World Cup 2026

നോർവേയുടെ 'പൊക്കം' ബ്രസീലിനു പരീക്ഷ; പക്വറ്റയ്ക്ക് പകരക്കാരൻ വേണം, ആ ചരിത്രം കാനറികളെ പേടിപ്പിക്കും!

ബ്രസീലിന്റെ ഉയരക്കുറവ് മുതലെടുത്ത് സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനായിരിക്കും നോർവേ കൂടുതൽ ശ്രമിക്കുക

Sports Desk

റൗണ്ട് 16 ലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ ബ്രസീൽ vs നോർവേ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കയിലെ ന്യൂയോർക്ക് ജേഴ്‌സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് (ജൂലൈ 6) മത്സരം.

നോർവേയുടെ 'പൊക്കം'

ലോകകപ്പ് കളിക്കുന്ന ടീമുകളുടെ ശരാശരി ഉയരമെടുത്താൽ നോർവേ ആദ്യ സ്ഥാനത്തുണ്ട്. 187.2 സെന്റിമീറ്റർ ആണ് നോർവേ ടീമിന്റെ ശരാശരി ഉയരം. ശാരീരികക്ഷമതയിലും ഇവർ മറ്റു ടീമുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ബ്രസീൽ നോർവേയിൽ നിന്ന് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും. ഈ ലോകകപ്പിൽ കോർണറുകളിൽ നിന്നാണ് നോർവേയ്ക്കു കൂടുതൽ ഗോളുകൾ. ഉയരക്കൂടുതൽ ഹെഡർ ഗോളുകൾ നോർവേയ്ക്കു അനായാസമാക്കുന്നു. കോർണറുകളുടെ സമയത്ത് അഞ്ച് അറ്റാക്കിങ് താരങ്ങൾ ബോക്‌സിനുള്ളിൽ കയറിനിൽക്കും. മൂന്ന് അറ്റാക്കിങ് താരങ്ങൾ സെക്കന്റ് ബോളിനായി കാത്തുനിൽക്കും. സൂപ്പർതാരം എർലിങ് ഹാളണ്ടിലേക്ക് ബോൾ എത്തിക്കാൻ പ്രത്യേക പദ്ധതിയും ഇവർക്കുണ്ട്. ബ്രസീലിന്റെ ഉയരക്കുറവ് മുതലെടുത്ത് സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനായിരിക്കും നോർവേ കൂടുതൽ ശ്രമിക്കുക.

പക്വെറ്റയ്ക്കു പകരം ആര്? നെയ്മർ കളിക്കുമോ

കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ലുക്കാസ് പക്വെറ്റ ഇന്ന് കളിക്കില്ല. മിഡ് ഫീൽഡർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പുതിയ താരത്തെ തേടണം. മാത്രമല്ല പക്വെറ്റയുടെ പകരക്കാരനെന്ന വിധം കളംനിറഞ്ഞ് കളിക്കാനും സാധിക്കണം. ഇല്ലെങ്കിൽ മുന്നേറ്റ നിരയിലേക്ക് പന്ത് എത്തില്ല. ഡാനിലോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും.

സൂപ്പർതാരം നെയ്മർ 90 മിനിറ്റും കളിക്കാൻ പാകത്തിനു കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. എങ്കിലും രണ്ടാം പകുതിയിലാണ് താരത്തെ പ്രതീക്ഷിക്കുന്നത്.

ആ ചരിത്രം ബ്രസീലിനു ടെൻഷൻ

നോർവേയ്ക്കു എതിരെ കളിക്കാനിറങ്ങുമ്പോൾ ബ്രസീൽ അത്ര കൂൾ അല്ല. കാരണം നോർവേയ്‌ക്കെതിരെ പ്രൊഫഷണൽ ഫുട്‌ബോളിൽ ബ്രസീൽ ഇതുവരെ ജയിച്ചിട്ടില്ല. രണ്ട് തോൽവിയും രണ്ട് സമനിലയുമാണ് നോർവേയ്‌ക്കെതിരെ ബ്രസീലിനുള്ളത്. 1988 ലേ ലൊകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 സമനില, 1998 ലെ ലോകകപ്പിൽ 2-1 നു ബ്രസീലിനെ നോർവേ തോൽപ്പിച്ചു, അതിനു ഒരു വർഷം മുൻപ് നടന്ന മത്സരത്തിൽ 4-2 നു നോർവേ ബ്രസീലിനെ കീഴടക്കിയിട്ടുണ്ട്. 2006 ലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 1-1 എന്ന നിലയിൽ മത്സരം കലാശിച്ചു. രാജ്യാന്തര സൗഹൃദമത്സരമായിരുന്നു അത്.

The countdown is on for one of the most anticipated Round of 16 clashes of the FIFA World Cup as Brazil take on Norway. The match will be played at MetLife Stadium in the New York–New Jersey area, with kick-off scheduled for 1:30 AM IST on July 6. With a place in the quarter-finals at stake, both teams will be aiming to deliver a standout performance in what promises to be an exciting knockout encounter.