Art and Literature

ഞാൻ അവിടെയാണ്

മഹ്മൂദ് ദർവിഷിന്റെ കവിത വിവർത്തനം

ഡി യേശുദാസ്

അവിടെയാണ് ഞാൻ,

എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്.

എല്ലാരും ജനിക്കും പോലെയാണ് ഞാനും ജനിച്ചത്.

എനിക്കൊരമ്മയുണ്ട്, ജനാലകളുള്ള വീടുണ്ട്

സഹോദരങ്ങൾ കൂട്ടുകാരുണ്ട് ,

മരവിച്ച ജനലുള്ള ഒരു ജയിലറയും.

എനിക്ക്,

കടൽകാക്കകൾ തട്ടിയെടുത്ത തിരമാലകളുണ്ട് എന്റേത് മാത്രമായ ആകാശക്കാഴ്ചകളുള്ളത്.

നനവാർന്നൊരു പുൽത്തകിടി എനിക്കുണ്ട്

വാക്കുകളുടെ അഗാധചക്രവാളത്തിൽ

എനിക്കൊരു അമ്പിളിയുണ്ട്,

ഒരു കിളിയുടെ അതിജീവനം,

അനശ്വരമായ ഒരു ഒലീവ് മരവും.

വാളുകൾ തിരിഞ്ഞ്

മനുഷ്യനെ ഇരയാക്കുന്നതിനും വളരെ മുൻപ്

ഞാൻ പാർത്ത നാട്

അവിടെയാണ് ഞാൻ.

സ്വർഗ്ഗം അതിന്റെ അമ്മയ്ക്കായി കരഞ്ഞപ്പോൾ

ഞാൻ സ്വർഗ്ഗത്തെ അവളുടെ അമ്മയ്ക്ക്

തിരികെ കൊടുത്തു

ഞാൻ കരഞ്ഞുപോകുതിനാൽ , തിരികെ വരുന്നൊരു മേഘം എന്റെ കണ്ണീര് കൊണ്ടുപോകാം.

നിയമങ്ങൾ ലംഘിക്കാൻ വേണ്ടി

രക്തത്താൽ വിചാരണചെയ്യപ്പെടാൻ വേണ്ട

എല്ലാ വാക്കുകളും ഞാൻ പഠിച്ചു.

ഞാൻ വാക്കുകളൊക്കെ പഠിക്കുകയും തകർക്കുകയും ചെയ്തു

വീട് എന്ന

ഒരേയൊരു വാക്ക് രചിക്കുന്നതിനു വേണ്ടി

I Belong There

Mahmoud Darwish

I belong there. I have many memories. I was born as everyone is born.

I have a mother, a house with many windows, brothers, friends, and a prison cell

with a chilly window! I have a wave snatched by seagulls, a panorama of my own.

I have a saturated meadow. In the deep horizon of my word, I have a moon,

a bird’s sustenance, and an immortal olive tree.

I have lived on the land long before swords turned man into prey.

I belong there. When heaven mourns for her mother, I return heaven to her mother.

And I cry so that a returning cloud might carry my tears.

To break the rules, I have learned all the words needed for a trial by blood.

I have learned and dismantled all the words in order to draw from them a

single word: Home......