പ്രതീക്ഷിച്ചപോലെ മൊറൊക്കന്‍ കടമ്പ കടക്കാന്‍ ബ്രസീലിനായില്ല. കോപയിലും യോഗ്യതാറൗണ്ടിലും കാനറികള്‍ കാണിച്ച അതേ പിഴവുമായാണവര്‍ ആറാമത് ലോക കിരീടം നേടാനായെത്തിയത് എന്നാണ് ഇന്നത്തെ മത്സരം പറയുന്നത്. നിശ്ചലമായ മിഡ്ഫീല്‍ഡിനെ നോക്കിനില്‍ക്കാനെ പരിശീലകന്‍ ആന്‍സലോട്ടിക്ക് കഴിഞ്ഞുള്ളൂ. ഇതേ പ്ലാനാണ് ടൂര്‍ണമെന്റില്‍ ഉടനീളം ബ്രസീല്‍ പരീക്ഷിക്കുന്നതെങ്കില്‍, ടീം ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കില്ലെന്നുറപ്പാണ്. മൊറൊക്കോയുടെ ശാരീരികക്ഷമതയെയും അതിവേഗ കൗണ്ടർ അറ്റാക്കിനെയും ബ്രസീൽ ആദ്യം വിലകുറച്ചു കണ്ടു. രണ്ടാം പകുതിയിലെ സബ്സ്റ്റിറ്റ്യൂഷനുകൾ മിഡ്‌ഫീൽഡിനെ ഒരു പരിധിവരെ തിരികെ കൊണ്ടുവന്നെങ്കിലും ആദ്യ പകുതിയിലെ പ്ലാന്‍ നഷ്ടപ്പെട്ടതാണ് സമനിയില്‍ തൃപ്തരാകേണ്ടി വന്നതിലെ പ്രധാന കാരണം.
ബ്രസീലിനെ വിജയത്തില്‍നിന്ന് അകറ്റിയത് അവരുടെ ഗെയിംപ്ലാനിൽ സംഭവിച്ച ചില നിർണ്ണായക പിഴവുകളാണ്. വിങ് ബാക്കുകള്‍ മുന്നേറ്റത്തിനായി മൊറോക്കന്‍ പോസ്റ്റിലേക്ക് നീങ്ങിയപ്പോള്‍ ഡിഫൻസീവ് ലൈനിൽ ഉണ്ടായ വിടവുകൾ എതിരാളികള്‍ നന്നായി മുതലെടുത്തു. പന്ത് കൈവശം വെച്ച് എതിര്‍പോസ്റ്റിലേക്ക് നീങ്ങുമ്പോള്‍ മൊറോക്കോയുടെ കൗണ്ടർ അറ്റാക്കുകൾ തടയാൻ പ്രതിരോധത്തിൽ ആവശ്യത്തിന് താരങ്ങളെ സജ്ജമാക്കി നിർത്തുന്നതിൽ ബ്രസീലിന് വലിയ പിഴവാണുണ്ടായത്.
മൊറൊക്കോയുടെ സൈബാരി നേടിയ ഗംഭീര ഗോളിന് പ്രധാന കാരണം ബ്രസീലിന്റെ പ്രെസ്സിംഗിലെ പാളിച്ചയാണ്. പ്രെസ്സ് ട്രിഗറുകളില്‍ ഒരു പ്ലാനുമില്ലാതെ മൊറോക്കോയെപോലൊരു കരുത്തരോട് ഏറ്റുമുട്ടാന്‍ ആന്‍സലോട്ടിക്ക് എങ്ങനെ സാധിച്ചു എന്നാണ് ആശ്ചര്യപ്പെടുത്തുന്നത്. ഇത് പെട്ടന്നുതന്നെ മനസ്സിലാക്കിയ മൊറോക്കോ കിട്ടിയ അവസരങ്ങള്‍ നന്നായി മുതലെടുത്തു. ബ്രസീലിന്റെ പ്ലാനിലെ പൂര്‍ണ്ണതയില്ലായ്മ തുറന്നുകാട്ടുന്നതായിരുന്നു ഇത്.
4-2-3-1 ഫോര്‍മാറ്റില്‍ ശക്തമായ പ്രതിരോധം കണക്കുകൂട്ടി കളത്തിലിറങ്ങിയ ബ്രസീലിന് ആദ്യ പകുതിയോടെ ആ പ്ലാന്‍ പിന്‍വലിക്കേണ്ടി വന്നു. മിഡിലില്‍നിന്നും കാനറികളുടെ പ്രധിരോധലൈനിന്റെ പുറകിലാണ് മൊറോക്കോ പല പ്രാവശ്യം ഡയറക്ട് ത്രൂ ബോളുകൾ എത്തിച്ചത്.
ഡിഫൻസീവ് മിഡ്‌ഫീൽഡറായ കാസെമിറോയ്ക്ക് മൊറൊക്കോയുടെ ഹൈ-പ്രസ്സിങ് ഗെയിമുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആഫ്രിക്കന്‍ കരുത്തരെ തടയുന്നതിൽ പരാജയപ്പെട്ട കാസെമിറോ ഫൗളിലൂടെ മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്തു. അപകടം മനസിലാക്കിയ ആന്‍സലോട്ടി പിന്നീട് കാസെമിറോയെ പിന്‍വലിച്ച് ഫാബീഞ്ഞോയോ ഇറക്കുകയായിരുന്നു.
ലിവര്‍പൂളില്‍ കൃത്യമായി ബോള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന അലിസണിന് പക്ഷെ മൊറോക്കോക്ക് മുന്നില്‍ പലപ്പോഴും പരാജയപ്പെട്ടു. ബ്രസീലിന്റെ പല മുന്നേറ്റങ്ങളും ഇടത് വിങ്ങിൽ വിനീഷ്യസിലൂടെ മാത്രമാണെന്ന് മനസിലാക്കിയ മൊറോക്കോ അഷ്‌റഫ് ഹക്കീമിയെ ആ പണി ഏല്‍പിച്ചു. ഹകീമി ആ ജോലി വൃത്തിയായി ചെയ്തു. ഒരേവേള ആ ഡിഫന്‍സീവില്‍ അഷ്റഫ് ഹക്കീമിക്ക് വന്ന പിഴവ് മുതലെടുത്താണ് വിനീഷ്യസ് ആ മനോഹര ഗോള്‍ നേടിയത്.
Brazil failed to overcome Morocco in their 2026 World Cup opener, ending in a 1-1 draw. The performance mirrored their struggles in previous tournaments and qualifying rounds, casting doubt on their ability to clinch a sixth title. Coach Carlo Ancelotti appeared helpless as the team's midfield remained stagnant. Unless significant tactical changes are made, it seems unlikely for this Brazil side to progress beyond the quarter-finals.