Sports Special

ആത്മസമർപ്പണവും പോരാട്ടവീര്യവുമാണ് കരുത്ത്; ലോകകപ്പിൽ ആദ്യമായി പന്തുരുട്ടുന്ന 'അണ്ടർഡോഗ്' ടീമുകള്‍ ഇവരാണ്

ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർഡെ, കുറസാവോ എന്നീ ടീമുകളാണ് ചരിത്രത്തിലാധ്യമായി ലോകകപ്പ് കളിക്കുന്നത്

Sports Desk

ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് 26 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കായികലോകത്തിന് കളിയാരവങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 32 ടീമുകളുമായി കളിച്ച 2022 ഖത്തർ ലോകകപ്പിൽനിന്ന് വ്യതസ്ഥമായി ഇപ്രാവിശ്യംമുതൽ 48 ടീമുകളാണ് ​ഗോദയിലിറങ്ങാനായി അമേരിക്കയിലേക്ക് പറക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്ക് ലോകകപ്പ് വ്യാപിപ്പിക്കുന്നതിനോടൊപ്പം കൂടുതൽ ആരാധകരെ ഫുട്ബോളുമായി ബന്ധപ്പെടുത്താൻ ഫിഫയുടെ പുതിയ തീരുമാനം വഴിവെക്കുമെന്നതാണ് കരുതുന്നത്. അതോടൊപ്പം തന്നെ സാമ്പത്തിക വരുമാനം വർധിപ്പിക്കാനാകുമെന്നും ഫിഫ കണക്കുകൂട്ടുന്നു. നേരത്തെ ചാമ്പ്യൻസ് ലീ​ഗിൽ ഇത്തരമൊരു മാറ്റം യുവേഫ കൊണ്ടുവരുകയും അത് വിജയിക്കുകയും ചെയ്തിരുന്നു.

ഇക്കുറി നാല് ടീമുകളാണ് ലോകകപ്പിലേക്ക് ആദ്യമായി പന്തുതട്ടുന്നത്. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർഡെ, കുറസാവോ. വർഷങ്ങളോളമുള്ള തങ്ങളുടെ പരിശ്രമംകൊണ്ടാണ് നാല് ടീമുകളും ബുഡാപെസ്റ്റ് ടിക്കറ്റിന് അർഹരായവർ. 48 ടീമുകളെന്ന ഫിഫയുടെ പുതിയ മാറ്റങ്ങളും ഇക്കുറി ടീമുകൾക്ക് മുതൽകൂട്ടായി.

ഉസ്ബെക്കിസ്ഥാൻ:

പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ലോക​കപ്പെന്ന സ്വപ്നത്തിലേക്ക് കേവലം ഭാ​ഗ്യംകൊണ്ട് എത്തിയതല്ല ഉസ്ബെക്കിസ്ഥാൻ. യോ​ഗ്യതാ മത്സരങ്ങളിൽ പലതവണ അടുത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മികച്ച കളിക്കാരും ആരാധകരും അവരെ പിന്തുണച്ചില്ല. സൌത്ത് കൊറിയ, ജപ്പാന്‍, ഇറാന്‍ പോലുള്ള ഏഷ്യയിലെ ശക്തരായ ടീമുകൾക്ക് പിന്നിൽ ചെറിയ പോയിന്റിലാണ് ഉസ്ബെക്കിസ്ഥാന് പലപ്പോഴും അടിയറവ് പറയേണ്ടിവന്നത്.

എന്നാൽ അതൊന്നും ഇത്തവണ ഉസ്ബെക്കിസ്ഥാനെ തളർത്തിയില്ല. പുതിയ തലമുറയിലേക്ക് ലോകകപ്പ് യോഗ്യതയെന്ന് സ്വപ്നം വളർത്താന്‍ അവർക്ക് സാധിച്ചു. പുതിയ ഫുട്ബോൾ അക്കാദമികൾ തുടങ്ങി, പല ഏഷ്യൻ യുവ ടൂർണമെന്റുകളിലും വിജയിച്ച് ഞങ്ങൾ ഒരുങ്ങുകയാണെന്ന സൂചന ലോകത്തിന് നൽകി. അവസാനം നോർത്ത്കൊറിയ, കിർ​ഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ, യുഎഇ, ഖത്തർ എന്നീ ടീമുകളോട് പൊരുതിയാണ് ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ സ്വപ്നമായ ലോകകപ്പിലേക്ക് യോ​ഗ്യത നേടിയത്.

