേണ്ടി രംഗത്തെത്തുമെന്ന് ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, പിഎസ്ജി, ആഴ്സനൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളെല്ലാം എത്ര വലിയ തുക മുടക്കിയും ഈ പതിനെട്ടുകാരനെ റാഞ്ചാനുള്ള സാധ്യതയാണ് ഫുട്‌ബോൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Football fans have showered praise on Moroccan youngster Ayyoub Bouaddi after his impressive FIFA World Cup debut against Brazil. The 18-year-old played a crucial role as Morocco held Brazil to a 1-1 draw in a thrilling encounter.

Morocco coach's decision to include the teenager in the starting XI proved to be a masterstroke. Ayoub emerged as a key figure in midfield, displaying maturity and composure beyond his age. His energetic performance repeatedly troubled Brazil's star-studded attack and highlighted his immense potential on the world stage.