2018 മെയ് മാസമാണ് അർജന്റീന ദേശീയ ടീമിൽ ആ ശുഭ മുഹൂർത്തം നടക്കുന്നത്. രാജ്യത്തിന്റെ കിരീട ക്ഷാമത്തിന് ശാശ്വത പരിഹാരം നോക്കി നടന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരു പരീക്ഷണമായിട്ടായിരുന്നു അന്നത്തെ പരിശീലകനായ ജോർജ് ലൂയിസ് സാമ്പവോളിയുടെ സഹ പരിശീലകനായി ലയണൽ സ്കലോണിയെ നിയമിക്കുന്നത്. അന്ന് 2018 ഫിഫ ലോകകപ്പ് നടക്കുന്ന സമയമാണ്. എന്നാൽ റൗണ്ട് ഓഫ് 16ലെ തോൽവിക്കുശേഷം വിരമിച്ച സാമ്പവോളിക്ക് പകരമായി സ്കലാേണിയെ ഇന്റെറിം കോച്ചായി ഓഗസ്റ്റ് രണ്ടിന് നിയമിച്ചു. ഇന്റെറിമിൽ പൂർണ്ണ വിജയം കരസ്ഥമാക്കിയ അദ്ദേഹത്തെ നവംബർ 29ന് ടീമിന്റെ സ്ഥിര കോച്ചായി നിയമിക്കുകയായിരുന്നു. പിന്നീട് അർജന്റീന ടീമിൽ നടന്നത് ചരിത്രമായിരുന്നു.
2026 ലോകകപ്പിൽ അർജന്റീനയെ തുടർച്ചയായ രണ്ടാം ഫൈനലിലെത്തിച്ചതോടെ ലയണൽ സ്കലോണി വീണ്ടും ലോക ഫുട്ബോളിന്റെ ശ്രദ്ധാകേന്ദ്രമായിമാറുകയാണ്. ഒരുകാലത്ത് വലിയ താരമെന്ന വിശേഷണമില്ലാതെ കളിക്കാരനായി കരിയർ പൂർത്തിയാക്കിയ സ്കലോണി, ഇന്ന് ആധുനിക ഫുട്ബോളിലെ ഏറ്റവും വിജയകരവും ആദരിക്കപ്പെടുന്നതുമായ പരിശീലകരിലൊരാളാണ്. തന്ത്രപരമായ മികവും ശാന്തമായ നേതൃത്വവുമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.
1978 മേയ് 16ന് അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനിച്ച സ്കലോണി റൈറ്റ് ബാക്കായും റൈറ്റ് വിങ് ബാക്കായും കളിച്ച താരമാണ്. ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് എസ്റ്റുഡിയന്റസിൽ ശ്രദ്ധേയനായി. 1998ൽ സ്പാനിഷ് ക്ലബ്ബായ ഡെപോർട്ടിവോ ലാ കൊറൂണയിലേക്ക് ചേർന്ന അദ്ദേഹം അവിടെ ഏകദേശം എട്ട് വർഷത്തോളം കളിച്ചു. 1999-2000 ലാ ലിഗ കിരീടവും 2002 കോപ്പ ഡെൽ റേയും ഉൾപ്പെടെ നിരവധി കിരീടങ്ങളും നേടി. ശേഷം റേസിങ് സാന്റാൻഡർ, വെസ്റ്റ് ഹാം യുണൈറ്റഡ്, ലാസിയോ, മയോർക്ക, അറ്റലാന്റ എന്നീ ക്ലബ്ബുകൾക്കായും കളിച്ചു. അർജന്റീനയ്ക്കായി 2003 മുതൽ 2006 വരെ ഏഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം 2006 ലോകകപ്പ് ടീമിലും അംഗമായിരുന്നു.