എൽദോർ ഷോമുറൊദോവ്, അബ്ബോസ്‌ബെക് ഫയ്‌സുള്ളായെവ്, ഒതബെക് ഷുകുറോവ്, ജലോലിദ്ദീൻ മഷാരിപോവ്, ഉത്കിർ യൂസുപോവ് തുടങ്ങി യുറോപ്യൻ ക്ലബിലും ദേശീയ ടീമുകളിലും കളിച്ച പരിചയ സമ്പന്നരായ കളിക്കാരുമായാണ് ഉസ്ബെക്കിസ്ഥാൻ ലോകകപ്പിനു വരുന്നത്.

ജോർദാൻ:

ഫുട്ബോളിനെ കുറിച്ച് ജോർദാന് പറയാനുള്ളത് കേവലം ഒരു കായിക വിനോ​​ദം എന്നത് മാത്രമല്ല. ലോക ഫുട്ബോളിലേക്ക് തങ്ങളുടെ വരവറിയിക്കാനായി ന‍ടത്തിയ പ്രതീക്ഷകളുടേയും അഭിമാനത്തിന്റെയും കഥയാണ് ജോർദാന് പറയാനുള്ളത്. ഉസ്ബെക്കിസ്താനെപോലെ വർഷങ്ങളോളം ലോകകപ്പിലേക്കുള്ള വാതിൽക്കൽ എത്തിയെങ്കിലും ഏഷ്യയിലെ ശക്തരായ ടീമുകളെതിരെ പലപ്പോഴും പൊരുതി വീണു.

എന്നാൽ തങ്ങളുടെ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ജോർദാൻ കൈവിട്ടില്ല. പുതിയ യുവതാരങ്ങളെ താരങ്ങളെ വളർത്തി. നാട്ടിലെ ക്ലബ്ബുകൾ യുവതാരങ്ങളെ വളർത്തി. രാജ്യത്തെ കുട്ടികൾ എല്ലാവരും ദേശീയ ടീമിന്റെ ജേഴ്സി ധരിച്ച് പരിശീലിക്കാൻ തുടങ്ങി. ലോകകപ്പിനെ സ്വപ്നമായി കാണാതെ ലക്ഷ്യമായി കണ്ടു. യോ​ഗ്യതാ മത്സരങ്ങളിൽ സൗദി അറേബ്യ, സൗത്ത് കൊറിയ, തജാക്കിസ്ഥാൻ, പാക്കിസ്ഥാൻ, ഒമാൻ, ഇറാഖ് എന്നീ ടീമുകളോട് ഏറ്റുമുട്ടിയാണ് ജോർദാൻ ഹം​ഗറിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

സ്പീഡും ഡ്രബ്ലിം​ഗും കൈമുകലാക്കിയ സൂപ്പർ താരമായ മൂസ അൽതമാരി, മത്സരങ്ങളിൽ നിർണായക ​ഗോളുകൾ നേടി വിശ്വസ്ഥനായ യസൻ അൽ നൈമാത്ത്, അറ്റാക്കിംഗ് മിഡ്ഫീൽഡിലും വിം​ഗിലും കളിക്കാൻ ശേഷിയുള്ള മഹ്മൂദ് അൽ മാർദി, മിഡ്ഫീൽഡിൽ ടീമിനെ നിയന്ത്രിക്കുന്ന നിസാർ അൽ റുഷ്ദാൻ, പ്രതിരോധനിരയിൽ ശക്തനായ അബ്ദുള്ള നസീബ്, ​ഗോൾ കീപ്പർ യസീദ് അബുലൈല എന്നിവരാണ് ടീമിന്റെ വിശ്വസ്തർ.

കേപ് വെർഡെ:

അറ്റ്ലാന്റിക് സമുദ്രത്തിനിടയിൽ സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ ഒരു രാജ്യമാണ് കേപ് വെർഡെ. കേവലം ആറ് ലക്ഷം ജനങ്ങൾ മാത്രം ജീവിക്കുന്ന ഈ കൊച്ചുരാജ്യത്ത് മതിയായ സ്റ്റേഡിയങ്ങൾ ഇല്ലെന്നതും ലോക ഫുട്ബോളിലെ ശക്തരായ രാജ്യങ്ങളെ പോലെ വലിയ ചരിത്രവുമില്ലെന്നതും ലോകകപ്പെന്ന വലിയ കടമ്പ കടക്കാൻ ഒരു തടസ്സമായിരുന്നില്ല. ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ വർഷങ്ങളോളം പോരാടിയെങ്കിലും അവസാന ഘട്ടത്തിൽ വീഴുകയായിരുന്നു. എങ്കിലും ലോകകപ്പെന്ന സ്വപ്നം കൈവിടാൻ കുഞ്ഞൻ ദ്വീപ് രാജ്യം തയ്യാറല്ലായിരുന്നു.

