കാനഡയിലെ വാൻകൂവർ സ്റ്റേഡിയത്തിൽ തുർക്കിയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ പതിനായിരക്കണക്കിന് കാണികൾക്കിടയിലൂടെ ടിവി ക്യാമറകൾ ഒരു പ്രത്യേക മനുഷ്യന്റെ മുഖത്തേക്ക് തിരിഞ്ഞത് ശ്രദ്ധിച്ചിരുന്നോ? മുഖം കറുത്ത ഛായം പൂശി മുടിയും കണ്ണുകളും വെള്ള നിറവുമായി ഒരു പ്രതേക മനുഷ്യൻ. ഫോട്ടോ കണ്ട പലരും ഇത് എഐ ആണോ എന്ന് പലരും സംശയിച്ചിരുന്നു.
തുർക്കിയുടെ മത്സരശേഷം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം ഈ ചിത്രം വൈറലായി. കൗതുകങ്ങളും ആശ്ചര്യവും നിറഞ്ഞ കമെന്റുകളാണ് ഫോട്ടോകൾക്കുതാഴെ ജനങ്ങൾ പോസ്റ്റുചെയ്യുന്നത്. എന്നാൽ ചിലരാകട്ടെ വംശീയമായ കമെന്റുകളും എഴിതുന്നുണ്ട്. കറുത്ത വർഗക്കാരെ അധിക്ഷേപിക്കാനാണ് അയാൾ ശ്രമിക്കുന്നതെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾക്കും കൗതുകങ്ങൾക്കും പിന്നിൽ ഒരു യഥാർത്ഥ മനുഷ്യനുണ്ട്. ഉദി നെക്കോയെന്ന് ലോകം വിളിക്കുന്ന നെക്ദെത് ഓൾചെർമാൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.
തുർക്കി ദേശീയ ടീമിന്റേയും തുർക്കിഷ് ഫുട്ബോൾ ക്ലബ്ബായ ബെസിക്താസ് ജെകെയുടേയും അന്ധമായ ആരാധകനാണ് ഉദി നെക്കോ. ദേശീയ ടീമിന്റേയും ക്ലബിന്റേയും മത്സരങ്ങൾ എവിടെയാണെങ്കിലും അവിടെ ഇദ്ദേഹത്തിന്റെ സാനിധ്യമുണ്ടാകും. 2024 യൂറോകപ്പിൽ ഉദി നെക്കോയെ സ്ക്രീനിൽ കണ്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ കളിയിലാണ് ഈ രൂപം വൈറലായത്.
ബെസിക്താസ് ക്ലബ്ബിന്റെ ലോഗോക്കു മുകളിലുള്ള കറുത്ത കഴുകനിലെ നിറങ്ങളാണ് കറുപ്പും വെളുപ്പും. ഇതാണ് മത്സരങ്ങൾക്കുമുമ്പെ ഉദി നെക്കോ തന്റെ ശരീരത്തിൽ തേക്കുന്നത്. മത്സരദിവസം മണിക്കൂറുകൾ നീളുന്ന മേക്കപ്പിലൂടെ അദ്ദേഹം തന്റെ മുഖം കറുപ്പും, മുടിയും താടിയും വെളുപ്പും നിറത്തിലാക്കും. പ്രത്യേക വൈറ്റ് കോൺടാക്ട് ലെൻസുകൾ കണ്ണിൽ വെക്കുകയും ചെയ്താണ് അദ്ദേഹം ഗാലറിയിൽ പ്രവേശിക്കുന്നത്.
തുർക്കിയിലെ സൈനിക വിഭാഗമായ ടർക്കിഷ് ജെൻഡർമേരിയിലെ മുൻ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 'ഊദ്' (Oud) എന്ന പരമ്പരാഗത സംഗീതോപകരണം വായിക്കുന്നതിലും ഉദി നെക്കോ വിദഗ്ദനാണ്. 2024-ൽ ജർമ്മനിയിൽ നടന്ന യൂറോ കപ്പിൽ ഈ രൂപത്തിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾതന്നെ യൂറോപ്പ് അദ്ദേഹത്തെ ഏറ്റെടുത്തിരുന്നു. എന്നാൽ 2026 ലോകകപ്പോടെ ഉദി നെക്കോ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി.
Udi Neco, whose real name is Nekdet Ölçerman, became a viral sensation during Turkey’s World Cup match against Australia in Vancouver. His striking appearance—black-painted face, white hair, beard, and white contact lenses—sparked widespread curiosity online, with some even mistaking him for an AI-generated character. While a few critics accused him of racial insensitivity, the look is actually inspired by the black-and-white colors of Turkish club Beşiktaş J.K. and Turkey’s national team, both of which he passionately supports. A former Turkish Gendarmerie officer and skilled oud musician, Udi Neco first gained attention at Euro 2024 and achieved global fame at the 2026 World Cup.