ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി, ലോകമെമ്പാടും വലിയ ആരാധകരുള്ള ബ്രസീല്‍ 2026 ലോകകപ്പില്‍ നിന്നും നിന്നും മടങ്ങുമ്പോള്‍ കണക്കുകളില്‍ ബാക്കിയാകുന്നത് വലിയ നിരാശകള്‍ മാത്രം. റൗണ്ട് 16 ല്‍ നോര്‍വേയോട് 2-1 ന് പരാജയപ്പെട്ട ബ്രസീലിന് ഇത് ടൂര്‍ണമെന്റില്‍ നിന്നുമുള്ള പുറത്താകല്‍ മാത്രമല്ല. സമ്പൂര്‍ണ പരാജയം കൂടിയാണ്. 1990 ന് ശേഷം ബ്രസീല്‍ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 ല്‍ പുറത്തായിട്ടില്ല. ഈ ചരിത്രം കൂടിയാണ് ഇത്തവണ അവസാനിക്കുന്നത്. 1998 ലോകകപ്പിലും ബ്രസീലിനെ നോര്‍വേ 21നാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ 2002ലെ അഞ്ചാം കിരീടവിജയത്തിനു ശേഷം തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീല്‍ കിരീടമില്ലാതെ മടങ്ങുന്നത്. 1990ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്നത്.
തന്ത്രങ്ങള്‍ എല്ലാം പാളിയ അന്‍സലോട്ടി
കാര്‍ലോ ആന്‍സെലോട്ടിയില്‍ വലിയ പ്രതീക്ഷയായിരുന്നു ബ്രസീലിയന്‍ ആരാധകര്‍ക്കുണ്ടായിരുന്നത്. പ്രതിഭകള്‍ നിറഞ്ഞ ടീം, പുതിയ തലമുറ, വിജയത്തുടര്‍ച്ച എന്നിവ തിരികെ കൊണ്ടുവരാന്‍ കഴിവുള്ള വ്യക്തിയായിട്ടാണ് ഇറ്റാലിയന്‍ പരിശീലകനെ കണ്ടത്.
എന്നാല്‍, നോര്‍വേയ്ക്കെതിരെ ബ്രസീലിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലക്ഷ്യമില്ലാതെ പന്തുതട്ടിയ ഒരു സംഘമായി ബ്രസീല്‍ മാറുകയായിരുന്നു. വിനീഷ്യസ് ജൂനിയര്‍, എന്‍ഡ്രിക്, നെയ്മര്‍- താരങ്ങളുടെ വ്യക്തിഗത മുന്നേറ്റങ്ങള്‍ക്ക് അപ്പുറത്ത് ടീം സ്പിരിറ്റ് പാടെ അകന്നു നിന്ന മത്സരമായിരുന്നു ന്യൂ ജഴ്‌സിയിലെ സ്റ്റേഡിയത്തില്‍ കണ്ടത്.
തുടരുന്ന ശാപം
ബ്രസീല്‍ ഇനിയും കാത്തിരിക്കണം ആ ശാപം മറികടക്കാന്‍. അതെ നോര്‍വെയെ പരാജയപ്പെടുത്താന്‍ കഴിയാത്ത ടീം എന്ന നാണക്കേട് ബ്രസീലിന് മേല്‍ ഇനിയും തുടരും. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നോര്‍വീജിയന്‍ ദേശീയ ടീമിനെ പരാജയപ്പെടുത്താന്‍ കാനറികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ 1998-ല്‍ ഫ്രാന്‍സില്‍ ആയിരുന്നു ഇതിന് മുന്‍പ് ബ്രസീല്‍ നേരിട്ട വലിയ തിരിച്ചടി. അന്നും നോര്‍വേ ബ്രസീലിനെ 2-1ന് പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു അത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ചരിത്രം ആവര്‍ത്തിക്കുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ടീമിനെ വീണ്ടും നോര്‍വെ നിഷ്പ്രയാസം കീഴടക്കി.
ലോകകപ്പിന്റെ നഷ്ടം
2026 ലോകകപ്പിനെ പിടിച്ചുകുലുക്കുന്ന എലിമിനേഷന്‍ ആണ് ഇന്നലെ കണ്ടത്. എര്‍ലിങ് ഹാലണ്ടിന്റെ നേതൃത്വത്തില്‍ അച്ചടക്കത്തോടെ കളം നിറഞ്ഞ നോര്‍വേ ടീമിന് മുന്നില്‍ ബ്രസീല്‍ കളി മറക്കുന്ന കാഴ്ചയായിരുന്നു മത്സരത്തില്‍ കണ്ടത്. ഇതോടെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായി ഇത് മാറി.
നോര്‍വേയ്ക്കു വേണ്ടി 79ാം മിനിറ്റിലും 90ാം മിനിറ്റിലും എര്‍ലിങ് ഹാലണ്ടാണ് ഗോള്‍ നേടിയത്. അധിക സമയത്ത് ലഭിച്ച പെല്‍റ്റിയിലൂടെ നെയ്മറാണ് ബ്രസീലിനു വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. രണ്ടാം പകുതിയില്‍ നോര്‍വേ താരം ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.
Brazil's 2-1 defeat to Norway in the FIFA World Cup Round of 16 marks one of the biggest setbacks in the nation's football history. The loss not only ended Brazil's 2026 World Cup campaign but also brought an end to a remarkable record—they had not been eliminated in the Round of 16 since 1990. It is also the sixth consecutive World Cup since their 2002 triumph in which Brazil has failed to win the title. Norway had also defeated Brazil 2-1 in the 1998 World Cup, making this latest result another memorable chapter in their World Cup meetings.