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ ശക്തരായ ആഫ്രിക്കൻ ടീമുകൾക്കെതിരെ ഭയമില്ലാതെ പോരാടി. പ്രതിരോധത്തിൽ തെല്ലും കോംപർമെെസും ചെയ്തില്ല. അവസരം കിട്ടിയപ്പോഴൊക്കെ അറ്റാക്കുകളിലൂടെ ഗോളുകൾ നേടി. അവസാനം ആ സ്വപ്നം പൂവണിഞ്ഞു. ടേബിളിലെ അവസാന മത്സരത്തിലെ ഫിനിഷിങ് മുഴങ്ങിയപ്പോൾ താരങ്ങൾ നിലത്തേക്ക് വീണു കരഞ്ഞു. കേപ് വെർഡെ ആദ്യമായി ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടി. ലോകം ആദ്യമായി കേപ് വെർഡെയെ ശ്രദ്ധിച്ചു.

കാമറൂൺ, ലിബിയ, അം​ഗോള, എസ്വാതിനി, മൗറീഷ്വസ് എന്നീ ആഫ്രിക്കൻ ടീമുകളെ നേരിട്ടാണ് കേപ് വെർഡെ യോ​ഗത നേടിയത്. പരിചയസമ്പന്നനായ അറ്റാക്കിംഗ് താരം റയാൻ മെൻഡസ്, ഷോട്ടുകളും ഫ്രീകിക്കുകളുമായി ബെബേ, ടീമിന്റെ കളി നിയന്ത്രിക്കുന്ന ജമിറോ,

പ്രതിരോധനിരയിലെ സ്റ്റോപിറ, ​ഗോൾകീപ്പർ വോസീന്യ, യുവതാരമായല ലോഗൻ കോസ്റ്റ എന്നിവരാണ് കേപ് വെർഡെ തുറുപ്പുചീട്ടുകൾ.

കുറസാവോ:

കേപ് വെർഡെയെപോലെ മറ്റൊരു ദ്വീപ് രാജ്യമാണ് കുറസാവോ. കേവലം ഒന്നര ലക്ഷം ജനങ്ങൾ മാത്രമുള്ള കുറസാവോ കരീബിയൻ സമുദ്രത്തിനിടയില ദ്വീപ് രാജ്യമാണ്. മനോഹരമായ കടൽത്തീരങ്ങളും വിവിധ വർണ്ണൾകൊണ്ട് നിറഞ്ഞ വീടുകളും സംഗീതവും ആഘോഷവും നിറഞ്ഞ ജീവിതം നയിക്കുന്നവരുമായ ഈ കുഞ്ഞൻ രാജ്യത്തെ കായികലോകം ഗൗരവമായി കണ്ടിരുന്നില്ല. കുറസോവിലെ പല താരങ്ങളും യൂറോപ്പിൽ വളർന്ന് ഫുട്ബോൾ പരിശീലിപ്പിച്ചവരായിരുന്നു. ചിലർ നെതർലാൻഡ്സിലെ അക്കാദമികളിൽ പരിശീലിച്ചും മറ്റു ചിലർ വലിയ ക്ലബ്ബുകളിൽ കളിച്ചെതും രാജ്യത്തെ സംബന്ധിച്ച് ലോകകപ്പിനുള്ള മുതൽകൂട്ടായി.

വർഷങ്ങളോളം CONCACAF യോഗ്യതാ മത്സരങ്ങളിൽ പോരാടുകയും അമേരിക്കപോലുള്ള വലിയ ടീമുകൾക്കെതിരെ ധൈര്യമായി കളിക്കുകയും ചെയ്തെങ്കിലും ചെറിയ പിഴവുകൾ കാരണം യോ​ഗ്യത നേടാതെ പുറത്താവുകയായിരുന്നു. ബാർബഡോസ്, അറൂബ, ഹെയ്റ്റി, സെന്റ് ലൂസിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ ടീമുക​ളെ പരാജയപ്പെടുത്തിയാണ് ആദ്യമായി കുറസാവോ 2026 ലോകകപ്പിന് യോ​ഗ്യത നേടിയത്.

പരിചയസമ്പന്നനും നായകനുമായ മിഡ്ഫീൾഡർ ലിയാൻഡ്രോ ബകൂന, അറ്റാക്കിംഗ് മിഡ്ഫീൽഡർ ജൂനിഞ്ഞോ ബകൂന, സ്‌ട്രൈക്കർ റാൻജലോ ജാംഗ, ഗോൾകീപ്പർ എലോയ് റൂം, യൂറോപ്യൻ ലീഗുകളിൽ കളിച്ച കൂക്കോ മാർട്ടിന എന്നിവരാണ് കുറസാവോ വിമാനം കയറുന്നത്.

English Summary: This time, four teams are qualifying for the FIFA World Cup for the first time. Uzbekistan, Jordan, Cape Verde, and Curaçao have earned their World Cup tickets after years of hard work and perseverance. FIFA’s new 48-team format has also become a major advantage for these teams this time.