World Cup 2026

'എന്തുകൊണ്ട് ഇടപെട്ടില്ല?'; ഫൈനലിനുശേഷമുള്ള 'ഗുസ്തി' മെസി കണ്ടില്ലെന്നു നടിച്ചു, വിമർശനം

മെസി ഇടപെട്ടിരുന്നെങ്കിൽ അർജന്റീന താരങ്ങൾ ശാന്തരാകുമായിരുന്നെന്നു നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Sports Desk

സ്പെയിൻ ലോകകപ്പ് കിരീടമുയർത്തി രണ്ടാം ദിവസമായിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അർജന്റീന നായകൻ ലയണൽ മെസിക്കെതിരെയാണ് ഇപ്പോഴത്തെ വിമർശനങ്ങൾ. സ്‌പെയിൻ-അർജന്റീന താരങ്ങൾ മത്സരശേഷം കയ്യാങ്കളിയിലേക്കെത്തിയിട്ടും മെസി ഇടപെടാത്തതാണ് വിമർശനങ്ങൾക്കു കാരണം.

ഫൈനൽ വിസിലിനുശേഷം സ്‌പെയിൻ താരങ്ങൾ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അർജന്റീന താരം ലീൻഡ്രോ പരേഡസ് സ്പാനിഷ് താരങ്ങളായ എറിക് ഗ്രാസിയ, സാവി എന്നിവരുമായി തർക്കത്തിലേർപ്പെട്ടു.

പരേഡസ് സ്പാനിഷ് താരങ്ങളെ കൈയേറ്റം ചെയ്യുന്നതു വീഡിയോയിൽ കാണാം. അർജന്റീന ടീമിനെതിരെയും ലയണൽ മെസിക്കെതിരെയും ഗ്രാസിയയും സാവിയും എന്തോ പറഞ്ഞതാണു പരേഡസിനെ പ്രകോപിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ. തർക്കം കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി അടക്കം ഇടപെടുകയും ചെയ്തു.

ഗ്രൗണ്ടിൽ ഈ തർക്കങ്ങൾ നടക്കുന്ന സമയത്ത് അർജന്റീന നായകൻ ലയണൽ മെസി പെനാൽറ്റി ബോക്‌സിനു സമീപം നിൽക്കുന്നുണ്ടായിരുന്നു. താരങ്ങളുടെ കയ്യാങ്കളിയും ഉന്തും തള്ളും മെസിയുടെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. എന്നാൽ താരം ഇടപെടാതെ നിന്നു.

അർജന്റീന താരങ്ങളെ പിടിച്ചുമാറ്റാനോ പ്രശ്‌നപരിഹാരത്തിനോ മെസി ശ്രമിച്ചില്ലെന്നതാണു വിമർശനങ്ങൾക്കു കാരണം. മെസി ഇടപെട്ടിരുന്നെങ്കിൽ അർജന്റീന താരങ്ങൾ ശാന്തരാകുമായിരുന്നെന്നു നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം, മെസിയെ പിന്തുണച്ചും നിരവധി പേർ രംഗത്തുണ്ട്. മെസി ഇടപെട്ടിരുന്നെങ്കിൽ പ്രശ്‌നം കൂടുതൽ സങ്കീർണമാകുമായിരുന്നെന്നാണ് ഇക്കൂട്ടരുടെ വാദം. മെസിയെ സ്പാനിഷ് താരങ്ങൾ എന്തെങ്കിലും പറയുകയോ ഉന്തുകയോ ചെയ്താൽ അർജന്റീന ക്യാംപ് മുഴുവനായി ഈ പ്രശ്‌നത്തിൽ ഇടപെടുമായിരുന്നു. വലിയൊരു കയ്യാങ്കളിയിലേക്ക കാര്യങ്ങൾ പോകാതിരിക്കാൻ കൂടിയാകും മെസി വിഷയത്തിൽ ഇടപെടാതിരുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Spain may have lifted the FIFA World Cup title, but controversy continues to dominate headlines two days after the final. The latest criticism is directed at Argentina captain Lionel Messi. Following the heated World Cup final between Spain and Argentina, several players from both teams were involved in an on-field altercation after the match. Critics argue that Messi, as Argentina's captain and senior leader, failed to intervene or help calm tensions during the incident, drawing scrutiny from fans and football pundits alike.