Soccer

ലോകകപ്പ് വിൽപ്പനയ്ക്ക്! ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം, എങ്ങനെ പോയാലും ട്രംപിന് ലാഭം

പദ്ധതി പൂർണമായി ഉപേക്ഷിക്കുന്നത് വരെ ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്നാണ് യുവേഫയുടെ ആഹ്വാനം

Sports Desk

ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേകർക്ക് വിൽക്കാനുള്ള ഫിഫയുടെ നീക്കം വലിയ വിമർശനങ്ങൾക്കാണ് വഴിവയ്ക്കുന്നത്. ഫിഫ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ (ബ്രോഡ്‌കാസ്റ്റ്, സ്പോൺസർഷിപ്പ്, ടിക്കറ്റിംഗ് മുതലായവ) കൈകാര്യം ചെയ്യുന്നതിനായി ഫിഫ ഫോർവേഡ് എന്റ‍‍‍ർപ്രൈസ് എന്ന പേരിൽ പുതിയൊരു ഉപകമ്പനി രൂപീകരിക്കാനുള്ള തീരുമാനം പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടേതാണ്.

ലോകകപ്പ് ഔദ്യോഗികമായി വിൽപനയ്ക്ക് വെക്കുന്ന ഈ തീരുമാനത്തിൽ, ലാഭം കിട്ടുക ട്രംപിന്റെ അടുത്ത ബന്ധുവിനാണ് എന്നത് പ്രതിഷേധങ്ങളുടെ ആക്കം കൂട്ടുന്നു. പദ്ധതി പൂർണമായി ഉപേക്ഷിക്കുന്നത് വരെ ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന യുവേഫയുടെ ആഹ്വാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

വേൾഡ് കപ്പ് ഉൾപ്പെടെ ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിനായി ഉപസ്ഥാപനം രൂപീകരിച്ച് അതിന്റെ 20% ഓഹരികൾ വിൽക്കാനാണ് ഇൻഫന്റിനോ ശ്രമിക്കുന്നത്. ഓഹരി വിൽപനയിലൂടെ 420 കോടി ഡോളർ (ഏകദേശം 40,400 കോടി രൂപ) സമാഹരിക്കാനാകുമെന്ന് ഇൻഫന്റിനോ കരുതുന്നു, എഫ്എഫ്ഇക്ക് 2000 കോടി ഡോളർ (1.92 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരിക്കും വിൽപന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നറുടെ സഹോദരനായ ജോഷ്വ കുഷ്‌നറുടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക സ്ഥാപനമാണ് പ്രധാന നിക്ഷേപകരായി എത്തുക.

ഫിഫയുടെ സാമ്പത്തിക നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്. ലോകകപ്പ് വിൽപന വസ്തുവല്ലെന്നും പദ്ധതി പൂർണമായും ഉപേക്ഷിക്കുന്നത് വരെ ടൂർണമെന്ർറുകളെല്ലാം ബഹിഷ്കരിക്കുമെന്നുമാണ് 55 അംഗ യൂറോപ്യൻ രാജ്യങ്ങളും ഒറ്റക്കെട്ടായെടുത്ത തീരുമാനം. ലോകചാമ്പ്യന്മാരായ സ്പെയിൻ ഉൾപ്പെടെയുള്ള വമ്പന്മാർ ബഹിഷ്കരണ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഫുട്ബോളിന്റെ 'ആത്മാവ് വിൽക്കാൻ' ഫിഫ ശ്രമിക്കുന്നുവെന്നാണ് യുവേഫയുടെ കുറ്റപ്പെടുത്തൽ. സ്വകാര്യ നിക്ഷേപകർ വരുമ്പോൾ ലാഭത്തിന് മാത്രം മുൻഗണന നൽകുമെന്നും ഇത് കായികരംഗത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം എല്ലാ സംഘടനകൾക്കും വേണ്ടി യുവേഫ സംസാരിക്കേണ്ട എന്നാണ് യുവേഫയ്ക്ക് ഫിഫയുടെ മറുപടി.

പദ്ധതിക്കായി നിക്ഷേപകരെ കണ്ടെത്താൻ അമേരിക്കൻ ഫിനാൻഷ്യൻ ഭീമനായ ജെ പി മോർഗനെയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ വെഞ്ച്വർ ഫണ്ടായ ത്രൈവ് ക്യാപിറ്റലുമായി ചർച്ചകളും നടക്കുന്നുണ്ട്.

നിക്ഷേപകരിൽ നിന്ന് ലഭിക്കുന്ന വരുമാനമുപയോഗിച്ച് ഫിഫയിലെ 211 ഫുട്‌ബോൾ അസോസിയേഷനുകൾക്ക് അടിസ്ഥാന സൌകര്യ വികസനത്തിനായി 20 ദശലക്ഷം ഡോളർ വരെ നൽകുമെന്നാണ് ഫിഫയുടെ വാഗ്ദാനം. സ്വകാര്യ നിക്ഷേപകർ വന്നാലും ഫുട്ബോളിന്റെ ഭരണപരമായ തീരുമാനങ്ങൾ, നിയമങ്ങൾ, മാച്ച് കലണ്ടർ എന്നിവയിൽ പൂർണ്ണ നിയന്ത്രണം ഫിഫയ്ക്ക് തന്നെയായിരിക്കും എന്ന് പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ വ്യക്തമാക്കുന്നു. വൻകിട രാജ്യങ്ങൾക്ക് പുറമെ ചെറുരാജ്യങ്ങളിലെയും ഫുട്ബോൾ വളർച്ചയ്ക്കാണ് ഈ പണം ഉപയോഗിക്കുകയെന്നും ഫിഫ അവകാശപ്പെടുന്നുണ്ട്.

FIFA's move to sell the commercial rights of its tournaments to private investors has triggered widespread criticism. FIFA president Gianni Infantino has proposed creating a new subsidiary, FIFA Forward Enterprise, to manage the commercial rights of major competitions, including the FIFA World Cup and Club World Cup, covering broadcasting, sponsorships, ticketing and related revenues.

The controversy has intensified because one of the key beneficiaries of the plan is reportedly a close associate of former US President Donald Trump. As FIFA effectively puts the World Cup's commercial operations up for sale, attention is now turning to UEFA's threat to boycott tournaments unless the proposal is completely abandoned. Whether such opposition will force FIFA to reconsider remains to be seen.