Technology

'ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കും വേഗത, ഇനി ലക്ഷ്യം ടെന്നീസ്'; മനുഷ്യനെ മറികടക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകള്‍

ബീജിങില്‍ ശനിയാഴ്ച ആരംഭിച്ച വേള്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് അഞ്ച് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്.

Madism Desk

സ്പ്രിന്റില്‍ ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കുന്ന വേഗത, ഹ്യമനോയിഡ് റോബോട്ട് സാങ്കേതിക വിദ്യ അതിവേഗം വികസിക്കുകയാണ്. ചൈനയിലെ ബീജിങിലെ നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് ഓവലില്‍ നടക്കുന്ന രണ്ടാമത്തെ വേള്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച റോബോട്ടുകളുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം.

ബീജിങില്‍ ശനിയാഴ്ച ആരംഭിച്ച വേള്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് അഞ്ച് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. മനുഷ്യര്‍ പങ്കെടുക്കുന്ന കായിക ഇനങ്ങളെ മാതൃകയാക്കിയുള്ള ഇവന്റുകളാണ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച നടത്തിയ 100 മീറ്റര്‍ സ്പ്രിന്റില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്‍ഡ് എന്ന ലോക റെക്കോര്‍ഡ് മറികടന്നത് രണ്ട് റോബോട്ടുകളായിരുന്നു. 100 മീറ്ററില്‍ ചാമ്പ്യനായ റോബോട്ടിന്റെ അതേ മോഡലായ മറ്റൊരു ഹ്യൂമനോയിഡ്, 39.7 സെക്കന്‍ഡില്‍ ഓടി പിന്നിട്ടത് 400 മീറ്റര്‍ ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരമായ വെയ്ഡ് വാന്‍ നീക്കെര്‍ക്കിന്റെ ലോക റെക്കോര്‍ഡായ 43.03 സെക്കന്‍ഡിനേക്കാള്‍ വേഗമാണ് ഈ റോബോട്ട് കൈവരിച്ചത്.

30 കായിക മത്സരങ്ങളും 21 സാഹചര്യാധിഷ്ഠിത മത്സരങ്ങളും ഉള്‍പ്പെടെ 51 ഇവന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ്. 40% ത്തിലധികം സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ടുകളാണ് ഇവന്റുകളില്‍ പങ്കെടുക്കുന്നതെന്ന് ഗെയിമുകളുടെ സാങ്കേതിക പങ്കാളിയായ ഹുവാവേയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിമുലേറ്റഡ് ഫാക്ടറികള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയില്‍ പ്രാവിണ്യം നേടിയ റോബോട്ടുകളെ പരീക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയും ഇവന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.

മനുഷ്യര്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് ഇവന്റുകളുടെ സമാനമായവയ്ക്ക് അപ്പുറത്ത് ഇവി ചാര്‍ജിങ്, റെസ്റ്റോറന്റ് ജോലി, അടിയന്തര സംഭവ കൈകാര്യം ചെയ്യല്‍, ഹാന്‍ഡ് മെയ്ഡ് മത്സരങ്ങള്‍, വ്യാവസായിക അസംബ്ലിങ്, മെറ്റീരിയല്‍ ലോഡിങ് ഇവന്റുകളും റോബോട്ടുകളെ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തും. കേബിള്‍ കണക്ഷന്‍ നല്‍കല്‍, മെക്കാനിക്കല്‍ മികവ്, ബല നിയന്ത്രണം എന്നിവയും വിലയിരുത്തുന്നു. ബോള്‍ ട്രാക്കിങ്, സെര്‍വിംഗ്, റിട്ടേണിംഗ് ഷോട്ടുകള്‍ എന്നിവയുള്‍പ്പെടെ സിംഗിള്‍സ്, ഡബിള്‍സ് കളിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളെ ഉള്‍പ്പെടുത്തി ഒരു സ്വയംഭരണ ഹ്യൂമനോയിഡ് ടെന്നീസ് മത്സരം നടത്താനും പദ്ധതിയുണ്ട്.

ബീജിംഗ് ആസ്ഥാനമായുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ഗാല്‍ബോട്ട് ആണ് ഇതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നത്.

Humanoid robot technology is advancing at an extraordinary pace, with robots now demonstrating sprinting speeds that have captured global attention. The performances showcased at the opening ceremony of the second World Humanoid Robot Games at Beijing’s National Speed Skating Oval have left audiences amazed. From remarkable speed and agility to increasingly human-like movements, the event highlights how rapidly humanoid robotics is evolving and offers a glimpse into the future of artificial intelligence and advanced robotics.