World Cup 2026

വിശന്ന സിംഹത്തെ പോലെ ഇക്വഡോര്‍ വേട്ടയ്ക്കിറങ്ങി; ജര്‍മനിക്ക് പിഴച്ചതെവിടെ?

ജര്‍മനിയുടെ ദൗര്‍ബല്യം എവിടെയാണെന്ന് എതിരാളികള്‍ക്ക് തുറന്ന് കാട്ടിക്കൊടുക്കുന്നതായിരുന്നു ഇക്വഡോറിന്റെ പ്രകടനം

Sports Desk

കിട്ടുന്നതെല്ലാം ബോണസ്... ഗ്രൂപ്പ് ഇയില്‍ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ജര്‍മനിയും ആരാധകരും കൂളായിരുന്നു. എന്നാല്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ കരുത്തരെ തറപറ്റിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിത്തരിച്ചു. തോല്‍വിയിലും റെക്കോര്‍ഡുകളുടെ പിന്തുണയോടെയാണ് ജര്‍മനി മുന്നേറുന്നത്. അപ്പോഴും എന്തുകൊണ്ട് തോറ്റു എന്ന ചോദ്യം പ്രസക്തമാണ്.

പുറത്തുവന്നത് ജര്‍മനിയുടെ ബലഹീനത

ലോകകപ്പ് ടൂര്‍ണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജര്‍മനിയുടെ ദൗര്‍ബല്യം എവിടെയാണെന്ന് എതിരാളികള്‍ക്ക് തുറന്ന് കാട്ടിക്കൊടുക്കുന്നതായിരുന്നു ഇക്വഡോറിന്റെ പ്രകടനം.

ശക്തമായ പ്രതിരോധം സജ്ജമാക്കിയാല്‍ ജര്‍മന്‍ ആക്രമണം തടയാനാകുമെന്നതാണ് ഇക്വഡോര്‍ വ്യക്തമാക്കുന്നത്. പ്രതിരോധം ശക്തമാക്കി ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനാകും. അതിവേഗത്തിലുള്ള ആക്രമണമാണ് ജര്‍മനിയുടെ പ്രതിരോധം തകര്‍ക്കാനുള്ള പ്രധാന വഴി. കിട്ടുന്ന അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുക എന്നതും ഇക്വഡോര്‍ വിജയത്തിന് അടിത്തറയായി.

തന്ത്രങ്ങള്‍ എല്ലായിപ്പോഴും വിജയിക്കാന്‍ സാധ്യതയില്ല

അപ്രതീക്ഷിതമായ ഇക്വഡോര്‍ മുന്നേറ്റത്തില്‍ ജര്‍മന്‍ തന്ത്രങ്ങളെ പാടെ മറികടക്കുകയായിരുന്നു. ഇക്വഡോര്‍ വിജയം ആഗ്രഹിച്ച് കളിച്ചപ്പോള്‍ ജര്‍മനി തന്ത്രങ്ങളെ ആശ്രയിക്കുകയായിരുന്നു. വിശക്കുന്ന സിംഹത്തെ പോലെ ഇക്വഡോര്‍ വേട്ടയ്ക്കിറങ്ങി, ജര്‍മനി വയറുനിറഞ്ഞ മോണ്‍സ്റ്ററായി മാറുകയായിരുന്നു, എന്നാണ് സ്‌പോര്‍ട് വിഗദ്ധര്‍ കളിയെ വിലയിരുത്തുന്നത്.

ജൂലിയന്‍ നാഗെല്‍സ്മാന് തിരിച്ചടി

ജര്‍മ്മന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതു മുതല്‍ നിരവധി വിമര്‍ശനങ്ങളാണ് ജൂലിയന്‍ നാഗെല്‍സ്മാന്‍ ഏറ്റുവാങ്ങിയത്. ഇക്വഡോറിന് എതിരായ പരാജയം സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാക്കും. ടീമില്‍ റൊട്ടേഷന്‍ വേണ്ടെന്ന് തീരുമാനം ഉള്‍പ്പെടെ വിമര്‍ശനം ഏറ്റുവാങ്ങും. ജര്‍മ്മനി ഒരു മിനിറ്റ് പോലും എന്തുകൊണ്ടാണെന്ന് ടീം സ്പിരിറ്റോടെ കളിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി 12 മത്സരങ്ങള്‍ വിജയിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ് തോല്‍വിയോടെ ജര്‍മനിക്ക് നഷ്ടമായത്.

അതേസമയം, ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ഇക്വഡോര്‍ നോക്കൗട്ട് യോഗ്യത നേടി. രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയിലൂടെ മുന്നിലെത്തിയ ജര്‍മനിക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇക്വഡോര്‍ മത്സരം തങ്ങള്‍ക്കനുകൂലമാക്കിയത്. നില്‍സണ്‍ അംഗൂളോയും ഗോണ്‍സാലോ പ്ലാറ്റയുമാണ് എക്വഡോറിനായി സ്‌കോര്‍ ചെയ്തത്.

Germany suffered a disappointing 2-1 defeat to a determined Ecuador side, exposing several areas of concern despite moments of quality. Ecuador's disciplined defending, relentless work rate, and effective counter-attacks proved too much for the Germans, who struggled to convert possession into clear-cut chances. Defensive lapses and a lack of clinical finishing ultimately cost Germany the match, while Ecuador capitalized on key opportunities to secure a memorable victory. The result serves as a timely reminder that Germany must improve their consistency and defensive organization if they hope to progress further in the tournament.