ഫുട്ബോളിൽ ഒരു ചൊല്ലുണ്ട്- മികച്ച കളിക്കാർക്ക് കളി എന്നത് പാർക്കിലെ നടത്തം പോലെ ലളിതമാണ്. മെസ്സിയുടെ കാര്യത്തിൽ അത് അക്ഷരാർഥത്തിൽ സത്യമാണ് താനും.
മൈതാനത്തിൽ മെസ്സി മറ്റ് കളിക്കാരുടെയത്ര വിയർപ്പൊഴുക്കാറില്ല എന്നത് പരസ്യമായ രഹസ്യമാണ്. വെറുതെ കുറേനേരം അങ്ങോട്ടുമിങ്ങോട്ടും നടന്ന്, കുറച്ച് നേരം നിന്ന്, അവസാനം പന്തടിച്ച് വലയിലാക്കുന്നാണ് ഗോട്ടിന്റെ രീതി.
ലോകകപ്പിൽ മെസ്സിയുടെ കളിശൈലിയെക്കുറിച്ച് പ്രമുഖ സ്പോർട്സ് മാധ്യമമായ 'ദി അത്‌ലറ്റിക്' പുറത്തുവിട്ട കണക്കുകളും ഇത് സാധൂകരിക്കുന്നതാണ്. ലോകകപ്പ് മത്സരങ്ങളിൽ മെസ്സിയുടെ ആകെ ചലനങ്ങളുടെ 63 ശതമാനവും വെറും നടത്തമാണത്രേ. മറ്റൊരു 25 ശതമാനം സമയം അദ്ദേഹം ഒരേ നിൽപ്പ് നിൽക്കുന്നു. അതായത് കളി നടക്കുമ്പോൾ 88 ശതമാനം സമയവും മെസ്സി സജീവമായി ഓടുന്നില്ല.
തന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷങ്ങൾക്കായി മെസി കാത്തിരിക്കുന്നതാവാം ഇതെന്ന് തോന്നാമെങ്കിലും ഇതൊരു പുതിയ കാര്യമല്ല. മെസ്സി കളിക്കുന്ന രീതിയുടെ ഒരു ഭാഗം തന്നെയാണ് ഇത്. 2019-ൽ ടോട്ടനത്തിന്റെ കീരൻ ട്രിപ്പിയർ പറഞ്ഞത് ഇങ്ങനെയാണ്: 'പലപ്പോഴും മെസ്സി വെറുതെ നടക്കുക മാത്രം ചെയ്യും, നടന്നു നടന്ന്... പെട്ടെന്നൊരു നിമിഷം, നമ്മൾ അറിയുന്നതിന് മുൻപ് തന്നെ അതൊരു ഗോളായി മാറിയിട്ടുണ്ടാകും.'
ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ, 'മെസ്സി ഭൂരിഭാഗം സമയവും നടക്കുക മാത്രമാണ് ചെയ്തത്' എന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂർണമെന്റിലെ മറ്റേതൊരു ഔട്ട്ഫീൽഡ് കളിക്കാരനേക്കാളും വളരെ കൂടുതലാണിത്. മത്സരങ്ങളുടെ മറ്റൊരു 25 ശതമാനം സമയം അദ്ദേഹം ഒരേ നിൽപ്പ് നിൽക്കുകയായിരുന്നു.
മെസ്സിയുടെ പ്രായം ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഒരു പ്രൊഫഷണൽ കളിക്കാരനെ സംബന്ധിച്ച് 39 എന്നത് ഒരു പ്രായം തന്നെയാണ്. അത് ഒരുപക്ഷേ മെസിയുടെ ശൈലിയിൽ പങ്കുവഹിക്കുന്നുണ്ടാകാം. എന്നാൽ മെസ്സിയുടെ കളി സ്ഥിരമായി കാണുന്നവർക്ക് അറിയാം, അദ്ദേഹം എപ്പോഴും മത്സരത്തിൽ നിന്ന് അല്പം മാറിനിന്ന് കാര്യങ്ങൾ നിരീക്ഷിക്കാൻ ധാരാളം സമയം ചിലവഴിക്കാറുണ്ടെന്ന്. ദി അത്‌ലറ്റിക് വ്യക്തമാക്കുന്നതുപോലെ, വെറുതെ അലസമായി നടക്കുക എന്നത് എപ്പോഴും മെസ്സിയുടെ കളിയുടെ ഒരു ഭാഗമാണ്.
