കലാച്ചി എന്ന നോവലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോപ്പിയടി വിവാദം നിയമ നടപടിയിലേക്ക്. ആരോപണമുന്നയിച്ച എഴുത്തുകാരി ഹരിതാ സാവിത്രിക്ക് എതിരെ എഴുത്തുകാരി കെ.ആര്‍. മീര വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കെ ആര്‍ മീര നിയമ നടപടി സംബന്ധിച്ച് വ്യക്തമാക്കിയത്. അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണന്‍ മുഖേനെയാണ് കെ.ആര്‍. മീര, ഹരിതാ സാവിത്രിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.
ഹരിത തനിക്കും കലാച്ചിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സമൂഹമധ്യത്തില്‍ തന്നെ കുറിച്ച് അവമതിപ്പ് സൃഷ്ടിച്ചുവെന്ന് കാണിച്ചാണ് കെ.ആര്‍. മീരയുടെ നടപടി. ഹരിതാ സാവിത്രിയുടെ ആരോപണങ്ങള്‍ അപകീര്‍ത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടെയാണ്. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടുവെന്ന് കെ.ആര്‍. മീര പറയുന്നു. നോട്ടീസില്‍ പറഞ്ഞ തിയ്യതിക്കകം താന്‍ ആവശ്യപ്പെട്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്നും കെ.ആര്‍. മീര പറയുന്നു. ബാക്കി വിവരങ്ങള്‍ ഹരിതയുടെ മറുപടി ലഭിച്ചശേഷം അറിയിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് പൂര്‍ണരുപം-
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :
എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്.
ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു.
നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ.
ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.
സ്നേഹത്തോടെ,
കെ ആർ മീര
ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവലിന്റെ ആശയവും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കെആര്‍ മീരയുടെ 'കലാച്ചി'യുമായി അസാധാരണമായ സാമ്യമുണ്ടെന്നായിരുന്നു ഹരിത സാവിത്രിയുടെ ആരോപണം. 'കലാച്ചി' വായിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍, ആരോപണം കെ. ആര്‍. മീര പൂര്‍ണമായും നിഷേധിച്ചു. 'കലാച്ചി' 2020 മുതല്‍ ഓണ്‍ലൈനായി ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നതാണ്. 2022-ല്‍ പുറത്തിറങ്ങിയ 'സിന്‍' എങ്ങനെ അതിന്റെ ഉറവിടമാകുമെന്ന് അവര്‍ ചോദിച്ചു. ആരോപണങ്ങളെ 'സത്യസന്ധതയില്ലാത്തത്' എന്നായിരുന്നു അന്ന് കെ ആര്‍ മീര വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ, തുടര്‍ന്ന് ഹരിത സാവിത്രി വീണ്ടും മറുപടിയുമായി രംഗത്തെത്തി. പ്രസിദ്ധീകരണ തീയതി മാത്രം നോക്കാതെ, കൃതികളുടെ ഉള്ളടക്കസാമ്യമാണ് പരിശോധിക്കേണ്ടതെന്നായിരുന്നു അവരുടെ വാദം.
The plagiarism controversy surrounding the novel Kalachi has escalated into a legal dispute. Author K. R. Meera has issued a legal notice to writer Haritha Savithri, who had raised allegations related to the novel. Meera announced the legal action through a Facebook post, stating that the notice was sent via advocate N. K. Unnikrishnan. The development marks a significant escalation in the controversy, with the dispute now set to move beyond social media into the legal arena.