വിരമിച്ചശേഷം സെവിയ്യയിൽ ഹോർഹെ സാംപോളിയുടെ സഹപരിശീലകനായാണ് സ്കലോണി പരിശീലക രംഗത്തേക്ക് കടന്നത്. 2018 ലോകകപ്പിനുശേഷം അർജന്റീന ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിതനായ അദ്ദേഹം പിന്നീട് സ്ഥിരം പരിശീലകനായി. തുടക്കത്തിൽ അനുഭവക്കുറവിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും യുവതാരങ്ങളെ വളർത്തിയെടുക്കാനും ടീമിൽ പുതിയ സംസ്കാരം സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങൾ പിന്നീട് ഫലം കണ്ടു.
സ്കലോണിയുടെ നേതൃത്വത്തിൽ അർജന്റീന 2021ലാണ് 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക കിരീടം നേടുന്നത്. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും സ്വന്തമാക്കി. അതേ വർഷം ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കി. 2024ൽ വീണ്ടും കോപ്പ അമേരിക്ക കിരീടം നിലനിർത്തിയ അർജന്റീന, സ്കലോണിയുടെ കീഴിൽ അപൂർവ സ്ഥിരതയാണ് പ്രകടിപ്പിച്ചത്. 2026 ലോകകപ്പിലും ടീമിനെ ഫൈനലിലെത്തിച്ച് തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് അദ്ദേഹം ടീമിനെ നയിക്കാനുള്ള അവസരമാണ് നേടിയത്.
സ്കലോണിയുടെ നേതൃത്വത്തിൽ അർജന്റീന 2021ലാണ് 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക കിരീടം നേടുന്നത്. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും സ്വന്തമാക്കി. അതേ വർഷം ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കി. 2024ൽ വീണ്ടും കോപ്പ അമേരിക്ക കിരീടം നിലനിർത്തിയ അർജന്റീന, സ്കലോണിയുടെ കീഴിൽ അപൂർവ സ്ഥിരതയാണ് പ്രകടിപ്പിച്ചത്. 2026 ലോകകപ്പിലും ടീമിനെ ഫൈനലിലെത്തിച്ച് തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് അദ്ദേഹം ടീമിനെ നയിക്കാനുള്ള അവസരമാണ് നേടിയത്.
ലയണൽ മെസിയുടെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം സ്കലോണിയുടെ കീഴിലായിരുന്നു. മെസിയെ കേന്ദ്രബിന്ദുവാക്കി മാത്രം കളിക്കാതെ, ജൂലിയൻ ആൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ക്രിസ്റ്റ്യൻ റൊമേറോ, ലൗട്ടാരോ മാർട്ടിനസ് തുടങ്ങിയ യുവതാരങ്ങളെ വളർത്തി സമതുലിതമായ ടീം സൃഷ്ടിക്കാൻ സ്കലോണിക്ക് സാധിച്ചു. വ്യക്തികളെക്കാൾ ടീമിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.
ശാന്തനും എളിമയുള്ളവനുമെന്നാണ് സ്കലോണിയെ താരങ്ങളും സഹപരിശീലകരും വിശേഷിപ്പിക്കുന്നത്. വിജയങ്ങൾക്ക് ശേഷംപോലും അമിത ആഘോഷങ്ങളില്ലാതെ ടീമിന്റെ കൂട്ടായ പരിശ്രമത്തെ അദ്ദേഹം ബഹുമാനിക്കാറുണ്ട്. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിക്കാത്ത പരിശീലകനാണ് അദ്ദേഹം. പ്രതിരോധത്തിലെ അച്ചടക്കവും അതിവേഗ കൗണ്ടർ അറ്റാക്കുകളും മിഡ്ഫീൽഡിലെ നിയന്ത്രണവുമാണ് അദ്ദേഹത്തിന്റെ ടീമുകളുടെ പ്രധാന സവിശേഷതകൾ.
Lionel Scaloni's appointment as Argentina's assistant coach in 2018 marked the beginning of a remarkable transformation. After becoming interim coach following the World Cup and later securing the permanent role, he rebuilt the national team with a calm leadership style and tactical flexibility. Under Scaloni, Argentina won the 2021 Copa América, 2022 Finalissima, 2022 FIFA World Cup, and 2024 Copa América, while reaching the 2026 World Cup final. He is widely credited with creating a balanced, disciplined team beyond Lionel Messi.