അദ്ദേഹത്തിന്റെ ഈ ശാന്തമായ നടത്തം കളിയിൽ ശ്രദ്ധയില്ലാത്തതുപോലെ തോന്നാമെങ്കിലും, കായികമേഖല കേന്ദ്രീകരിക്കുന്ന മനഃശാസ്ത്രജ്ഞർ പറയുന്നത് അവിടെ മറ്റൊരു കാര്യമാണ് സംഭവിക്കുന്നത് എന്നാണ്. മടിപിടിച്ചിരിക്കുകയാണെന്ന് തോന്നിക്കുന്ന ഈ അവസ്ഥ, യഥാർത്ഥത്തിൽ മികച്ച സർഗ്ഗാത്മകതയ്ക്കും പ്രകടനത്തിനുമായി ന്യൂറോ സയൻസ് അംഗീകരിച്ച ഒരു ബുദ്ധിപരമായ തന്ത്രമാണ്. കായികതാരങ്ങൾ അല്ലാത്തവർക്കും സ്വന്തം ജീവിതത്തിൽ പകർത്തിയെടുക്കാവുന്ന ഒന്ന്.
സ്പോർട്ട്സ് സൈക്കോളജിസ്റ്റ് എറിക്ക് സിൽമർ, അടുത്തിടെ സൈന്ർറിഫിക്ക് അമേരിക്കൻ എന്ന ജേണലിൽ ഒരു ലേഖനമെഴുതിയിരുന്നു. കിലിയൻ എംബാപ്പെയും എർലിങ് ഹാലണ്ടുമൊക്കെ എങ്ങനെയാണ് ഇത്രയധികം സമ്മർദത്തിലും കൂളായി ഇരിക്കുന്നതെന്നും നിർണായക ഘട്ടങ്ങളിൽ റഫറിമാർ എങ്ങനെയാണ് തീരുമാനമെടുക്കുന്നതെന്നുമൊക്കെ വിവരിക്കുന്ന ഒരു ലേഖനം.
ഈ ലേഖനത്തിൽ മെസ്സിയുടെ ഈ വെറുതെ നടക്കലിനെ കുറിച്ചും അദ്ദേഹം എടുത്തുപറയുന്നുണ്ട്. മൈതാനത്തിലൂടെയുള്ള നടപ്പിലും നിൽപ്പിലുമെല്ലാം മെസ്സിയുടെ കണ്ണ് ബോളിൽ മാത്രമായിരിക്കും എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അത് ബ്രെയിനിലേക്കുള്ള വിവരങ്ങൾ പ്രോസസ് ചെയ്യാനുള്ള ഒരു വഴിയാണ്. കണ്ണ് എപ്പോഴും ലക്ഷ്യത്തിലായിരിക്കണം എന്ന് പറയാറില്ലേ. അത് തന്നെ.
മൈതാനത്ത് അലസുകയാണെന്ന് തോന്നിപ്പിക്കുമെങ്കിലും സത്യത്തിൽ മറ്റൊരു കാഴ്ചപ്പാടിൽ നിന്ന് മൈതാനത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മെസ്സി. ഇത് ഒരേസമയം തലച്ചോറിന് വേണ്ട വിശ്രമം നൽകുകയും എന്നാൽ ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. കളിയെ കാര്യമായി വിലയിരുത്തുന്നത് കൊണ്ട് തന്നെ, അവസരങ്ങൾ പെട്ടെന്ന് നേടിയെടുക്കാനും ഈ ട്രിക്ക് സഹായിക്കുന്നുണ്ട്.
മറ്റൊരു കാര്യം, ബോൾ കിട്ടുന്നത് വരെയേ ഉള്ളൂ മെസ്സിക്ക് ഈ നടത്തവും വിലയിരുത്തലുമൊക്കെ എന്നതാണ്. ബോൾ കിട്ടിയാൽ പിന്നെ മെസ്സിയെ തൊടാനാവില്ല. ഒന്ന് ഊഹിക്കാനുള്ള ഇട പോലും നൽകാതെ, അപ്രതീക്ഷിതമായ ഗോളുകളാവും പിന്നീട് മൈതാനത്ത് സംഭവിക്കുക. അത്‌ലറ്റുകൾക്ക് മാത്രമല്ല, സംരംഭകർക്കും സാധാരണക്കാർക്കും തങ്ങളുടെ തൊഴിൽമേഖലകളിൽ മികച്ച വിജയം കൊയ്യാനും ക്രിയാത്മകത വർധിപ്പിക്കാനും ഈ തന്ത്രം ഉപയോഗിക്കാമെന്നാണ് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
There is a saying in football: for the very best players, the game feels as easy as a walk in the park. In Lionel Messi's case, that saying is almost literally true.
It's no secret that Messi doesn't sweat as much as most players on the pitch. His style is unique—he spends long stretches simply walking around, occasionally standing still, and then suddenly comes alive with a decisive touch that often ends with the ball in the back of the net.
Statistics published by leading sports outlet The Athletic on Messi's performances at the FIFA World Cup back up this perception. According to the data, 63% of Messi's movements during World Cup matches consist of walking. He spends another 25% of the time standing still. In other words, Messi is not actively running for 88% of the game while play is in progress.