'എഐ വന്നാൽ മനുഷ്യരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാവും'- കുറച്ച് നാൾ മുമ്പ് വരെ സ്ഥിരം കേട്ടിരുന്ന ഒരു ഡയലോഗ് ആയിരുന്നു ഇത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്ന് പതിയെ വ്യക്തമാവുകയാണ്.
തൊഴിലാളികളെ ഒന്നാകെ പിരിച്ചുവിട്ട് എഐയുടെ സഹായം തേടിയ പല വമ്പൻ കമ്പനികളുടെയും വാർത്ത ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇതിലൊന്നായിരുന്നു അമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡും.
ചെലവ് കുറയ്ക്കാനും ഉത്പാദനമികവിനുമായി ജീവനക്കാരെ പിരിച്ചുവിട്ട് എഐയെ ആശ്രയിക്കുകയായിരുന്നു ഫോർഡ്. എന്നാലിപ്പോൾ ഈ പിരിച്ചുവിട്ടവരെയെല്ലാം കമ്പനി തിരിച്ചെടുത്ത വാർത്തയാണ് പുറത്തുവരുന്നത്. 350 എഞ്ചിനീയർമാരെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.
പ്രതീക്ഷിച്ച റിസൾട്ട് എഐയിൽ നിന്ന് ലഭിക്കാതെ വന്നോടെയാണ് ജോലിക്കാരെ ഫോർഡ് വീണ്ടും കമ്പനിയിലേക്ക് വിളിച്ചെതെന്നാണ് വിവരം. എഐയെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ എഞ്ചിനീയർമാരെ തിരിച്ചെടുക്കുകയായിരുന്നു.
തങ്ങളുടെ എഞ്ചിനീയർമാരുടെ കഴിവിനെ മാനിക്കണമായിരുന്നു എന്നും എഐ കൊണ്ട് മനുഷ്യമികവിനെ മറികടക്കാം എന്ന് തെറ്റിദ്ധരിച്ചു എന്നും കമ്പനിയുടെ വെഹിക്കിൾ ഹാർഡ് വെയർ എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്ർറ് ചാൾസ് പൂൺ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
എഐ എന്നത് വളരെ മികച്ച ഒരു ടൂളാണ്. പക്ഷേ അതിന്ർറെ മികവ്, നമ്മൾ കൊടുക്കുന്ന കമാൻഡ് അനുസരിച്ചിരിക്കും. വർഷങ്ങളായി കൂടെയുള്ള ജീവനക്കാരേക്കാൾ വില എഐയ്ക്ക് കൊടുത്തതാണ് വിനയായത്.
ഒരു എഐ ടൂളിനും കമ്പനിയിൽ വർഷങ്ങളായുള്ള തൊഴിലാളികളുടെ അനുഭവസമ്പത്തിനെ മറുകടക്കാനാവില്ല. അവരെ പറഞ്ഞുവിട്ടത് അക്ഷരാർഥത്തിൽ വലിയ തെറ്റും വലിയ തിരിച്ചടിയുമായി പോയി. ഒരുതരത്തിൽ, എഎഐയെ വേണ്ടവിധം ട്രെയിൻ ചെയ്തെടുക്കുന്നതിന് മുമ്പ് തന്നെ അവരെ പറഞ്ഞുവിട്ടു. അതൊക്കെ കമ്പനിയുടെ ഉത്പാദനമികവിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
എഐയോട് നമുക്ക് വേണ്ട ഡിസൈൻ ആവശ്യങ്ങൾ പറഞ്ഞാൽ അപ്പോൾ തന്നെ മികച്ച ക്വാളിറ്റിയിൽ അത് കിട്ടുമെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാലത് തെറ്റി.
ഈയടുത്ത് ജനറൽ മോട്ടോഴ്സ് ആണ്, ജീവനക്കാരെ പിരിച്ചുവിട്ട് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചതിൽ പഴിയേറെ കേട്ട മറ്റൊരു കമ്പനി. ഡെട്രോയിറ്റിലുള്ള പ്രധാന അസംബ്ലി പ്ലാന്‍റിലെ 1,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാര്‍ക്ക് പകരം 50 റോബോട്ടുകളെ ആ സ്ഥാനത്ത് ഉപയോഗപ്പെടുത്തുകയുമാണ് കമ്പനി ചെയ്തത്.
ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വലിയ തോതിൽ ഇടിഞ്ഞതും, നിർമ്മാണച്ചെലവ് ചുരുക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുമാണ് മിഷിഗണിലെ ജിഎമ്മിന്റെ 'ഫാക്ടറി സീറോ' പ്ലാന്റിൽ ഈ മാറ്റങ്ങൾക്ക് വഴിവെച്ചത്. മനുഷ്യരുമായി ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള "കൊളബോറേറ്റീവ് റോബോട്ടുകൾ" അഥവാ "കോബോട്ടുകൾ" ആണ് ഇവിടെ അസംബ്ലി ലൈനിൽ സ്ഥാപിച്ചിരിക്കുന്നത്.
News had already emerged about several major companies laying off workers en masse to seek the assistance of AI. American automaker Ford was one among them. Ford had relied on AI, dismissing employees in order to cut costs and improve production efficiency. However, news is now coming out that the company has rehired all those who were laid off. The company has recalled 350 engineers.
According to reports, Ford called the workers back to the company after failing to get the expected results from AI. They rehired the engineers upon realizing that AI cannot achieve anything entirely on its own.