വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധത്തിന്റെ ദുരിതം പേറുകയാണ്. 2023 ഏപ്രിലില്‍ ആണ് സുഡാന്‍ സായുധസേനയും റാപിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. യുദ്ധം 1,210 ദിവസങ്ങള്‍ പിന്നിടുമ്പോൾ സുഡാനെ വലിയ മാനവിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭ നല്‍കുന്ന മുന്നറിയിപ്പ്.
ലോകത്ത് യുദ്ധങ്ങളുടെ എറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളും തന്നെയാണ്. സുഡാനിലും സാഹചര്യങ്ങള്‍ ഒട്ടും വ്യത്യസ്തമല്ല. സുഡാനിലെ യുദ്ധം 8 ദശലക്ഷത്തിലധികം കുട്ടികളെ സ്‌കൂളുകളില്‍ നിന്ന് പുറന്തള്ളിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്‌കൂളിലില്‍ മൂന്നില്‍ ഒന്നും സംഘര്‍ഷം ബാധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് പറയുന്നു. വെള്ളിയാഴ്ച നടന്ന സുഡാനിലെ വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സെഷനില്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2023 ഏപ്രിലില്‍ യുദ്ധം തുടങ്ങിയതിന് ശേഷം രാജ്യത്തെ ഏകദേശം മുക്കാല്‍ ഭാഗം സ്‌കൂളുകള്‍ക്ക് തകരാര്‍ സംഭവിച്ചു. പല കെട്ടിടങ്ങളും ഉപയോഗശൂന്യമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സുഡാന്‍ എന്ന രാജ്യത്തിന്റെ ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന നിലയിലേക്ക് യുദ്ധം നീങ്ങുന്നു എന്നതിന്റെ തെളിവാണിത്. യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയാണ് ചെയ്യുന്നത്. ' സുഡാനിലെ ഓരോ ആറ് കുട്ടികളില്‍ അഞ്ച് പേരും സ്‌കൂളില്‍ പോകുന്നില്ല. കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി മാതാപിതാക്കള്‍ അവരെ സ്‌കൂളില്‍ വിടാതിരിക്കുകയാണ്. സ്‌കൂളിനേക്കാള്‍ കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരാണെന്നതാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും യുഎന്‍ പ്രതിനിധികള്‍ പറയുന്നു.
ആഭ്യന്തര സംഘര്‍ഷം ആരംഭിച്ച 2024 ന് ശേഷം സ്‌കൂളുകള്‍ക്ക് നേരെ മാത്രം 67-ലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. , സൈനിക ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ ഉപയോഗിച്ചതിന്റെ 154-ലധികം തെളിവുകളും ലഭിച്ചിട്ടുണ്ട്. അധ്യാപകരും യുദ്ധത്തിന്റെ വലിയ കെടുതി നേരിടുന്നവരാണ്. സുഡാനിലെ പകുതിയിലധികം അധ്യാപകരൃര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. എന്നിട്ടും പലരും തങ്ങളുടെ ജോലി തുടരുന്ന സാഹചര്യമുണ്ടെന്നും യുഎന്‍ പ്രതിനിധികള്‍ പറയുന്നു.
സുഡാനില്‍ നടന്ന അതിന്റെ മുന്‍ യുദ്ധങ്ങള്‍ വലിയ നാശം വിതച്ചിട്ടുണ്ട്. അന്നത്തെ സംഘര്‍ഷങ്ങള്‍ മുതിര്‍ന്ന ഒരു തലമുറയെയാണ് ബാധിച്ചത്. ഇപ്പോള്‍ അത് രാജ്യത്തിന്റെ ഭാവിയെ നയിക്കേണ്ട മറ്റൊരു തലമുറയെ ആണ് ഇല്ലാതാക്കുന്നത് എന്നും ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ ഭാരം 'അതില്‍ ഒന്നിലും പങ്കു വഹിച്ചിട്ടില്ലാത്ത, എന്നാല്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന' സ്ത്രീകളുടെയും കുട്ടികളുടെയും മേലാണ് പതിക്കുന്നത്. എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഐക്യരാഷ്ട്രസഭയും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് സുഡാനിലെ കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഒരു ദശലക്ഷത്തിലധികം കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള പഠന സംവിധാനത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് വളരെ ചെറിയ കണക്കാണ് എന്നും അവര്‍ പറയുന്നു.
സുഡാന്‍ സംഘര്‍ഷം കുട്ടികളെ വലിയ തോതില്‍ ബാധിക്കുന്നതായി നേരത്തെ തന്നെ യുണിസെഫ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സംഘര്‍ഷം ഏകദേശം 15 ദശലക്ഷം ആളുകളെ ഇതുവരെ കുടിയിറക്കുന്ന നിലയുണ്ടാക്കി. യുണിസെഫ് കണക്കനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 33 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം വളരെ ആവശ്യമുണ്ടെന്നും വ്യക്തമാക്കുന്നു. സുഡാന്‍ ആഭ്യന്തര യുദ്ധത്തെ 'തത്സമയം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യാവകാശ ദുരന്തം' എന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് അടുത്തിടെ വിശേഷിപ്പിച്ചത്. ഈ വര്‍ഷം ആദ്യം സുഡാന്‍ സന്ദര്‍ശിച്ച ശേഷം രാജ്യത്തെ കൂട്ടക്കൊലകള്‍, കൂട്ടബലാത്സംഗങ്ങള്‍ എന്നിവ പരാമര്‍ശിച്ചായിരുന്നു ഇത്തരം ഒരു നിരീക്ഷണം നടത്തിയത്.
Sudan has been facing a devastating civil war for more than two years, with fighting between the Sudanese Armed Forces (SAF) and the Rapid Support Forces (RSF) since April 2023. The conflict has triggered a severe humanitarian crisis, with children among its worst victims. According to the United Nations, more than 8 million children have been pushed out of school, while around one in three schools in Sudan has been affected by the conflict. UN Deputy Secretary-General Amina Mohammed highlighted the scale of the education crisis during a UN Security Council session on protecting education in Sudan, as the war passed 1,210 days.