World Cup 2026

ഇംഗ്ലീഷ് പരീക്ഷയ്ക്ക് 'പരീക്ഷണം' ഉറപ്പ്; സ്‌കലോണി രണ്ടും കൽപ്പിച്ച്!

റോഡ്രിഗോ ഡി പോളും നഹുവേൽ മൊളിനയുമാണ് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുള്ളവർ

Sports Desk

24 വർഷങ്ങൾക്കു ശേഷം ലോകകപ്പിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന അർജന്റീന ചില വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നതായി സൂചന. ഇതുവരെയുള്ള താരങ്ങളുടെ പ്രകടനം വിലയിരുത്തി രണ്ടു സുപ്രധാന മാറ്റങ്ങൾ സ്റ്റാർട്ടിങ് ഇലവനിൽ കൊണ്ടുവരാൻ പരിശീലകൻ സ്‌കലോണി ആലോചിക്കുന്നതാണ് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൻസാസ് സിറ്റിയിൽ നടന്ന അർജന്റീനയുടെ ഫൈനൽ പരിശീലന സെഷന്റെ അടിസ്ഥാനത്തിൽ ഡയറിയോ ഒലെ പത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ മാറ്റത്തിനുള്ള സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4-3-3, 4-4-2 ഫോർമേഷനിലായിരുന്നു പരിശീലനം. പൊസഷൻ ഡ്രിൽസ്, ബോൾ റിക്കവറി, അറ്റാക്കിങ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം.

കൂടുതൽ ആക്രമിച്ച് കളിക്കാൻ താരങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. നിലവിൽ കളിപ്പിക്കുന്ന സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് ചില താരങ്ങളെ മാറ്റി സ്‌കലോണി പരിശീലനത്തിൽ പരീക്ഷണം നടത്തി. പരിശീലന സെഷനിൽ പലാസിയോസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. യുവതാരം സിമിയോണിക്കും പരിശീലനത്തിൽ കൂടുതൽ സമയം അനുവദിച്ചു. മധ്യനിരയിൽ കാര്യമായ മാറ്റത്തിനു സാധ്യതയുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

റൈറ്റ് ബാക്ക് പൊസിഷനിൽ ഗോൺസാലോ മോന്റിയൽ ഉറപ്പിച്ചു. രണ്ടു താരങ്ങളിലാണ് ഇപ്പോഴും സ്‌കലോണിക്കു സംശയം. ഇവരെ സ്റ്റാർട്ടിങ് ഇലവനിൽനിന്ന് ഒഴിവാക്കാൻ പോലും സാധ്യതയുണ്ട്. റോഡ്രിഗോ ഡി പോളും നഹുവേൽ മൊളിനയുമാണ് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുള്ളവർ.

ലയണൽ മെസിക്കൊപ്പം ഹൂലിയൻ അൽവാരസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും. ലീൻഡ്രോ പരേഡസും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും.

അതേസമയം ഇംഗ്ലണ്ടിനെതിരെ പ്രതിരോധം ശക്തമാക്കുന്ന 5-3-2 ഫോർമേഷൻ സ്‌കലോണി പരീക്ഷിക്കാനുള്ള സാധ്യതയും ഡയറിലോ ഒലേ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ സ്റ്റാർട്ടിങ് ഇലവനിൽ നിക്കോളാസ് ഒറ്റമെൻഡി സ്ഥാനം പിടിക്കും.

ലോകകപ്പിൽ 2002 ലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 1-0 ത്തിനു ഇംഗ്ലണ്ട് ജയിച്ചു.

Argentina head coach Lionel Scaloni is reportedly considering key tactical changes to his starting lineup ahead of the FIFA World Cup semifinal against England. Based on the team's final training session, Argentine media report that Exequiel Palacios and Giuliano Simeone could be more involved, while Rodrigo De Paul and Nahuel Molina risk losing their places in the XI. Scaloni also tested multiple formations, including a more defensive 5-3-2 setup.

Lionel Messi, Julián Álvarez, and Leandro Paredes are expected to start. Argentina and England last met at the World Cup in 2002, when England won 1-0 through a David Beckham penalty.